View in English | Login »

Malayalam Movies and Songs

ബാലചന്ദ്രൻ ചുള്ളിക്കാട്‌

ജനനം1957 ജൂലായ് 30
പ്രവര്‍ത്തനമേഖലഅഭിനയം (76), ഗാനരചന (10 സിനിമകളിലെ 23 പാട്ടുകള്‍), ആലാപനം (5 സിനിമകളിലെ 6 പാട്ടുകള്‍), കഥ (5), സംഗീതം (2 സിനിമകളിലെ 3 പാട്ടുകള്‍), സംഭാഷണം (2), തിരക്കഥ (1)
ആദ്യ ചിത്രംപോക്കുവെയിൽ (1982)


1957 ജൂലൈ 30 ന് പറവൂരിൽ ചേന്ദമംഗലം എന്ന സ്ഥലത്ത് ജനിച്ചു.എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ(എം.എൽ) അനുഭാവം പുലർത്തി. ജനകീയസാംസ്കാരികവേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987‌ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1999ൽ ബുദ്ധമതം സ്വീകരിച്ചു.തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവർത്തിക്കുന്നു. ഭാര്യ: വിജയലക്ഷ്മി. മകൻ : അപ്പു.

സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതിപാദ്യതലത്തിലും രചനാതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി. അന്നു വരെ മലയാളകവിതയിൽ കണ്ടിട്ടില്ലാത്ത ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ സവിശേഷതകളായി ശ്രദ്ധിക്കപ്പെട്ടു. ആദ്യ ചിത്രം അരവിന്ദന്റെ പോക്കുവെയില്‍.

Reference: wikipedia



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംഗാനരചനആലാപനംകഥസംഗീതംസംഭാഷണംതിരക്കഥ
198212 - 3 - - 2 - - -
198728 - 1 - 212 - 1
19881 - - - - 1 - - - -
1990 - - - - - 1 - - - -
199411 - - - 1 - - - -
1996 - 2 - - - - - - - -
20053 - - 1 - - - - - -
20063 - - - - - - - - -
200717 - - - - - - - -
20086 - - - - - - - - -
20094 - - - - - - - - -
20103 - - - - - - - - -
20113 - - - - - - - - -
20124 - - - - - - - - -
20139 - - - - - - - - -
201461 - - - - - - - -
20156 - - 1 - - - - - -
20163 - - - - - - - - -
201742 - - - - - - - -
20188 - - - - - - - - -
20193 - - - - - - - - -
20201 - - - - - - - - -
20222 - - - - - - - - -
20231 - - - - - - - - -
20241 - - - - - - - - -