View in English | Login »

Malayalam Movies and Songs

പൊൻകുന്നം വർക്കി

ജനനം1910 ജൂണ്‍ 01
സ്വദേശംഎടത്വാ
പ്രവര്‍ത്തനമേഖലസംഭാഷണം (19), തിരക്കഥ (13), കഥ (11), നിര്‍മ്മാണം (2)
ആദ്യ ചിത്രംനവലോകം (1951)


മലയാളത്തിലെ പുരോഗമന സാഹിത്യകാരന്മാരില്‍ ഒന്നാമന്‍ ആണ് പൊന്‍കുന്നം വര്‍ക്കി.
ആലപ്പുഴ ജില്ലയിലെ എടത്വായില്‍ 1910 ജൂണ്‍ ഒന്നിന് ജനിച്ചു. മാതാവ് അന്നമ്മ ജോസഫ്. പിതാവ് കട്ടപ്പുറം വര്‍ക്കി. പിതാവിന്റെ മരണശേഷം മാതാവിന്റെ സ്വദേശമായ പോന്കുന്നത്തെക്ക് താമസം മാറ്റി. സ്കൂളില്‍ പഠിക്കുന്ന സമയത്ത് സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി. ആദ്യകാലരച്ചനകളില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ രേഖകള്‍ കാണാം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മലയാളം വിദ്വാന്‍ പരീക്ഷ പാസായി അധ്യാപകനായി. ആദ്യ കഥാ സമാഹാരമായ തിരുമുല്‍ക്കാഴ്ച അന്നത്തെ മദിരാശി സര്‍ക്കാരിന്റെ പുരസ്കാരം 1939 ല്‍ നേടി പിന്നീട് ഉദ്യോഗം രാജി വച്ച് സ്വാതന്ത്ര്യ സമര മുഖത്തേക്ക് പോയ വര്‍ക്കിയെ ബ്രിട്ടീഷുകാര്‍ ജയിലില്‍ അടച്ചു. 1946 ല്‍ അദ്ദേഹത്തിന്‍റെ കഥകളായ മന്ത്രിക്കെട്ട് , മോഡല്‍ എന്നിവ അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധിച്ചു. തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുകയും ചെയ്തു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന പൊന്‍കുന്നം വര്‍ക്കി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപകരില്‍ ഒരാള്‍ ആണ് എസ പി സി എസിന്റെ പ്രസിഡന്റും ആയിരുന്നു അദ്ദേഹം.
1973 ല്‍ അദ്ദേഹം കേരള സാഹിത്യ അക്കാദമി പ്രസിടന്റ്റ് ആയി. 1997 ല എഴുത്തച്ചന്‍ പുരസ്കാരം ലഭിച്ചു. കേരള സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമാണ് എഴുത്തച്ചന്‍ പുരസ്കാരം.
പൊന്‍കുന്നം വര്‍ക്കി 2004 ജൂലൈ രണ്ടിന് അന്തരിച്ചു
ക്രിസ്തീയ സഭയിലെ അഴിമതികളേയും, അധികാരക്കസേരകളിലെ ദുഷ്പ്രഭുത്വതെയും പൊന്‍കുന്നം വര്‍ക്കി തന്റെ രചനകള്‍ക്ക് വേദിയാക്കി സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സമൂഹത്തിനുള്ള സന്ദേശങ്ങള്‍ നല്‍കി
24 വാല്യങ്ങളിലായി എണ്ണം പറഞ്ഞ ചെറുകഥകള്‍ , 16 വാല്യങ്ങളില്‍ നാടകങ്ങള്‍ , രണ്ടു കവിതാ സമാഹാരങ്ങള്‍ ഒരു ലേഖന സമാഹാരം എന്നിവ ചേര്‍ന്ന് ബ്രിഹത്തായ ഒരു സംഭാവനയാണ് പൊന്‍കുന്നം വര്‍ക്കി എന്ന അതുല്യനായ എഴുത്തുകാരന്‍ മലയാളത്തിനു നല്‍കിയിരിക്കുന്നത്
നിരവധി സിനിമകള്‍ക്ക്‌ തിരക്കഥ എഴുതുകയും, രണ്ടു ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
ചലനം , മകം പിറന്ന മങ്ക എന്നീ ചിത്രങ്ങള്‍ ആണ് അദ്ദേഹം നിര്‍മ്മിച്ചത് ആദ്യ തിരക്കഥ നവലോകം (1951) പിന്നീട് കടലമ്മ, കാട്ടുപൂക്കള്‍ , അള്‍ത്താര തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ.
കടപ്പാട് :വിക്കിപീടിയ



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥകഥനിര്‍മ്മാണം
1951111 -
1953111 -
195411 - -
195911 - -
19622 - - -
1963421 -
1964322 -
1965111 -
19701 - 1 -
1971111 -
1974111 -
19751111
19771111