View in English | Login »

Malayalam Movies and Songs

അമ്പിളി

പ്രവര്‍ത്തനമേഖലആലാപനം (174 സിനിമകളിലെ 228 പാട്ടുകള്‍)
ഭര്‍ത്താവ്കെ ജി രാജശേഖരന്‍


എഴുപതുകളുടെ ആദ്യം ചലച്ചിത്രപിന്നണിഗാനരംഗത്തു് തിളക്കത്തോടെ കടന്നു വന്ന ഗായിക. ശരിയായ പേരു് പത്മജാ തമ്പി. തിരുവനന്തപുരത്താണു് ജനനം. അച്ഛൻ ആർ.സി. തമ്പി. അമ്മ സുകുമാരിയമ്മ. സംഗീതത്തിൽ വളരെ അഭിരുചി ഉണ്ടായിരുന്ന അമ്മ ശ്രീ മലബാർ ഗോപാലൻ നായരുടെ ശിഷ്യ ആയിരുന്നു. ചെറുപ്പത്തിൽ തന്നെ, ഏകദേശം 3 വയസ്സു മുതൽ തന്നെ, പാട്ടിൽ അഭിരുചി പ്രകടിപ്പിച്ചു തുടങ്ങി. അമ്മയാണു് ഏറ്റവും പ്രോത്സാഹിപ്പിച്ചിരുന്നതു്. ആകാശവാണിയിലെ സംഗീതജ്ഞനായിരുന്ന ശ്രീ എസ്. രത്നാകരന്റെ കീഴിൽ ചെറുപ്പം മുതൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു തുടങ്ങി. സ്കൂൾ/കോളേജ് യുവജനോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ചലച്ചിത്രരംഗത്തു കടന്നു വരാനായി മാതാപിതാക്കളോടൊപ്പം മദ്രാസിലേക്കു താമസം മാറ്റി. അവിടെ ശ്രീ ദക്ഷിണാമൂർത്തിയുടെ ശിഷ്യയായി. 1970 ൽ ‘ശബരിമല ശ്രീ ധർമ്മശാസ്താ’ എന്ന ചിത്രത്തിൽ ‘കരാഗ്രേ വസതേ’ എന്ന ഗാനമാണു് ആദ്യഗാനം. എങ്കിലും 1972ൽ “ശ്രീ ഗുരുവായൂരപ്പൻ”എന്ന ചിത്രത്തിലെ ‘ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിനു്’ എന്ന ഗാനത്തിലൂടെയാണു് ശ്രദ്ധിക്കപ്പെട്ടതു്. ചെറിയ കുട്ടികളുടെ സ്വരവുമായി ചേർച്ചയുണ്ടായിരുന്നതിനാൽ ബേബി സുമതിക്കു വേണ്ടി കുറേയേറെ ഗാനങ്ങൾ ആലപിച്ചു. 1973 ൽ ‘വീണ്ടും പ്രഭാത‘ത്തിലെ ‘ഊഞ്ഞാലാ’ എന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു. 1975 ൽ ‘സ്വാമി അയ്യപ്പനു’ വേണ്ടി പാടിയ ‘തേടി വരും കണ്ണുകളിൽ’ എന്ന സൂപ്പർ ഹിറ്റ് ഗാനം സവിശേഷശ്രദ്ധ നേടിക്കൊടുത്തു. തൊണ്ണൂറുകളുടെ ആദ്യം വരെ ചലച്ചിത്രപിന്നണിഗാനരംഗത്തു് സജീവമായിരുന്നു.

റോക് ശൈലിയിലുള്ള ഗാനങ്ങൾ ഇടകലർത്തിയുള്ള ശ്രീമതി അമ്പിളിയുടെ ഗാനമേളകൾ വളരെ പ്രസിദ്ധമായിരുന്നു.

ഇപ്പോൾ താമസം ചെന്നൈയിൽ. ചലച്ചിത്രസംവിധായകനായിരുന്ന ശ്രീ രാജശേഖരനാണു് ഭർത്താവു്. രണ്ടു കുട്ടികൾ. 2009 ൽ സുഹൃത്തു് ശ്രീമതി മായാ മോഹനുമൊത്തു് ‘മായമ്പ് ഗോൾഡൻ മെലഡീസ്’ എന്ന ഗാനമേളസമിതി രൂപീകരിച്ചു് സംഗീതരംഗത്തു് ഇപ്പോഴുംസജീവമായി തുടരുന്നു.


References:

അമൃതാ ടി വി - ഇന്നലത്തെ താരം
http://www.youtube.com/watch?v=upC2WUraEaE
http://www.youtube.com/watch?v=oJF0J1OwmVk
http://www.youtube.com/watch?v=x_7EJzFQcQM
മാതൃഭൂമി - http://frames.mathrubhumi.com/movies/music/44933/



തയ്യാറാക്കിയത് : കല്ല്യാണി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19704 -
19712 -
19725 -
19735 -
19745 -
197517 -
197622 -
197720 -
197839 -
197925 -
198016 -
19819 -
198212 -
19835 -
19848 -
19855 -
19863 -
19871 -
19881 -
19893 -
19907 -
19912 -
19922 -
19941 -
19953 -
19961 -
19972 -
19981 -
19991 -
20021 -