പ്രതാപ് പോത്തന്‍
ജനനം | 1952 ഫിബ്രവരി 15 |
മരണം | 2022 ജൂലായ് 15 |
പ്രവര്‍ത്തനമേഖല | അഭിനയം (55), സംവിധാനം (3), തിരക്കഥ (1), കഥ (1) |
ആദ്യ ചിത്രം | ആരവം (1978) |
മക്കള്‍ | കേയ പോത്തൻ |
1952ൽ തിരുവനന്തപുരത്ത് ഒരു ബിസിനസ്സ് കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം.
ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പഠനം.
പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ.
സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളികളുടെ ഓര്‍മയില്‍ ഇന്നും നില നില്‍ക്കുന്ന ഒരു കഥാപാത്രമാണ് തകര.
നെഞ്ചെത്തെ കിള്ളാതെ,പന്നീർ പുഷ്പങ്ങൾ,വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായത്.
മലയാളം,തമിഴ്,കന്നട,തെലുഗ്, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
ഋതുഭേതം,ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാള ചിത്രങ്ങള്‍ അടക്കം മുപ്പതോളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു...
കഴിഞ്ഞ എട്ടുവർഷമായി ഗ്രീൻ ആപ്പിൾ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജൻസിയുമായി തിരക്കിലാണ് അദ്ദേഹം. മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിന് അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. നിര്‍മാതാവായിരുന്ന ഹരി പോത്തന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ആണ്.
കടപ്പാട്: Wikipedia
തയ്യാറാക്കിയത് : വിജയകുമാര്‍ പി പി
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം | സംവിധാനം | തിരക്കഥ | കഥ |
---|---|---|---|---|
1978 | 1 | - | - | - |
1979 | 1 | - | - | - |
1980 | 8 | - | - | - |
1981 | 2 | - | - | - |
1982 | 5 | - | - | - |
1983 | 1 | - | - | - |
1986 | 1 | - | - | - |
1987 | 1 | 1 | - | - |
1988 | 1 | 1 | 1 | 1 |
1997 | - | 1 | - | - |
2005 | 1 | - | - | - |
2009 | 2 | - | - | - |
2010 | 1 | - | - | - |
2012 | 2 | - | - | - |
2013 | 6 | - | - | - |
2014 | 5 | - | - | - |
2015 | 3 | - | - | - |
2016 | 1 | - | - | - |
2017 | 2 | - | - | - |
2018 | 2 | - | - | - |
2019 | 1 | - | - | - |
2020 | 2 | - | - | - |
2022 | 3 | - | - | - |
2023 | 3 | - | - | - |