View in English | Login »

Malayalam Movies and Songs

പക്ഷിരാജ സ്റ്റുഡിയോ

പ്രവര്‍ത്തനമേഖലനിര്‍മ്മാണം (1)
ആദ്യ ചിത്രംപ്രസന്ന (1950)


കോയമ്പത്തൂരിലെ പ്രശസ്തമായ സിനിമാ നിര്‍മ്മാണക്കമ്പനിയായിരുന്നു പക്ഷിരാജ സ്റ്റുഡിയോസ്. ശ്രീ എസ് എം ശ്രീരാമുലു നായിഡുവാണ് ഇതിന്റെ സ്ഥാപകന്‍ . 1945 ലാണ് ഇത് സ്ഥാപിതമായത്. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും, ഹിന്ദി, സിംഹള എന്നീ ഭാഷകളിലും പക്ഷിരാജ സ്റ്റുഡിയോസ് സിനിമകള്‍ നിര്‍മ്മിച്ചു. 1950-60 കാലഘട്ടങ്ങളില്‍ തെന്നിന്ത്യയിലെ ഒട്ടനവധി വമ്പന്‍ ഹിറ്റ് പടങ്ങള്‍ നിര്‍മ്മിച്ചത് പക്ഷിരാജ സ്റ്റുഡിയോസ് ആണ്. ശ്രീരാമുലു നായിഡു തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ആദ്യം സെന്‍‌‌ട്രല്‍ സ്റ്റുഡിയോ സ്ഥാപിച്ചു. അതിനു ശേഷം അദ്ദേഹം സ്വന്തമായി തുടങ്ങിയതാണ് പക്ഷിരാജ സ്റ്റുഡിയോസ്. ഈ സ്ഥാപനത്തിന്റെ ചിട്ടവട്ടങ്ങളും ശുചിത്വവും, ആധുനിക സംവിധാനങ്ങളും അന്ന് സിനിമാലോകത്ത് ഒരല്‍ഭുതമായിരുന്നു. മാലൈക്കള്ളന്‍ എന്ന ചിത്രമാണ് പക്ഷിരാജ സ്റ്റുഡിയോസ് നിര്‍മ്മിച്ച ഏറ്റവും വലിയ ഹിറ്റ് ചിത്രം. എം ജി ആര്‍ ഒരു ജനപ്രിയനായകനാകുന്നത് ഈ ചിത്രത്തിലൂടെയാണ്. ഇത് ശ്രീ നായിഡു തന്നെ ഹിന്ദിയില്‍ ആസാദ് എന്ന ചിത്രമാക്കി എടുത്തു. ദിലീപ് കുമാറും മീനാകുമാരിയുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍ . കോയമ്പത്തൂരിലെ ഒരു ഹോട്ടലും ഇഷ്ടപ്പെടാതെ ദിലീപ് കുമാറും മീനാകുമാരിയും പക്ഷിരാജാ സ്റ്റുഡിയോയില്‍ താമസിച്ചത് അന്നത്തെ പ്രചാരം സിദ്ധിച്ച വാര്‍ത്തകളിലൊന്നായിരുന്നു. അത്രയ്ക്കായിരുന്നു ശ്രീരാമുലു നായിഡുവിന്റെ ദീര്‍ഘവീക്ഷണത്തില്‍ പക്ഷിരാജായുടെ പ്രശസ്തി.
ഇന്ന് പക്ഷിരാജാ സ്റ്റുഡിയോ നിലവിലില്ല.1972 ഓടെ ചരിത്രത്തിന്റെ താളുകളിലേക്ക് പക്ഷിരാജാ സ്റ്റുഡിയോസ് ചിറകടിച്ചു പറന്നുപോയി.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണം
19501