View in English | Login »

Malayalam Movies and Songs

സി എന്‍ ശ്രീവത്സന്‍

പ്രവര്‍ത്തനമേഖലഗാനരചന (3 സിനിമകളിലെ 3 പാട്ടുകള്‍), സംഭാഷണം (1), സംവിധാനം (1), തിരക്കഥ (1), കഥ (1)
ആദ്യ ചിത്രംഅഭിലാഷങ്ങളെ അഭയം (1979)


സി കെ കുഞ്ഞിക്കണ്ണന്റെയും വി പി ലക്ഷ്മിക്കുട്ടിയുടെയും മകനായി തളിപ്പറമ്പിൽ ജനനം.
ഇപ്പോൾ തിരുവനന്തപുരത്തു താമസിക്കുന്നു.
സാഹിത്യത്തിൽ ഉപരിപഠനത്തിനു ശേഷം സി കെ ജി തീയേറ്ററുമായി ബന്ധപ്പെട്ട് നാലു വർഷം പ്രവർത്തിച്ചു.
പിന്നീട് സ്കൂൾ ഓഫ് ഡ്രാമയിൽ പ്രൊഫസർ ജി ശങ്കരപ്പിള്ളയുടെ ശിക്ഷണത്തിൽ സംവിധാനം അഭ്യസിച്ചു.1987 ൽ
റേഡിയോ നാടകത്തിന് ദേശീയ അവാർഡ് ലഭിച്ചു.1979 ൽ സഹോദരൻ പി എൻ ശ്രീകുമാർ സംവിധാനം ചെയ്ത
അഭിലാ‍ഷങ്ങളേ അഭയം എന്ന ചിത്രത്തിനു വേണ്ടി ശ്രീവത്സൻ രചിച്ച് ദർശൻ രാമൻ സംഗീതം നൽകി യേശുദാസ് ആലപിച്ച ‘ഏതോ സ്മൃതിതൻ എന്ന ഗാനം
ഏറെ ശ്രദ്ധിക്കപ്പെട്ടു.1990 ൽ രചയിതാവായും സംവിധായകനായും റ്റി വി സീരിയൽ രംഗത്തു പ്രവർത്തിച്ചു തുടങ്ങി.കാർത്തിക,അലകൾ, അനന്തം തുടങ്ങിയ സീരിയലുകൾ സംവിധാനംചെയ്ത ശ്രീവത്സന്റെ പ്രധാന രചനകളിൽ ചിലതാണ് ,ജ്വാലയായ്,ശ്രീ ഗുരുവായൂരപ്പൻ,മേലോട്ടു കൊഴിയുന്ന ഇലകൾ എന്നിവ.
മൂന്നു നാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഉറവ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചു.
ഭാര്യ : റീന,മക്കൾ സിദ്ധാർഥ്,സയനോര.



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചനസംഭാഷണംസംവിധാനംതിരക്കഥകഥ
ലഭ്യമല്ല - 1 - - - -
1979 - 1 - - - -
2013 - 11111