View in English | Login »

Malayalam Movies and Songs

ജോണ്‍സണ്‍

ജനനം1953 മാര്‍ച്ച് 26
മരണം2011 ഓഗസ്റ്റ് 18
സ്വദേശംനെല്ലിക്കുന്ന്, തൃശ്ശൂര്‍
പ്രവര്‍ത്തനമേഖലസംഗീതം (207 സിനിമകളിലെ 710 പാട്ടുകള്‍), പശ്ചാത്തല സംഗീതം (128), ആലാപനം (13 സിനിമകളിലെ 13 പാട്ടുകള്‍)
ആദ്യ ചിത്രംആരവം (1978)
അവസാന ചിത്രംനാടകമേ ഉലകം (2011)
മക്കള്‍ഷാന്‍ ജോണ്‍സണ്‍


തൃശൂരിലെ നെല്ലിക്കുന്നിൽ,1953 മാർച്ച് 26-ന് ജോൺസൺ ജനിച്ചു അച്ഛൻ,തൃശ്ശൂര്‍ ചേലക്കോട്ടുകര തട്ടില്‍ വീട്ടില്‍ ആന്റണി,അമ്മ-മേരി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ജോൺസൺ പാശ്ചാത്യ വയലിൻ ആണ് ആദ്യം അഭ്യസിച്ചത്.ജോണ്‍സന്റെ സംഗീതരംഗത്തേക്കുള്ള വരവ് നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ക്വയര്‍ സംഘത്തിലൂടെയായിരുന്നു.ഇവിടെനിന്ന് ഹാര്‍മോണിയത്തിലും ഗിത്താറിലും പരിശീലനം നേടിയ അദ്ദേഹം,1968-ൽ വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു.ഗിത്താര്‍,ഹാര്‍മോണിയം,വയലിന്‍ തുടങ്ങി വിവിധ സംഗീത ഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതില്‍ ജോണ്‍സണ് പ്രത്യേക കഴിവായിരുന്നു.ജോൺസൺ,സ്വപ്രയത്നത്താൽ ഒരുമാതിരി എല്ലാ സംഗീതോപകരണങ്ങളുടെയും വായന സ്വായത്തമാക്കിയിരുന്നുവെന്നത്,അന്ന് ഗാനമേള ട്രൂപ്പിൽ ഒപ്പമുണ്ടായിരുന്നവർ ഇന്നും വിസ്മയത്തോടെ ഓർക്കുന്നു.ചുരുങ്ങിയകാലം കൊണ്ട് തന്നെ അറിയപ്പെടുന്ന സംഗീത ട്രൂപ്പായി വോയ്‌സ് ഓഫ് തൃശൂര്‍ മാറിയതിന് പിന്നില്‍ ജോണ്‍സന്റെ സാന്നിധ്യമായിരുന്നു. ഗായകൻ ജയചന്ദ്രനാണ് ഇദ്ദേഹത്തെ സംഗീത സംവിധായകൻ ദേവരാജന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്.
ദേവരാജന്റെ ക്ഷണപ്രകാരം,സഹായിയായി, 1974-ൽ ജോൺസൻ ചെന്നൈയിലെത്തി. 1978-ൽ ‘ആരവം’ എന്ന ചിത്രത്തിൽ പശ്ചാത്തലസംഗീതം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ആദ്യമായി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് സിൽക്ക് സ്മിത ആദ്യമായി നായികയായ ‘ഇണയേത്തേടി’(1981)എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. തുടർന്നാണ് ഭരതന്റെ ‘പാർവ്വതി’എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകി,സംഗീതപ്രേമികളുടെ മനസ്സിൽ ജോൺസൺ ഇടം‌പിടിച്ചത്.ബാലചന്ദ്രമേനോന്റെ ‘പ്രേമഗീതങ്ങൾ’ എന്ന സിനിമയോടെ ജോൺസൺ ഹിറ്റ് സംഗീതസംവിധായകരുടെ പട്ടികയിലേക്കുയർന്നു.ഭരതന്റെ ‘കാറ്റത്തെ കിളിക്കൂട്’,പാളങ്ങൾ,ഓർമ്മയ്ക്കായി,തുടങ്ങിയ സിനിമകളിലൂടേയും പദ്മരാജൻ സിനിമകളായ ‘കൂടെവിടെ’,‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’‘ഞാൻ ഗന്ധർവ്വൻ‘ തുടങ്ങിയ സിനിമകളിലൂടെയുംജോൺസൺ പ്രശസ്തനായി.മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന എൺപതുകളിലെ വസന്തകാലത്ത് ജോൺസന്റെ സംഗീതവും,പശ്ചാത്തല സംഗീതവും ഒരവിഭാജ്യഘടകമായി മാറി.
പാശ്ചാത്യസംഗീതത്തിൽ പ്രാവീണ്യം നേടിയ ജോൺസൺ അതിനൊപ്പം ഇൻഡ്യൻ തനത് സംഗീതവും കൂടി ഇണക്കിച്ചേർത്ത് തന്റേതായൊരു ശൈലി രൂപപ്പെടുത്തുകയായിരുന്നു.സത്യൻ അന്തിക്കാടിന്റെ ആദ്യകാലസിനിമകളിലെ സ്ഥിരം സഹയാത്രികനായിരുന്ന ജോൺസൺ തന്റെ സംവിധായന്റെ മനസ്സറിഞ്ഞ് ഗ്രാമീണ പശ്ചാത്തലത്തിനിണങ്ങിയ ഈണങ്ങളായിരുന്നു മെനഞ്ഞിരുന്നത്.ഒരു പക്ഷേ,ഒരു സംവിധായകനും സംഗീതസംവിധായകനും തമ്മിലുള്ള ഏറ്റവും നീണ്ട കൂട്ടുകെട്ട്-ഇരുപത്തിയഞ്ച് സിനിമകൾ-അവരുടേതായിരുന്നു. പുറമേ,ടി.വി.ചന്ദ്രൻ,ലോഹിതദാസ്,കമൽ തുടങ്ങിയവരും ജോൺസൺ സംഗീതത്തിന്റ് മാറ്റ് തിരിച്ചറിഞ്ഞവരായിരുന്നു.
