View in English | Login »

Malayalam Movies and Songs

ലോഹിതദാസ്

ജനനം1955 മെയ് 10
മരണം2009 ജൂണ്‍ 28
സ്വദേശംചാലക്കുടി
പ്രവര്‍ത്തനമേഖലസംഭാഷണം (49), തിരക്കഥ (49), കഥ (46), സംവിധാനം (11), ഗാനരചന (6 സിനിമകളിലെ 10 പാട്ടുകള്‍), അഭിനയം (6)
ആദ്യ ചിത്രംതനിയാവര്‍ത്തനം (1987)
അവസാന ചിത്രംനിവേദ്യം (2007)


അമ്പാഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ കെ ലോഹിതദാസ്, മലയാളസിനിമയ്ക്ക് നഷ്ടമായിക്കൊണ്ടിരുന്ന കുടുംബസദസ്സുകളെ തിരിച്ചു വിളിക്കുന്നതില്‍ മുന്‍‌പന്തിയിലായിരുന്ന സംവിധായകനും, തിരക്കഥാകൃത്തും.

ആദ്യകാലത്ത് ചെറുകഥാരചനയിലായിരുന്നു ശ്രദ്ധയെങ്കിലും ഒരു ചെറുകഥാകൃത്തെന്ന നിലയില്‍ പേരെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് നാടകരചനയിലേക്ക് തിരിഞ്ഞു.
ഏകാദശി നോറ്റ കാക്ക എന്ന പേരിൽ എഴുതിയ ആദ്യ നാടകം ,1985 ൽ ചേർത്തല തപസ്യ ,റ്റി കെ ജോണിന്റെ സംവിധാനത്തിൽ സിന്ധു ശാന്തമായൊഴുകുന്നു എന്ന പേരിലാണ് അരങ്ങിൽ എത്തിച്ചത്.ആ വർഷത്തെ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ഈ നാടകത്തിലൂടെ ലോഹിതദാസിനു ലഭിച്ചു.(ഇതാണ് പിന്നീട് ആധാരം എന്ന പേരിൽ സിനിമയായത്).തുടർന്ന് വൈക്കം മാളവികയ്ക്കു വേണ്ടി അവസാനം വന്ന അതിഥി എന്ന നാടകം എഴുതി,,(ഇത് പിന്നീട് വിചാരണ എന്ന പേരിൽ സിനിമയായി.)


ഈ വിജയത്തോടെ അദ്ദേഹം സിനിമാരംഗത്തേക്കെത്തുകയായിരുന്നു. കാണാ‍ൻ കൊതിച്ച് എന്നൊരു സിനിമയ്ക്കു തിരക്കഥ എഴുതിയെങ്കിലും അതു പുറത്തിറങ്ങിയില്ല,
1987 ല്‍ ലോഹി തിരക്കഥ രചിച്ച തനിയാവര്‍ത്തനം സിബി മലയില്‍ സംവിധാനം ചെയ്തപ്പോള്‍ മലയാളസിനിമ പുത്തനുണര്‍വോടെ തീയറ്ററുകളിലെത്തുകയായിരുന്നു. ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലോഹി കരസ്ഥമാക്കി.

1989 ല്‍ വീണ്ടും ലോഹി കിരീടത്തിന്റെ തിരക്കഥയുമായി അലയിളക്കിയെത്തി. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നും വമ്പന്‍ ഹിറ്റുകളിലൊന്നുമായ കിരീടം ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയോമനിക്കുന്ന ഒരു ചിത്രമാണ്. മോഹന്‍ലാലിന്റെ സേതുമാധവന്‍ എന്ന നായകന്‍ ചരിത്രത്താളുകളിലിടം പിടിക്കുന്നതും കിരീടത്തിലൂടെത്തന്നെ.

