View in English | Login »

Malayalam Movies and Songs

സോക്രട്ടീസ് കെ വാലത്ത്

ജനനം1963
സ്വദേശംകൊച്ചി
പ്രവര്‍ത്തനമേഖലസംഭാഷണം (2), തിരക്കഥ (2)
ആദ്യ ചിത്രംതാവളം (2008)


സോക്രട്ടീസ് കെ വാലത്ത് ചുക്കു, വിവികെ വാലത്തിന്റേയും കൃഷോദരിയുടേയും മകനായി ജനിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ടിവി ജേര്‍ണലിസ്റ്റ്, പരസ്യചിത്ര നിര്‍മ്മാതാവ്, ഡോക്യുമെന്ററി സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സോക്രട്ടീസിന് ആയി. ഒട്ടുമിക്ക പ്രമുഖ വാരികകളിലും മാഗസിനുകളിലും സോക്രട്ടീസ് ചെറുകഥകള്‍ എഴുതുന്നുണ്ട്. SPCS കോട്ടയം മുഖേന ചെറുകഥകളുടെ ഒരു സമാഹാരം പുറത്തിറക്കി. 15 കഥകളുമായി അതിന്റെ രണ്ടാം പതിപ്പ് കോഴിക്കോട് മാതൃഭൂമി ബുക്ക്സ് പുറത്തിറക്കാനൊരുങ്ങുന്നു. ഒരു നോവലും സോക്രട്ടീസ് രചിച്ചിട്ടുണ്ട്.

"ക്രൈം ഫയല്‍" (സൂര്യ ടിവി, ജീവന്‍ ടിവി), "വിപണി" (ദൂരദര്‍ശന്‍), "ബിസിനസ് വാച്ച്" (ഏഷ്യാനെറ്റ്), "ഹരിത കേരളം" (ജീവന്‍ ടിവി) തുടങ്ങിയ പരിപാടികള്‍ നിര്‍മ്മിച്ചു. ഏഷ്യാനെറ്റിലെ "ആദാമിന്റെ സന്തതികള്‍" എന്ന ടിവി സീരിയലിന്റെ തിരക്കഥയും രചിച്ചു. പഴയകാല ഫയല്‍വാന്‍ ആയിരുന്ന ശ്രീ എം പി അനില്‍കുമാറിനെ കുറിച്ച് "ആന്റ് ദ ഫൈറ്റ് ഗോസ് ഓണ്‍ ..." എന്ന 30 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു.

ഹാരപ്പന്‍ കാലഘട്ടം മുതല്‍ ആധുനിക കാലഘട്ടം വരെ ഇന്ത്യ നടത്തിയിട്ടുള്ള ശാസ്‌ത്രമുന്നേറ്റത്തെ ആസ്പദമാക്കി നിര്‍മ്മിച്ച "ഹാരപ്പ ടു പൊഖ്‌റാന്‍" എന്ന 30 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം 2003 ല്‍ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച കുട്ടികള്‍ക്കുള്ള ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടു. എംഎസ്ഇ കാലിതീറ്റയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രം 1998 ലെ ആഡ്-ക്ലബ് അവാര്‍ഡിനും അര്‍ഹമായി.

താവളം, കെക്യു എന്നീ മലയാള ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു.

സോക്രട്ടീസ് നിലവില്‍ സ്വന്തം കഥയ്ക്ക് തിരക്കഥ ഒരുക്കുന്ന തിരക്കിലാണ്. എറണാകുളത്തിനടുത്ത് വടക്കന്‍ പറവൂരില്‍ താമസിക്കുന്നു.



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥ
200811
201311