View in English | Login »

Malayalam Movies and Songs

ശശികുമാര്‍

യഥാര്‍ത്ഥ പേര്നമ്പ്യാതുശ്ശേരില്‍ വര്‍ക്കി ജോണ്‍
ജനനം1927 ഒക്റ്റോബര്‍ 14
മരണം2014 ജൂലായ് 17
സ്വദേശംആലപ്പുഴ
പ്രവര്‍ത്തനമേഖലസംവിധാനം (129), കഥ (18), തിരക്കഥ (9), അഭിനയം (7), സംഭാഷണം (1)
ആദ്യ ചിത്രംഒരാള്‍ കൂടി കള്ളനായി (1964)
അവസാന ചിത്രംപാടാത്ത വീണയും പാടും (1990)


1927 ഒക്ടോബർ 14-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ എൻ.എൽ. വർക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളിൽ മൂന്നാമനായി ജനിച്ചു. ജോണ്‍ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ നാമം. പിന്നീട് കുടുംബം പൂന്തോപ്പിൽ നിന്നും ആലപ്പുഴയിലേക്കു താമസം മാറി. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ പ്രാഥമിക വിഥ്യാഭ്യാസം പൂർത്തിയാക്കി. അഞ്ചാം ക്ലാസ് വിദ്യാഭ്യാസകാലയളവിൽ ഫാ. മെക്കിൾ പ്രാ എന്ന മെക്സിക്കൻ രക്തസാക്ഷിയെക്കുറിച്ച് വായിച്ച പുസ്തകത്തിൽ നിന്നും ഉൾക്കൊണ്ട പ്രേരണയാൽ ജീവാർപ്പണം എന്ന നാടകം എഴുതി അവതരിപ്പിച്ചു. എറണാകുളം തേവര കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലുമായി കോളേജ് വിദ്യാഭ്യാസം നടത്തി. എസ്.ഡി. കോളേജിൽ ധനതത്വശാസ്ത്രം പഠിച്ച കാലയളവിൽ നാടകത്തിലും സ്പോർടസിലും സജീവമായിരുന്നു.

സർവകലാശാലാ തലത്തിൽ വിജയം വരിച്ചതിനാൽ പൊലീസിൽ ചേരാൻ സാഹചര്യം ഒത്തു വന്നെങ്കിലും വീട്ടുകാരുടെ എതിർപ്പുമൂലം അതിൽ നിന്നും പി‌ൻവാങ്ങി നാടകരംഗത്തു സജീവമായി. 1954 കാലഘട്ടത്തിൽ അടൂർ പാർഥസാരഥി തിയറ്റേഴ്സിൽ ജഗതി എൻ.കെ. ആചാരിയുടെ നാടകത്തിൽ അഭിനയിച്ചു. പിന്നീട് ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രജീവിതം

ഉദയായുടെ നിർമ്മാണത്തിൽ പ്രേംനസീറിനെ നായകനാക്കി 1952-ൽ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുമായുള്ള സൗഹൃദത്തിൽ നിന്നുമാണ് ഈ അവസരം ലഭിച്ചത്. ജോൺ എന്ന പേരിനു സുഖമില്ല എന്ന കാരണത്താൽ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിക്കുകയും അദ്ദേഹം നിരവധി പേരുകൾ കുറിയിടുകയും ചെയ്തു. ഇതിൽ നിന്നും കുഞ്ചാക്കോ കുറിയെടുത്താണ് ജോൺ എന്ന നാമം ശശികുമാർ എന്നാക്കിയത്. പ്രേംനസീറിന്റെയും ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകൾ ഇതോടൊപ്പമാണ് കുറിയെടുത്തത്. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഉമ്മ എന്ന ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്. തിരമാല, ആശാദീപം, വേലക്കാരൻ തുടങ്ങിയ ചില ചിത്രങ്ങളിൽ ശശികുമാർ അഭിനയിച്ചു. വേലക്കാരൻ എന്ന ചിത്രത്തിൽ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ പിതാവായിട്ടാണ് അഭിനയിച്ചത്.

ഒരേ സമയം മൂന്നു ചിത്രം വരെ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 1977-ൽ മാത്രം 15 ചിത്രം സംവിധാനം ചെയ്തു. പാടാത്ത വീണയും പാടും ചിത്രമാണ് നിലവിൽ അവസാനമായി ചെയ്ത ചിത്രം.130 മലയാളചലച്ചിത്രങ്ങളും ഒരു തമിഴ് ചിത്രവും സംവിധാനം ചെയ്ത ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കി മാത്രം 106 ചിത്രങ്ങളും അതോടൊപ്പം ഷീലയെ നായികയാക്കി 47 ചിത്രങ്ങളും സംവിധാനം ചെയ്തു.

ഉമ്മ എന്ന 1960-ലെ ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഹിന്ദി ചലച്ചിത്രമായ രാമരാജ്യത്തിന്റെ മലയാളത്തിലെ തിരക്കഥ രചിച്ചത് ഇദ്ദേഹമാണ്. സീത എന്ന ഈ ചിത്രത്തിലൂടെയാണ് ആദ്യമായി തിരക്കഥ തയ്യാറാക്കിയത്. തുടർന്ന് പ്രേംനസീറിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം മെറിലാൻഡ് സ്റ്റുഡിയോയിൽ പ്രവേശിച്ചു. അവിടെ ആദ്യമായി ക്രിസ്മസ് രാത്രി എന്ന ടി.കെ. ബാലചന്ദ്രൻ നായകനായ ചിത്രത്തിലാണ് പ്രവർത്തിച്ചത്. ചെന്നൈയിലെ തോമസ് പിക്ചേഴ്സിന്റെ കുടുംബിനി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംവിധായകനായത്. മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായകനായി അഭിനയിച്ച കെ.കെ. അരൂരിന്റെ അവസാന ചിത്രമായിരുന്നു ഇത്. ജയഭാരതി, ജോണി എന്നിവർ ശശികുമാറിന്റെ ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിച്ചത്.



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനംകഥതിരക്കഥഅഭിനയംസംഭാഷണം
1952 - - - 1 -
1953 - - - 3 -
1960 - - 111
1963 - - - 1 -
19641 - 11 -
1965312 - -
196631 - - -
196721 - - -
19683 - - - -
19692 - - - -
19701 - - - -
19712 - - - -
19724 - - - -
197374 - - -
1974411 - -
197511 - - - -
19767 - - - -
19771541 - -
19781011 - -
1979611 - -
19805 - - - -
19815 - - - -
1982811 - -
19839 - - - -
198431 - - -
19856 - - - -
198661 - - -
19872 - - - -
19881 - - - -
19891 - - - -
199021 - - -