View in English | Login »

Malayalam Movies and Songs

തോപ്പില്‍ ഭാസി

ജനനം1924 ഏപ്രില്‍ 08
മരണം1992 ഡിസംബര്‍ 08
സ്വദേശംവള്ളിക്കുന്നം, ആലപ്പുഴ
പ്രവര്‍ത്തനമേഖലസംഭാഷണം (112), തിരക്കഥ (108), കഥ (39), സംവിധാനം (14), അഭിനയം (2)
ആദ്യ ചിത്രംമുടിയനായ പുത്രന്‍ (1961)
മക്കള്‍അജയന്‍


മലയാള നാടകരംഗത്തെ കാരണവര്മാരില്‍ ഒരാളാണ് തോപ്പില്‍ ഭാസി. 1925 ല്‍ ആലപ്പുഴ ജില്ലയില്‍ വള്ളികുന്നത്ത് ജനിച്ചു. 1940കളിലും 50കളിലും കേരളത്തിലങ്ങോളം പടര്‍ന്നു പിടിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രവര്‍ത്തകരിലൊരാളായിരുന്നു അദ്ദേഹം. മലയാളനാടകരംഗത്തെ അന്നുവരെയുള്ള പാരമ്പര്യമെല്ലാം തകര്‍ത്തെറിഞ്ഞ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം തോപ്പില്‍ ഭാസിയുടെ രചനയാണ്. ശൂരനാട് കേസില്‍ ഒളിവില്‍ കഴിയുമ്പോഴാണ് അദ്ദേഹം ഈ നാടകം എഴുതിയത്. അന്നത്തെ ജന്മി കുടിയാന്‍ ബന്ധങ്ങളില്‍ കാലാകാലങ്ങളായി നിലനിന്ന കീഴ്‌വഴക്കങ്ങള്‍ തൂത്തെറിയുന്ന വലിയൊരു മാറ്റത്തിന്റെ കഥയാണ് "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" പറയുന്നത്. സോമന്‍ എന്ന പേരിലാണ് ഭാസി ഈ നാടകം എഴുതിയത്. വിഖ്യാത നാടകകേന്ദ്രമായ കെപി‌എസിയുടെ ബാനറില്‍ 1952 ഡിസംബര്‍ ആറിന് കൊല്ലം ജില്ലയിലെ ചവറയില്‍ അരങ്ങേറി. ഇതോടെ നാടകരംഗത്തെ അനിഷേദ്ധ്യ സാന്നിദ്ധ്യമായി കെപി‌എസി ഉയരുകയും ചെയ്തു.

മലയാള സിനിമാരംഗത്തും അക്കാലത്തു വന്ന മാറ്റത്തിന്റെ കൊടുംകാറ്റില്‍ ഭാസിക്ക് വലിയ പങ്കുണ്ടായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഉള്‍പ്പടെ അദ്ദേഹത്തിന്റെ നിരവധി രചനകള്‍ സിനിമകളായി. 1961ല്‍ മുടിയനായ പുത്രനില്‍ തുടങ്ങി നൂറ്റിപ്പത്തോളം സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതി. ഇവയില്‍ പലതും നിത്യഹരിത ഗാനങ്ങളോടെ വന്‍വിജയങ്ങളായി.

മലയാളകലാരംഗത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ആ മഹാനായ കലാകാരന്‍ 1992 ല്‍ അന്തരിച്ചു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥകഥസംവിധാനംഅഭിനയം
1961111 - -
1962111 - -
19631 - - - -
196422 - - 1
1965231 - -
1966331 - -
1967554 - -
1968442 - -
1969875 - -
19705531 -
19714631 -
19728811 -
19731110 - 3 -
19746511 -
197554111
19766533 -
19776521 -
197811105 - -
19796612 -
1980551 - -
1983441 - -
1984441 - -
1985331 - -
198911 - - -
2012 - 1 - - -