View in English | Login »

Malayalam Movies and Songs

ശങ്കര്‍ കൃഷ്ണ

യഥാര്‍ത്ഥ പേര്ശങ്കരന്‍ പോറ്റി
ജനനം1972
മരണം2014 ജൂണ്‍ 21
സ്വദേശംകൊട്ടാരക്കര
പ്രവര്‍ത്തനമേഖലസംവിധാനം (2)
ഭാര്യഇന്ദുലേഖ


ദി ഫയര്‍, സുന്ദരിപ്രാവ് എന്നീ സിനിമകളുടെ സംവിധായകന്‍ ശങ്കരന്‍ പോറ്റി, പരേതനായ സുകുമാരന്‍ പോറ്റിയുടേയും സുഭദ്ര അന്തര്‍ജനത്തിന്റെയും മകന്‍ ആണ്. നിരവധി സിനിമകളില്‍ പ്രമുഖ സംവിധായകരോടൊത്ത് അസോസിയേറ്റ് ഡയറക്ടറായിരുന്നു. തിരുമല ശാന്തിനഗര്‍ കൃഷ്ണമന്ദിരത്തില്‍ താമസിച്ച് പാദസരം എന്ന ടെലീസീരിയലിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികെ അന്തരിച്ചു. ഭാര്യ: പ്രമുഖ സീരിയല്‍ നടി ഇന്ദുലേഖ. മകള്‍: ഉണ്ണിമായ.

കടപ്പാട്: മാതൃഭൂമി ദിനപത്രം, 22-06-2014
മനസ്സിലൊരു മഴവില്ല്, കൈരളി ടി വി



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനം
20011
20031