View in English | Login »

Malayalam Movies and Songs

ചിത്ര അരുണ്‍

ജനനം1984 ഫിബ്രവരി 20
സ്വദേശംമുണ്ടൂർ, പാലക്കാട്
പ്രവര്‍ത്തനമേഖലആലാപനം (13 സിനിമകളിലെ 14 പാട്ടുകള്‍)


1984 ഫെബ്രുവരി 20 നു പാലക്കാട് മുണ്ടൂർ അനുപുരത്ത് പിഷാരത്തു ജനനം. അച്ഛൻ ഭരതൻ, അമ്മ മാലതി. മുണ്ടൂർ ഗവണ്മെന്റ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പാലക്കാട് PMG HSSൽ നിന്ന് +2 വിദ്യാഭ്യാസം നേടി. അച്ഛന്റെ സഹോദരിയുടെ മകളായ ജ്യോതിയിൽ നിന്ന് നാലാം വയസ്സിൽ കർണാടക സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു തുടങ്ങി. തുടർന്ന് നിരവധി ഗുരുക്കന്മാരിൽ നിന്ന് സംഗീതത്തിൽ ശിക്ഷണം നേടിയ ശേഷം ചിറ്റൂർ ഗവണ്മെന്റ് കോളേജിൽ നിന്ന് ബി എ മ്യുസിക്കിൽ രണ്ടാം റാങ്കും ആർ എൽ വി സംഗീത കോളേജിൽ നിന്ന് എം എ മ്യുസിക്കിൽ ഒന്നാം റാങ്കും കരസ്ഥമാക്കി. വിവാഹ ശേഷം ഗാനമേള രംഗത്ത് സജീവമായി. എ രാമചന്ദ്രന്റെ സംഗീതത്തിൽ 2009 ലാണ് ഒരു ആൽബത്തിന് വേണ്ടി ആദ്യമായി പാടുന്നത്. പിന്നീട് വിദ്യാധരൻ, ജയവിജയ, ജെറി അമൽദേവ് തുടങ്ങി അനവധി സംഗീത സംവിധായകർക്ക് വേണ്ടി പാടി. 2013ല്‍ ഹൌസ് ഫുള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ സജീവമായി. ഭര്‍ത്താവ് അരുണ്‍. മക്കള്‍: ആനന്ദ്, ആരാധ്യ. പ്രശസ്ത കഥാകൃത്ത് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അച്ഛന്റെ സഹോദരനാണ്.



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
20132 -
20142 -
20152 -
20161 -
20172 -
20193 -
20201 -
20221 -