1990 ല്‍ ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും മലയാളം കീഴടക്കി. ഭരതത്തിലെ ഗോപിനാഥനെ അവതരിപ്പിച്ച് മോഹന്‍ലാല്‍ ഭരത് ബഹുമതി കരസ്ഥമാക്കി. 92 ല്‍ കമലദളവും 93 ല്‍ കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലും ലോഹിയുടെ തിരക്കഥയില്‍ പുറത്തിറങ്ങി. ലോഹിതദാസ് -സിബി മലയില്‍ കൂട്ടുകെട്ട് മലയാളസിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ എന്നും വിലമതിക്കത്തക്കതാണ്. സത്യന്‍ അന്തിക്കാടിനു വേണ്ടി വീണ്ടും ചില വീട്ടുകാര്യങ്ങളും(1999), ഭരതനുവേണ്ടി അമരവും(1991) ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിലെ മികച്ച ചിത്രങ്ങളായി.

തിരക്കഥാകൃത്തിന്റെ വേഷത്തില്‍ നിന്ന് സംവിധായകന്റെ മേലങ്കിയണിഞ്ഞപ്പോള്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഭൂതക്കണ്ണാടി’ (1997)നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 97 ല്‍ കാരുണ്യം, 98 ല്‍ കന്മദം , 2000 ല്‍ അരയന്നങ്ങളുടെ വീട് എന്നീ ചിത്രങ്ങള്‍ മനുഷ്യബന്ധങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിക്കണ്ടുപിടിച്ചു തന്നു. ലോഹിതദാസ് എന്ന സംവിധായകനെയും പ്രേക്ഷകര്‍ സസ്നേഹം സ്വാഗതം ചെയ്യുകയായിരുന്നു. 2000 ല്‍ തന്നെ ജോക്കര്‍ പുറത്തിറങ്ങി. 2003 ല്‍ സ്വയം നിര്‍മ്മിച്ച കസ്തൂരിമാനും. 2007 ലെ നിവേദ്യത്തിലൂടെ പുതുമുഖ നായകന്‍ വിനു മോഹനും നായിക ഭാമയും മലയാളസിനിമയില്‍ ചുവടുറപ്പിച്ചു. നിവേദ്യത്തിലെ ലോഹിതദാസ് രചിച്ച കോലക്കുഴല്‍ വിളി കേട്ടോ എന്ന ഗാനം പുതുതലമുറ ഗാനങ്ങളുടെ പട്ടികയിലെ മികച്ച ഗാനമായി. വിജയ് യേശുദാസിനും ശ്വേതയ്ക്കും മികച്ച ഗായകര്‍ക്കുള്ള പുരസ്കാരങ്ങളും ലഭിച്ചു.

2009 ജൂണ്‍ 29 ന് പെട്ടെന്നുണ്ടായ ഹൃദ്രോഗബാധയാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ലോഹിതദാസ് അന്തരിക്കുമ്പോള്‍ മലയാളസിനിമ ഞെട്ടി. എന്നോ കളഞ്ഞുപോയ സിനിമാസംസ്കാരം വീണ്ടെടുക്കാന്‍ മുന്‍ നിരയില്‍ നിന്ന പടയാളിയായിരുന്നു മലയാളസിനിമയ്ക്ക് ലോഹിതദാസ്. സിനിമാ നിര്‍മ്മാണത്തില്‍ വന്ന പിഴവുകള്‍ സാമ്പത്തികമായി അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ഉള്‍പ്പടെയുള്ള ചില സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടും ഉണ്ട്.തയ്യാറാക്കിയത് : ശ്രീദേവി പിള്ളസ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥകഥസംവിധാനംഗാനരചനഅഭിനയം
1987332 - - - -
1988333 - - - -
1989665 - - - -
1990555 - - - -
1991555 - - - -
1992444 - - - -
1993443 - - - -
1994222 - - - -
1995111 - - - -
1996333 - - - -
19972222 - - -
19982222 - - -
1999111 - - 1 -
200022222 - -
2001222121 -
200322222 - -
2005 - - - - - 1 -
2006111121 -
200711111 - -
2008 - - - - 1 - -
2009 - - - - - 1 -
2010 - - - - - 1 -