View in English | Login »

Malayalam Movies and Songs

കെ ടി രവി

യഥാര്‍ത്ഥ പേര്പൊന്നാത്ത് കാളൂര്‍ തോട്ടൂളി രവി
ജനനം1934
മരണം2014 മെയ് 02
സ്വദേശംചേവരമ്പലം, കോഴിക്കോട്
പ്രവര്‍ത്തനമേഖല

ചമയം - 3 ചിത്രങ്ങള്‍



മേക്കപ്പ്മാനായി നാടകലോകത്തെത്തിയ രവി ആറുപതിറ്റാണ്ടുകാലം കലാലോകത്ത് സജീവമായിരുന്നു. നടന്‍, നാടക രചയിതാവ്, സംവിധായകന്‍, മേക്കപ്പ്മാന്‍ എന്നീ രംഗങ്ങളില്‍ തിളങ്ങി. നാടകങ്ങള്‍ക്കൊപ്പം സിനിമകള്‍ക്കും ചമയം നിര്‍വഹിച്ചിട്ടുണ്ട്. നാടകപ്രവര്‍ത്തകനുള്ള ആഹ്വാന്‍ സെബാസ്റ്റ്യന്‍, എ. മജീദ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. ചേവരമ്പലം ഫ്രന്‍ഡ്‌സ് ലൈബ്രറി, യുവജന സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയുടെ നാടകക്ലബ്ബിലെ ആദ്യകാല അഭിനേതാവായിരുന്നു. പിന്നീട് ദേശോദ്ധാരണി വായനശാല, മലാപ്പറമ്പിലെ നവയുവ കലാസമിതി എന്നിവയുടെ നാടകങ്ങളിലും അഭിനയിച്ചു. 'കരിന്തിരി കത്തുന്നു' ആയിരുന്നു രവി എഴുതിയ ആദ്യ നാടകം. 24 നാടകങ്ങളും 11 റേഡിയോ നാടകങ്ങളും അവതരിപ്പിച്ചു. കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്‌കരന്‍, കുതിരവട്ടം പപ്പു, ബാലന്‍ കെ. നായര്‍, വാസുപ്രദീപ്, ആര്‍.കെ. നായര്‍, കുട്ട്യേടത്തി വിലാസിനി, കോഴിക്കോട് നാരായണന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍ രവിയുടെ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു.

ഭാര്യ: കെ.ടി. സരോജിനി. മക്കള്‍: കെ.ടി. സത്യജിത്, സുനില്‍കുമാര്‍, ആഷിഷ്‌കുമാര്‍. മരുമക്കള്‍: ശാന്തിനി, മണി, ബിനു. സഹോദരങ്ങള്‍: കെ.ടി. ഭഗീരഥന്‍, ബാബുരാജ്, തങ്കമണി, പരേതനായ കെ.ടി. ശശിധരന്‍.

കടപ്പാട്: മാതൃഭൂമി



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