View in English | Login »

Malayalam Movies and Songs

എല്‍ ആര്‍ ഈശ്വരി

യഥാര്‍ത്ഥ പേര്ലൂർദ്ദ് മേരി രാജേശ്വരി
ജനനം1939 ഡിസംബര്‍ 07
പ്രവര്‍ത്തനമേഖലആലാപനം (155 സിനിമകളിലെ 200 പാട്ടുകള്‍)
ആദ്യ ചിത്രംകലയും കാമിനിയും (1963)


ബാബുരാജ് സംഗീതം നല്‍കിയ 'കുട്ടിക്കുപ്പായം' എന്ന ചിത്രത്തിലെ 'ഒരു കൊട്ടാപ്പൊന്നുണ്ടല്ലൊ....' എന്ന ഗാനമാണ് എല്‍ .ആര്‍ .ഈശ്വരിയുടെ മലയാളത്തിലെ ആദ്യ ഗാനം. മലയാളത്തില്‍ മാദകഗാനങ്ങളും നാടന്‍പാട്ടുകളും അവയുടേതായ രസഭാവങ്ങളോടെ പാടി മനുഷ്യമനസ്സുകളില്‍ എത്തിച്ചു. ഇന്ത്യയിലെ ഗായികമാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് എല്‍ ആര്‍ ഈശ്വരി.

1959-ല്‍ ' നല്ലയിടത്തു സംബന്ധം' എന്ന തമിഴ് ചിത്രത്തില്‍ എം.എസ്. വിശ്വനാഥന്റെ സംഗീത സംവിധാനത്തില്‍ ഒരു ഗാനം ആലപിച്ചുകൊണ്ട് സിനിമാരംഗത്തു വന്നു. 1963 ല്‍ റെക്കോഡ് ചെയത് 1967 ല്‍ റിലീസ് ചെയ്ത ബാബുരാജ് സംഗീതം നല്‍കിയ 'കുട്ടിക്കുപ്പായം' എന്ന ചിത്രത്തിലെ 'ഒരു കൊട്ടാപ്പൊന്നുണ്ടല്ലൊ....' എന്ന ഗാനം മലയാളത്തില്‍ ഒരു പുതിയ ഗാനരീതിയുടെ ഇളക്കങ്ങള്‍ സൃഷ്ടിച്ചു. ദേവരാജന്‍ , ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍ തുടങ്ങി മലയാളത്തിലെയും എം.എസ്. വിശ്വനാഥന്‍ , കെ.വി. മഹാദേവന്‍ തുടങ്ങിയ മറ്റുഭാഷകളിലേയും സംഗീത സംവിധായകര്‍ക്കുവേണ്ടി പല ഭാഷകളിലും പാടി. പല പുരസ്കാരങ്ങള്‍ നേടി. തമിഴില്‍ ആറുതവണയും തെലുങ്കില്‍ ആറുതവണയും കന്നടത്തില്‍ നാലുതവണയും സ്റ്റേറ്റ് അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. മലയാളത്തില്‍ ഇതുവരെ നൂറ്റിമൂന്നു പാട്ടുകളാണ് എല്‍ ആര്‍ ഈശ്വരി പാടിയിരിക്കുന്നത്. ‘ചാലക്കുടിപ്പുഴയും’ (റോസി), ‘എത്രകണ്ടാലും’ (അര്‍ച്ചന), ഉമ്മാക്കും ബാപ്പാക്കും (കുട്ടിക്കുപ്പായം), ‘കിലുകിലെ ചിരിക്കും’ (ലങ്കാദഹനം) തുടങ്ങിയവ ചിലവ മാത്രം.

തമിഴിലെ ചരിത്രം സൃഷ്ടിച്ച ഗാനങ്ങളായ ‘മുത്തുക്കുളിക്ക വാരിഗളാ’ ‘വാരായോ തോഴി’,‘ മാപ്പിള്ളൈ രഗസിയം’ തുടങ്ങിയവ എല്‍ ആര്‍ ഈശ്വരിയുടെ ഗാനങ്ങളാണ്. മദ്രാസില്‍ സ്ഥിരമായി താമസിക്കുന്നു. അവിവാഹിത.

കടപ്പാട് : സിനി ഡയറി, വിക്കിപ്പീഡിയ



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19631 -
196411 -
196523 -
196619 -
196717 -
196814 -
196911 -
19709 -
197114 -
197212 -
197312 -
197417 -
197512 -
19769 -
19776 -
19786 -
19794 -
19801 -
19811 -
19821 -