View in English | Login »

Malayalam Movies and Songs

കെ കെ ചന്ദ്രന്‍

ജനനം1949
മരണം2014 മാര്‍ച്ച് 25
സ്വദേശംആമ്പല്ലൂര്‍, തൃശ്ശൂര്‍
പ്രവര്‍ത്തനമേഖലസംഭാഷണം (1), സംവിധാനം (1), തിരക്കഥ (1), കഥ (1)
ആദ്യ ചിത്രംആശ്രമം (1978)
അവസാന ചിത്രംആശ്രമം (1978)


വട്ടണാത്ര കാളിയന്‍ കൃഷ്ണനെഴുത്തച്ഛന്റെ മകനായി ജനിച്ച ശ്രീ കെ കെ ചന്ദ്രന്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ നിരവധി ഡോക്യുമെന്ററികളും സിനിമകളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. സൈലന്റ് വാലിയുടെ വശ്യതയും സാധ്യതകളും ആദ്യമായി ഡോക്യുമെന്ററിയില്‍ അവതരിപ്പിച്ച് അന്താരാഷ്ട്ര പ്രശസ്തി നേടിയിരുന്നു.

കേരളത്തിലെ ആദ്യത്തെ സിനിമ - ടെലിവിഷന്‍ പഠനകേന്ദ്രമായ സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മേധാവിയായിരുന്നു. കേരളത്തിലെ വനങ്ങളെപ്പറ്റി ദൂരദര്‍ശനുവേണ്ടി ചെയ്ത 'വനഭൂമിയിലൂടെ', 'പമ്പയൊഴുകുന്ന ഭൂമി' എന്നിവയും കുടമാളൂര്‍ കരുണാകരനാശാനെപ്പറ്റി ചെയ്ത 'കുടമാളൂര്‍' എന്ന ഡോക്യുമെന്ററിയും ശ്രദ്ധേയമായിരുന്നു. വെനീസ് ഫിലിം ഫെസ്റ്റിവലിലും ഇന്ത്യന്‍ പനോരമയിലും 'കുടമാളൂര്‍' തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കേരളത്തിലെ നാടന്‍ കലാരൂപങ്ങളെക്കുറിച്ച് 'ഫോക്ക് ആര്‍ട്‌സ് ഓഫ് കേരള', അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ച് 'പോര്‍െട്രയ്റ്റ് ഓഫ് എ ഫിലിം ഡയറക്ടര്‍', കഥകളിയെക്കുറിച്ച് 'ചുട്ടി' എന്നിങ്ങനെയും കവി ഒ.എന്‍.വി. കുറുപ്പിനെക്കുറിച്ചും ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്. 'സിനിമ എങ്ങനെ ഉണ്ടാകുന്നു' എന്ന പുസ്തകം രചിച്ച ചന്ദ്രന്‍ ദൂരദര്‍ശനുവേണ്ടി കഥാന്തരം, മായാമാനസം, അനര്‍ഘം എന്നീ ടെലിസീരിയലുകള്‍ സംവിധാനം ചെയ്തു. ദീര്‍ഘകാലം തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്.

ഭാര്യ : തങ്കം. മക്കള്‍ : ഹരികൃഷ്ണന്‍ (അമൃത ടി.വി.), ആനന്ദ് കൃഷ്ണന്‍ (മഴവില്‍ മനോരമ), ദേവദത്തന്‍ (ടെക്‌നി കളര്‍).

കടപ്പാട്: മാതൃഭൂമി



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംസംവിധാനംതിരക്കഥകഥ
19781111