View in English | Login »

Malayalam Movies and Songs

കെ എസ് സേതുമാധവന്‍

ജനനം1931
മരണം2021 ഡിസംബര്‍ 24
സ്വദേശംപാലക്കാട്, കേരളം
പ്രവര്‍ത്തനമേഖലസംവിധാനം (56), തിരക്കഥ (14), നിര്‍മ്മാണം (1)
ആദ്യ ചിത്രംജ്ഞാനസുന്ദരി (1961)
മക്കള്‍സന്തോഷ്‌ സേതുമാധവന്‍


1931ല്‍ പാലക്കാട് ജില്ലയില്‍ കെ ആര്‍ സുബ്രഹ്മന്യത്തിന്റെയും എം ലക്ഷ്മി അമ്മയുടെയും മകനായി ജനിച്ചു. ഗവന്മേന്റ്റ് വിക്ടോറിയ കോളേജില്‍ നിന്നും ബിരുദം നേടി. സിനിമയില്‍ കെ രാമനാഥന്റെ കൂടെ സംവിധാന സഹായി ആയി തുടക്കം. പിന്നീട് എല്‍ പ്രസാദ്, സുന്ദര്‍ റാവു തുടങ്ങിയ പ്രഗല്‍ഭരുടെ കൂടെ പ്രവര്‍ത്തിച്ചു.
1960 ല്‍ സിംഹള ചിത്രമായ വീരവിജയ ആണ് സേതുമാധവന്‍ സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ ചിത്രം. ആദ്യ മലയാള ചിത്രം മുട്ടത്തു വര്‍ക്കിയുടെ കഥയെ അടിസ്ഥാനമാക്കി ടി ഇ വാസുദേവന്‍ അസോസിയേറ്റ് പിക്ചെഴ്സിനു വേണ്ടി നിര്‍മ്മിച്ച ജ്ഞാനസുന്ദരി. പിന്നീടങ്ങോട്ട് അറുപതോളം സൂപ്പര്‍ ഹിറ്റ്‌ മലയാള പടങ്ങള്‍ സംവിധാനം ചെയ്ത് മലയാള സിനിമയിലെ അനിഷേധ്യ സാനിധ്യമായി സേതുമാധവന്‍ . കൂട്ടുകുടുംബം, ഓടയില്‍ നിന്ന്‍ , വാഴ്വേ മായം, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രം. സേതുമാധവന്‍ സംവിധാനം ചെയ്ത ഒറിയ ചിത്രം ആണ് മാനിനി.

വാഴ്വേമായം, കരകാണാക്കടല്‍ , പണിതീരാത്ത വീട്, ഓപ്പോള്‍ എന്നീ ചിത്രങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്കാരം നേടി. അച്ഛനും ബാപ്പയും നര്‍ഗീസ് ദത്ത് അവാര്‍ഡ് നേടി. തമിഴ് ചിത്രമായ മറുപക്കം 91ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടി. 1975 മുതല്‍ 82വരെ ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയ സമിതി അംഗം ആയിരുന്നു. പിന്നീട് അതിന്റെ ചെയര്‍മാന്‍ ആയി. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയ സമിതി ചെയര്‍മാനും ആയിരുന്നു. 2009ല്‍ ജെ സി ദാനിയല്‍ പുരസ്കാരം നല്‍കി സംസ്ഥാനം സേതുമാധവനെ ആദരിച്ചു. 2011ല്‍ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര രത്നം പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. ഇപ്പോള്‍ മദിരാശിയില്‍ താമസിക്കുന്നു.

ഭാര്യ വത്സല, മൂന്നു മക്കള്‍ ...................



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനംതിരക്കഥനിര്‍മ്മാണം
19611 - -
19621 - -
196321 -
19643 - -
196521 -
196632 -
196731 -
19683 - -
196931 -
197061 -
197161 -
197241 -
19734 - -
197431 -
197521 -
197611 -
1977211
19781 - -
19811 - -
19842 - -
19851 - -
198611 -
19911 - -