ടി വി ചന്ദ്രൻ
ജനനം | 1950 നവംബര്‍ 23 |
സ്വദേശം | തലശ്ശേരി |
പ്രവര്‍ത്തനമേഖല | തിരക്കഥ (15), സംവിധാനം (14), സംഭാഷണം (13), കഥ (12), അഭിനയം (5), നിര്‍മ്മാണം (2) |
ആദ്യ ചിത്രം | കബനീനദി ചുവന്നപ്പോൾ (1976) |
മക്കള്‍ | യാദവന് ചന്ദ്രന് |
മലയാളസിനിമയുടെ നവതരംഗകാലങ്ങളിൽ രംഗത്തുവന്ന് അഭിനേതാവായും,തിരക്കഥാകൃത്തായും സംവിധായകനായും പ്രശസ്തിനേടിയ ടി.വി.ചന്ദ്രൻ സംസ്ഥാന/ദേശീയതലങ്ങളിൽ ഏറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.കൂടാതെ പല അന്തരാഷ്ട്രചലച്ചിത്രോത്സവങ്ങളിലും ആദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ സാന്നിദ്ധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്.
1950ൽ നാരായണൻ നമ്പ്യാരുടെയും കാർത്ത്യായനി അമ്മയുടെയും പുത്രനായി ജനിച്ച ചന്ദ്രൻ തലശേരി സ്വദേശിയാണ്.
ഫറൂക്ക് കോളെജ്ജിലെ ബിരുദാനന്തരബിരുദപഠനത്തിന് ശേഷം റിസർവ് ബാങ്കിൽ ഉദ്യോഗസ്ഥനായിച്ചേർന്നു.
ചലച്ചിത്രകലയിൽ ഔപചാരികമായ പരിശീലനമൊന്നും നേടാത്ത ചന്ദ്രൻ,അടിയന്തരാവസ്ഥയുടെ ദിനങ്ങളിൽ പുറത്തിറങ്ങിയ,പി.എ.ബക്കറിന്റെ ‘കബനീനദി ചുവന്നപ്പോൾ’ എന്ന സിനിമയിലൂടെ അഭിനേതാവായാണ് ഈ രംഗത്തേക്ക് കടന്നത്.
പിന്നീട് ബക്കറിന്റെയും ജോൺഎബ്രഹാമിന്റെയും പവിത്രന്റെയും സംവിധാനസഹായിയായി പ്രവർത്തിച്ച് അക്കാലത്തെ ‘ആർട്ട്സിനിമ’ സ്ക്കൂളിന്റെ ഭാവുകത്വം ഉൾക്കൊണ്ടുകൊണ്ട്,1981 ൽ ‘കൃഷ്ണൻകുട്ടി’ എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായി മാറി.
അതിനു ശേഷം തമിഴിൽ ‘ഹേമാവിൻ കാതലർകൾ’എടുത്തുവെങ്കിലും,‘ആലീസിന്റെ അന്വേഷണങ്ങൾ’ എന്ന മൂന്നാമത്തെ സിനിമയോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.ഈ സിനിമ ലോക്കാർണോ ചലച്ചിത്രമേളയിൽ ഇൻഡ്യയെ ഔദ്യോഗികമായി പ്രതിനിധീകരിച്ചു.
ടി.വി.ചന്ദ്രന്റെ ‘പൊന്തന്മാട’യിലൂടെ മമ്മൂട്ടിക്കും,‘പാഠം ഒന്ന് ഒരു വിലാപം’ മീരാജാസ്മിനും ദേശീയതലത്തിൽ അംഗീകാരങ്ങൾ ടി.വി.ചന്ദ്രൻ വാങ്ങിക്കൊടുത്തു.
ഇടതുപക്ഷ-സ്ത്രീപക്ഷ ചായ്വുകൾ ടി.വി.ചന്ദ്രന്റെ പല സിനിമകളിലിലും വ്യക്തമായി അടയാളപ്പെടുന്നുണ്ട്.‘സൂസന്ന’യും,‘ഓർമ്മകൾ ഉണ്ടായിരിക്കണ’വും ഉദാഹരണങ്ങൾ.
സജീവമായ സിനിമാജീവിതത്തിനൊപ്പം തന്നെ ചില ടി.വി.ചന്ദ്രൻ ചില ടെലിഫിലിമുകളും പരമ്പരകളും ചെയ്ത് അംഗീകാരം നേടിയിട്ടുമുണ്ട്.
തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | തിരക്കഥ | സംവിധാനം | സംഭാഷണം | കഥ | അഭിനയം | നിര്‍മ്മാണം |
---|---|---|---|---|---|---|
1976 | - | - | - | - | 1 | - |
1980 | - | - | - | - | 1 | - |
1987 | - | - | - | - | 1 | - |
1988 | 1 | - | 1 | 1 | - | - |
1989 | 1 | 1 | 1 | 1 | - | 1 |
1994 | 1 | 1 | 1 | - | - | - |
1995 | 1 | 1 | 1 | 1 | - | - |
1997 | 1 | 1 | 1 | 1 | - | - |
2000 | 1 | 1 | - | 1 | - | 1 |
2001 | - | - | - | - | 1 | - |
2002 | 1 | 1 | 1 | 1 | - | - |
2003 | 1 | 1 | - | - | - | - |
2004 | 1 | 1 | 1 | 1 | - | - |
2008 | 1 | 1 | 1 | - | 1 | - |
2009 | 1 | 1 | 1 | 1 | - | - |
2011 | 1 | 1 | 1 | 1 | - | - |
2012 | 1 | 1 | 1 | 1 | - | - |
2016 | 1 | 1 | 1 | 1 | - | - |
2019 | 1 | 1 | 1 | 1 | - | - |