മുഖ്യധാരാ സിനിമ മാത്രമായിരുന്നില്ല ജോണ്‍സന്റെ തട്ടകമെന്നത് പ്രത്യേകമെടുത്ത് പറയേണ്ടതാണ്. സമാന്തര സിനിമയിലും 'ആര്‍ട്ട്' സിനിമയിലുമെല്ലാം ജോണ്‍സന്റെ സജീവസാന്നിദ്ധ്യമുണ്ടായിരുന്ന ജോൺസൺ പശ്ചാത്തല സംഗീതത്തെക്കുറിച്ച് നിലവിലുണ്ടായിരുന്ന ധാരണകൾ തന്നെ തിരുത്തിയെഴുതി! വര്‍ഷത്തില്‍ ഇരുപതിലേറെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട ഒരു കാലമുണ്ടായിരുന്നു ജോണ്‍സണ്.സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളിയും ജോൺസൺ ആണ്(പൊന്തൻമാട 1993)
മികച്ച പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിന് 1994 ൽ വീണ്ടും ദേശീയ അവാര്‍ഡ് ലഭിച്ചു.
ഓര്‍മയ്ക്കായി (1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989), അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനത്തിന് കേരള സംസ്ഥാന അവാര്‍ഡും ജോണ്‍സണ് ലഭിച്ചു. കൂടാതെ സദയം (1992), സല്ലാപം (1996) എന്നീ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതമൊരുക്കിയതിനും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന്റെ സംഗീതത്തിന് 2006-ല്‍ മാതൃഭൂമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
നാലുതവണ കേരള ഫിലിം ക്രിട്ടിക്‌സ് അവര്‍ഡും നേടി. ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ അവാര്‍ഡ്, രവീന്ദ്രന്‍ മാസ്റ്റര്‍ മെമ്മോറിയില്‍ അവാര്‍ഡ്, മുല്ലശ്ശേരി രാജു മ്യൂസിക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി.
അല്‍പ്പകാലം സംഗീതസംവിധാനരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടി വന്ന ജോണ്‍സണ്‍ 2006-ല്‍ ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നെങ്കിലും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് വേണ്ടത്ര ജ്വലിച്ചുനില്‍ക്കാനായില്ല. ഇതിനിടയില്‍ നിരവധി ആല്‍ബങ്ങള്‍ക്കു വേണ്ടി അദ്ദേഹം സംഗീതം നിര്‍വഹിച്ചു.
2011 ആഗസ്ത് 18- ന് ഹൃദയാഘാതത്തെത്തുടർന്നു് 58-ആം വയസ്സിൽ ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു.
അതേവർഷം പുറത്തിറങ്ങിയ 'നാടകമേ ഉലകം' എന്ന ചിത്രത്തിനാണ് അവസാനമായി സംഗീതം ഒരുക്കിയത്. 'ഓര്‍മ്മ മാത്രം' എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതവും നല്‍കിയാണ് ഈ വിടവാങ്ങല്‍.
ഇടക്കൊച്ചി വേലിക്കകത്ത് വീട്ടില്‍ റാണിയാണ് ഭാര്യ. ഷാന്‍ ജോണ്‍സണ്‍, പരേതനായ റെന്‍ ജോണ്‍സണ്‍ എന്നിവര്‍ മക്കളാണ്.

കടപ്പാട്-
വിക്കിപ്പീഡിയ
മാതൃഭൂമി.കോം
മാതൃഭൂമി ബുക്ക്സ്
തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംപശ്ചാത്തല സംഗീതംആലാപനം
ലഭ്യമല്ല6 - - - -
1978 - - 1 - -
1979 - - 2 - -
1980 - - 2 - -
198111 - 3 - -
198231 - 2 - 1
198322 - 3 - -
198421 - 2 - -
198528 - 8 - 1
198620 - 9 - -
198719 - 6 - -
198810 - 6 - -
198927 - 8 - -
199060 - 9 - -
199144 - 14 - -
199260 - 7 - 1
199344 - 3 - 3
199445 - 6 - -
199521 - 4 - 1
199634 - 2 - -
199778 - 4 - 1
199831 - 2 - 1
199916 - 1 - -
200014 - 2 - 1
200115 - 2 - -
20024 - 6 - -
2003 - - 3 - -
2004 - - 3 - -
2005 - - 1 - -
200617 - 1 - 2
200713 - 1 - -
20085 - - - 1
20094 - 2 - -
2010 - - 1 - -
20114 - 1 - -
20126 - 1 - -