View in English | Login »

Malayalam Movies and Songs

രവി ഗുപ്തന്‍

പ്രവര്‍ത്തനമേഖലസംവിധാനം (5), തിരക്കഥ (2), കഥ (2), അഭിനയം (1), സംഭാഷണം (1)
ആദ്യ ചിത്രംഓര്‍മ്മകളെ വിട തരൂ (1980)


ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ പൈലറ്റ്‌ ആയിരുന്ന സി കെ ഗുപ്തന്റെയും ശ്രീമതി മീനാക്ഷിയമ്മയുടെയും മകനായി ഡല്‍ഹിയില്‍ ജനിച്ചു. 74 ല്‍ ഇന്ത്യന്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് മാസ് കംമ്യൂനിക്കെഷനില്‍ നിന്നും മൂന്നു സ്വര്‍ണ്ണ മെടലുകളോടെ ഡിപ്ലോമ നേടി. തുടര്‍ന്ന് യുനെസ്കോയും കേന്ദ്ര സര്‍ക്കാരും സംയുക്തമായി ചെയ്ത പരിപാടികളുമായി സഹകരിച്ചു ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അതിനു ശേഷം 77 മുതല്‍ ബസു ചാറ്റര്‍ജി, രാജ് സിപ്പി, പ്രകാശ് മെഹ്റ തുടങ്ങിയവരുടെ സഹായിയായി പ്രവര്‍ത്തിച്ചു. മുക്കന്ദര്‍ കാ സിക്കന്ദര്‍, ഇന്കാര്‍ , ചക്ര വ്യൂഹ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1980 ല ശ്രീവിദ്യയും പ്രതാപ് പോത്തനും അഭിനയിച്ച 'ഓര്‍മ്മകളെ വിടതരൂ' ആണ് ആദ്യ ചിത്രം. പിന്നീട് നാനാ തിരക്കഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടി വി കൊച്ചുബാവയുടെ തിരക്കഥ അതേ പേരില്‍ ബലൂണ്‍ എന്ന സിനിമയാക്കി. 1991-92 കാലഘട്ടങ്ങളില്‍ പ്രസിദ്ധ സംവിധായകന്‍ രണ്ജിത്തിനോപ്പം സംവിധാനം ചെയ്യാന്‍ ആരംഭിച്ച സംരംഭം മുടങ്ങി. അതോടെ സിനിമാ രംഗത്ത് നിന്ന് പിന്മാറിയ രവി ഗുപ്തന്‍ ഇപ്പോള്‍ ഒരു തിരിച്ചു വരവിന്റെ പാതയിലാണ്.
ഭാര്യ ശാന്ത, മകന്‍ ജിതിന്‍ കൃഷ്ണ. പാലക്കാട് താമസിക്കുന്നു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനംതിരക്കഥകഥഅഭിനയംസംഭാഷണം
1980211 - -
19821 - - - -
19831 - - - -
1984 - - - 1 -
1988111 - 1