View in English | Login »

Malayalam Movies and Songs

ബി വസന്ത

പ്രവര്‍ത്തനമേഖലആലാപനം (125 സിനിമകളിലെ 167 പാട്ടുകള്‍)
ആദ്യ ചിത്രംമുതലാളി (1965)


മുതലാളി എന്ന ചിത്രത്തിലെ 'പുന്നാര മുതലാളി...' എന്ന ഗാനമാണ് ബി.വസന്തയുടെ ആദ്യ മലയാളഗാനം.
1944 മാര്‍ച്ച് 20 ന് ആന്ധ്രയിലെ മസീലിപ്പട്ടണത്ത് ജനിച്ചു. രാഘാവാചാരിയില്‍ നിന്ന് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. അച്ഛന്‍ രവീന്ദ്രനാഥില്‍ നിന്ന് ലളിതസംഗീതവും.

1962-ല്‍ കവിയായ അത്രേയ നിര്‍മ്മിച്ച 'വാഗ്ദാനം' എന്ന തെലുങ്ക് ചിത്രത്തില്‍ പെട്യാല നാഗേശ്വരറാവുവിന്റെ സംഗീതത്തില്‍ പാടി. അതിനുശേഷം ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഒരു ഹിന്ദി ചിത്രത്തിലുമായി മൂവായിരത്തോളം ഗാനങ്ങള്‍ ആലപിച്ചു. കൂടാതെ ഒരു കന്നട ചിത്രത്തിനും ഒരു തെലുങ്കുചിത്രത്തിനും സംഗീതസംവിധാനം നിര്‍വ്വഹിച്ചു. വളരെയധികം കാസറ്റുകളില്‍ പാടുകയും സംഗീതസംവിധാനം ചെയ്തുകൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.

മലയാളത്തില്‍ ആദ്യമായി പാടിയത് ' മുതലാളി' യിലാണ് , ശൂലമംഗലം രാജലക്ഷ്മിയുമായി ചേര്‍ന്നുപാടിയ പുന്നാരമുതലാളി എന്ന ഗാനം 1964-ല്‍ റെക്കോര്‍ഡു ചെയ്തെങ്കിലും റിലീസായത് 1965 ലാണ്. സംഗീതം പുകഴേന്തി.

'അശ്വമേധം' എന്ന ചിത്രത്തിലെ 'തെക്കുംകൂറടിയാത്തി' എന്ന ഗാനവും അതുപാടിയ ബി.വസന്തയും മലയാള ചലച്ചിത്രാസ്വാദകരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോവുകയില്ല. 'പേള്‍വ്യൂ' വിലെ 'യവനസുന്ദരി....', 'ജ്വാല'യിലെ ' കുടമുല്ലപ്പൂവിനും.....', കൂട്ടുകുടുംബത്തിലെ', 'സ്വപ്നസഞ്ചാരിണി......', (സുശീലയുമൊത്ത്) 'മേലേ മാനത്തെ നീലിപ്പുലയിയ്ക്ക്....' 'ഒതേനന്റെ മകനിലെ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍ ‘തുടങ്ങിയവ വസന്തയുടെ പ്രസിദ്ധമായ പാട്ടുകളില്‍ ചിലതാണ്.

ഗായികയായ ബി സാവിത്രി സഹോദരിയാണ്.

ഭര്‍ത്താവും കുട്ടികളുമായി മദ്രാസില്‍ താമസം


കടപ്പാട് : ഗൂഗിള്‍ സെര്‍ച്



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19631 -
19651 -
196616 -
196726 -
19687 -
196917 -
197013 -
19718 -
19727 -
197315 -
19742 -
197510 -
19766 -
197710 -
19788 -
19795 -
19814 -
19824 -
19834 -
19841 -
19871 -
19881 -