View in English | Login »

Malayalam Movies and Songs

കെ ബാലാജി

മരണം2009 മെയ് 03
പ്രവര്‍ത്തനമേഖലഅഭിനയം (10), നിര്‍മ്മാണം (6), കഥ (1)
ആദ്യ ചിത്രംആറ്റം ബോംബ്‌ (1964)


തമിഴിലെ ശ്രദ്ധേയനായ നടൻ..,
സുജാത സിനി ആർട്സിന്റെ ബാനറിൽ അമ്പതോളം ചിത്രങ്ങൾ നിർമ്മിച്ചചലച്ചിത്രകാരൻ...,
ശ്രീ.മോഹൻലാലിന്റെ ഭാര്യാപിതാവ്...
1950-ൽ ജെമിനി പ്രൊഡക്ഷൻസിന്റെ ഔവ്വയാർ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് കൗമാരപ്രായത്തിൽത്തന്നെ ബാലാജി കലാരംഗത്തേക്ക് കടന്നുവരുന്നത്.
നരസു പ്രൊഡക്ഷൻസിന്റെ പ്രേമപാശത്തിലെ ഉപനായകവേഷം ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് നരസു സ്റ്റുഡിയോയുടെ പ്രൊഡക്ഷൻ മാനേജരായും പ്രവർത്തിച്ചു തുടങ്ങി.
അഭിനേതാവായും പ്രൊഡക്ഷൻ മാനേജരായും നേടിയെടുത്ത അറിവും പരിചയവും വച്ചുകൊണ്ട് 1966 ൽ
അദ്ദേഹം ഒരു ചിത്രം നിർമ്മിച്ചു.
ശിവാജി ഗണേശനും KR വിജയയും മുഖ്യവേഷങ്ങൾ ചെയ്ത
അണ്ണാവിൻ ആശൈ
എന്ന ആ ചിത്രത്തിന്റെ
രചന നിർവ്വഹിച്ചതും ബാലാജി തന്നെയായിരുന്നു.
തുടർന്ന്
അജിത്ത് നായകനായ കിരീടം വരെ അമ്പതോളം ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
തമിഴിൽ ഹിറ്റായ പല പടങ്ങളും
പല ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയുമുണ്ടായി.
മലയാളത്തിലെ ബാലാജി.
1964 ലാണ് ബാലാജി മലയാളത്തിലെത്തുന്നത്.
1964 ഏപ്രിലിൽ റിലീസായ
സ്കൂൾ മാസ്റ്ററിലും ആറ്റംബോംബിലും അദ്ദേഹമുണ്ടായിരുന്നു.
SR.പുട്ടണ്ണയുടെ സ്കൂൾ മാസ്റ്ററിൽ രാമൻപിള്ള സാറിന്റെ (തിക്കുറിശ്ശി)
മൂത്തമകൻ മുരളിയുടെ വേഷത്തിലായിരുന്നു ബാലാജി.
അംബികയാണ് ജോടി.
നീലായുടെ ആറ്റംബോംബ്
NP ചെല്ലപ്പൻ നായരുടെ ഹാസ്യനാടകത്തിന്റെ സിനിമാവിഷ്കാരമായിരുന്നു.
ഉന്നതവിദ്യാഭ്യാസം നേടിക്കഴിഞ്ഞാലുണ്ടായേക്കാവുന്ന
ചില ഡംഭുകളെയും അല്പത്തരങ്ങളെയും ഒട്ടൊരു കൗതുകത്തോടെയും
കുറച്ച് അതിഭാവുകത്വത്തോടെയും പറഞ്ഞുവച്ച ഈ ചിത്രത്തിൽ കഥാനായകന്റെ റോളിലായിരുന്നു ബാലാജി.
കൊച്ചു രാഘവൻപിള്ള എന്ന നാട്ടുംപുറത്തുകാരൻ
ബാരിസ്റ്റർ RA ഘവാൻ ആകുന്ന രീതികൾ ബാലാജി സരസമായി അവതരിപ്പിച്ചിട്ടുണ്ട്.
രാഗിണിയാണ് നായിക.
സോണി പിക്ചേഴ്സിന്റെ വിഖ്യാതചിത്രം ഇരുട്ടിന്റെ ആത്മാവിലാണ് (1967)
പിന്നെ ഈ നടനെക്കാണുന്നത്.
ചിത്രത്തിൽ ഉഷാകുമാരി അവതരിപ്പിക്കുന്ന പ്രേമ എന്ന കഥാപാത്രത്തിന്റെ ട്യൂഷൻ മാസ്റ്ററുടെ റോളിലായിരുന്നു ബാലാജി.
സോണി പിക്ചേഴ്സിന്റെ അടുത്ത ചിത്രം പ്രേംനസീർ നായകനായ ഇൻസ്പെക്ടർ (1968) ആയിരുന്നു.
ഈ ചിത്രത്തിന്റെ കഥാകൃത്ത് ബാലാജിയാണ്.
അദ്ദേഹം ഇതിൽ അഭിനയിച്ചിട്ടില്ല.
1968 ൽ രവി മൂവീസിന്റെ ബാനറിൽ
PB ഉണ്ണി സംവിധാനം ചെയ്ത രാഗിണി എന്ന ചിത്രത്തിൽ ഉപനായകനായിരുന്നു ബാലാജി.
മധു, KRവിജയ, വാസന്തി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷക്കാർ.
1975 ലെ വലിയ വിജയങ്ങളിലൊന്നായ സ്വാമി അയ്യപ്പനിൽ വാവരായി വേഷമിട്ടത് ബാലാജിയാണ്.
അദ്ദേഹം ഈ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണഭിനയിച്ചിട്ടുള്ളത് എന്നറിയുന്നു.
1983 ൽ അദ്ദേഹം താൻ നിർമ്മിച്ച ജസ്റ്റിസ് രാജ എന്ന നസീർച്ചിത്രത്തിൽ
പോലീസ് കമ്മീഷണറായി അഭിനയിച്ചിട്ടുണ്ട്.
പ്രേമാഭിഷേകം, സ്നേഹബന്ധം,
തെന്നൽ തേടുന്ന പൂവ്, അറിയാത്ത ബന്ധം തുടങ്ങിയ ഡബ്ബിങ് ചിത്രങ്ങളിലൂടെയും അദ്ദേഹം നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്.
മോഹൻലാലും R മോഹനും സംയുക്തമായി നിർമ്മിച്ച കാലാപാനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
എന്ന ക്രെഡിറ്റ് അദ്ദേഹത്തിന് നൽകിക്കാണുന്നു.
2009 മേയ് 3 ന് 74-ാം വയസ്സിൽ
ആ കലാജീവിതത്തിന് തിരശ്ശീല വീണു.
ശ്രദ്ധാഞ്ജലി....
പ്രദീപ് കുമാരപിള്ള



തയ്യാറാക്കിയത് : ജയ് മോഹന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംനിര്‍മ്മാണംകഥ
19642 - -
19671 - -
19681 - 1
19751 - -
198211 -
198323 -
1984 - 2 -
19852 - -