View in English | Login »

Malayalam Movies and Songs

പി രാമദാസ്‌

ജനനം1932
മരണം2014 മാര്‍ച്ച് 27
സ്വദേശംതിരുവനന്തപുരം
പ്രവര്‍ത്തനമേഖലസംവിധാനം (3), കഥ (3), സംഭാഷണം (2), തിരക്കഥ (2), ഗാനരചന (1 സിനിമകളിലെ 1 പാട്ടുകള്‍), നിര്‍മ്മാണം (1)
ആദ്യ ചിത്രംന്യൂസ് പേപ്പര്‍ ബോയ് (1955)
അവസാന ചിത്രംവാടക വീട്ടിലെ അതിഥി (സ്വപ്നം വിരിയുന്ന രാവുകൾ) (1981)


മലയാള സിനിമാ ചരിത്രത്തില്‍ എക്കാലവും ഓര്‍മ്മിക്കുന്ന പേരാണ് ന്യൂസ്‌പേപ്പര്‍ ബോയിയും രാംദാസും. ലോകത്ത് തന്നെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ആദ്യ കൊമേഴ്‌സ്യല്‍ സിനിമ എന്ന പ്രത്യേകതയും ന്യൂസ്‌പേപ്പര്‍ ബോയിക്കുണ്ട്. കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളായിരുന്നു സിനിമയ്ക്ക് വിഷയമായത്. ന്യൂസ്‌പേപ്പര്‍ ബോയിക്ക് പുറമെ നിറമാല, വാടകവീട്ടിലെ എന്ന രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2008 ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

ഒരു കൂട്ടം കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ പിറന്നതാണ് ന്യൂസ്‌പേപ്പര്‍ ബോയ്. 1955 മെയ് 13ന് തൃശൂര്‍ ജോസ് തിയേറ്ററിലാണ് ഈ പ്രായംകുറഞ്ഞ സംവിധായകന്റെ ചിത്രം പ്രദര്‍ശനം തുടങ്ങിയത്. അന്നത്തെ കാലത്ത് 1,75,000 രൂപ ചിലവഴിച്ചാണ് രാംദാസ് ന്യൂസ്‌പേപ്പര്‍ ബോയ് ഒരുക്കിയത്. ന്യൂസ്‌പേപ്പര്‍ ബോയ് എന്ന സിനിമയുടെ പിറവിക്കുപിന്നിലും രസകരമായ ഒരു കഥയുണ്ട് രാംദാസിന്റേതായി. അക്കാലത്ത് ഫിലിംഫെയര്‍ മാസികയില്‍ വന്ന ഒരു ലേഖനമാണ് രാംദാസിനെ ഈ ചിത്രം അന്നെടുക്കാന്‍ പ്രേരിപ്പിച്ചത്.

'രാജ്കപൂര്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംവിധായകന്‍' എന്ന തലക്കെട്ടില്‍ വന്ന ലേഖനം വായിച്ചാണ് രാംദാസ് തന്റെ കൂട്ടുകാരോട് പറയുന്നത്; ഞാനാകും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനെന്ന്. മഹാത്മാമാസികയില്‍ രാംദാസ് തന്നെ എഴുതിയ കഥയെ ആസ്പദമാക്കിയാണ് ചിത്രമെടുത്തത്.

ദാരിദ്ര്യവും രോഗവും മൂലം മരിച്ച ഒരു അച്ചടിശാല ജീവനക്കാരന്റെ മകന്‍ പഠനം ഉപേക്ഷിച്ച് ജോലിതേടി മദ്രാസിലേക്ക് വണ്ടി കയറുന്നതും അവിടെ അലഞ്ഞിട്ടും ജോലികിട്ടാതെ ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി ന്യൂസ്‌പേപ്പര്‍ ബോയ് ആയി മാറുന്നതായിരുന്നു ചിത്രത്തിന്റെ കഥ.

ന്യൂസ്‌പേപ്പര്‍ ബോയിയുടെ രണ്ടാം പതിപ്പിനെക്കുറിച്ചുള്ള ചിന്തയിലായിരുന്ന അദ്ദേഹം വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആസ്പത്രിയില്‍ നിര്യാതനായി. പി.ആര്‍ നാഥന്റെ കാശി എന്ന നോവലാണ് ഇതിന് അദ്ദേഹം മനസ്സില്‍ കണ്ടിരുന്നത്. കാശിയിലെ വിശ്വം എന്ന കഥാപാത്രത്തെ ന്യൂസ്‌പേപ്പര്‍ ബോയിയിലെ അപ്പു എന്ന കഥാപാത്രവുമായി സംയോജിപ്പിച്ചുള്ള സിനിമയാണ് അദ്ദേഹം ആലോചിച്ചത്. 1983 മുതല്‍ 2000 വരെ വിജ്ഞാനഭാരതി എന്ന മാസികയും 94 മുതല്‍ 2000 വരെ സംഹിത എന്ന ഇംഗ്ലീഷ് ക്യാപ്‌സൂള്‍ മാസികയും അദ്ദേഹം നടത്തിയിരുന്നു.

കടപ്പാട്: http://www.mathrubhumi.com/movies/malayalam/441154/



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനംകഥസംഭാഷണംതിരക്കഥഗാനരചനനിര്‍മ്മാണം
195511 - 1 - - -
19751 - 1 - - 11
1979 - 1 - - - - -
19811111 - - -