View in English | Login »

Malayalam Movies and Songs

ആർ എം വീരപ്പൻ

പ്രവര്‍ത്തനമേഖലനിര്‍മ്മാണം (1), തിരക്കഥ (1)
ആദ്യ ചിത്രംമന്ത്രകോടി (1972)


ആര്‍ എം വീരപ്പന്‍, തമിഴ് നാട്ടില്‍ പുതുക്കോട്ടയ്ക്കടുത്ത് വല്ലത്തിര കോട്ടയില് 1926 സെപ്റ്റംബര്‍ 26 ന് ജനിച്ചു. അച്ഛന്‍ രാമസ്വാമി ചെട്ടിയാര്‍ , കൃഷിക്കാരനും കച്ചവടക്കാരനുമായിരുന്നു. അമ്മ ദൈവാനൈ ശ്രീലങ്കന്‍ വംശജയായിരുന്നു. ഏഴുമക്കളില് ഇളയവനായിരുന്നു വീരപ്പന്‍ .
തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാവും, ദ്രാവിഡ നേതാവും, സിനിമാ നിര്മ്മാതാവുമാണ് വീരപ്പന്‍ . എം ജി ആര്‍ കഴകം പാര്ട്ടി യുടെ സ്ഥാപകന് അദ്ദേഹമാണ്. തമിഴ്നാട് മുന്‍ മന്ത്രിയുമായിരുന്നു. മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകള്‍ നിര്മ്മി ച്ചിട്ടുണ്ട്.
1939 ല്‍ വള്ളിത്തിരുമണം എന്ന നാടകത്തില്‍ ഒരു വേട്ടക്കാരന്റെ വേഷത്തില്‍ തമിഴ് നാടകവേദിയിലെത്തി. ആ വര്ഷംം തന്നെ ടി എസ് കെ ബ്രദേഴ്സിന്റെ നാടക കമ്പനിയില്‍ ചേര്ന്നു . മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അതുപേക്ഷിച്ച് കാരൈക്കുടിയില്‍ പത്ര ഏജന്‍സി തുടങ്ങി.
കാരൈക്കുടിയില്‍ വച്ച് രാമസുബ്ബയ്യ മുഖാന്തിരം പെരിയാരെ പരിചയപ്പെട്ടു. അന്നുമുതല് അദ്ദേഹത്തിന്റെ ദ്രാവിഡ ചിന്തകളില്‍ ആകൃഷ്ടനായി. ഈറോഡില്‍ പെരിയാരോടൊപ്പം കുറച്ചു കാലം താമസിച്ചു. പല ദ്രാവിഡ നേതാക്കളുമായും സഹകരിച്ചു പ്രവര്ത്തി ച്ചു. കെ ആര്‍ രാമസ്വാമിയുടെ കൃഷ്ണന്‍ ഡ്രാമ കമ്പനിയില്‍ സൂപ്പര്വൈസര്‍ ആയി ജോലി നോക്കി. ഇക്കാലത്ത് അരിഞ്ജര് അണ്ണായുടെ ആരാധകനായി. ശിവാജി ഗണേശനെ പരിചയപ്പെട്ടതും ഇക്കാലത്താണ്‍. 1950 ല്‍ ഡ്രാമാ കമ്പനി പൂട്ടിയപ്പോള്‍ വീരപ്പന്‍ മദിരാശിയിലേക്കു പോയി.
1953 ല്‍ എം ജി ആറിനെ പരിചയപ്പെട്ട് അദ്ദേഹത്തിന്റെ നാടകക്കമ്പനി മാനേജരായി, തുടര്ന്ന്ട എം ജി ആര്‍ പിക്ചേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയി. 1958 ആഗസ്റ്റ് രണ്ടിന് പ്രദര്‍ശനം തുടങ്ങിയ നാടോടി മന്നന്‍ ആയിരുന്നു എം ജി ആര്‍ പിക്ചേഴ്സിന്റെ ആദ്യചിത്രം. അടിമൈപ്പെണ്ണ്, ഉലകം ചുറ്റും വാലിബന്‍ എന്നീ ചിത്രങ്ങളും പിന്നീട് നിര്മ്മിലച്ചു.
വീരപ്പന്‍ പിന്നീട് സ്വന്തം നിര്‍മ്മാണക്കമ്പനി തുടങ്ങി. ദൈവത്തായ് എന്ന എം ജി ആര്‍ പടമായിരുന്നു ആദ്യപടം. 1964 ല്‍ ആയിരുന്നു അത്. സംവിധായകന്‍ കെ ബാലചന്ദര്‍ സംഭാഷണമെഴുതി തമിഴ് സിനിമയിലെത്തിയത് ഈ സിനിമയിലൂടെയാണ്. സത്യാ മൂവീസ് എന്ന നിര്മ്മാ ണക്കമ്പനിയിലൂടെ എം ജി ആര് എന്ന നടന്‍ സൂപ്പര്‍ താരമായി. നാന്‍ ആണയിട്ടാല്‍, കാവല്ക്കാിരന്, കണ്ണന്‍ എന് കാതലന്‍, ഇദയക്കനി, റിക്ഷാക്കാരന്‍ എന്നീ ചിത്രങ്ങളിലൂടെ എം ജി ആര്‍ ജനഹൃദയങ്ങളില്‍ ഇടം നേടി. റിക്ഷാക്കാരനിലെ അഭിനയത്തിന് എം ജി ആറിന് ദേശീയ പുരസ്കാരം ലഭിച്ചു. കാതല്‍ പരിസ്, തങ്കമകന്‍ , കാക്കിച്ചട്ടൈ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ നിര്മ്മിച്ചു.
എംജിആര്‍ ഡി എം കെ യില്‍ നിന്ന് അഭിപ്രായവ്യത്യാസം മൂലം പുറത്തുവന്നപ്പോള്‍ വീരപ്പന്‍ അദ്ദേഹത്തോടൊപ്പം നിന്നു. എഐഡിഎംകെ പാര്‍ട്ടി ഉണ്ടാക്കാന് സഹായിച്ചു. 1984ല്‍ എം ജി ആര്‍ രോഗബാധിതനായപ്പോള്‍ വീരപ്പനും കൂട്ടരുമാണ് പാര്‍ട്ടിയെ നയിച്ചത്. എം ജി ആറിന്റെ മരണശേഷം ജാനകി രാമചന്ദ്രന്റെ പാര്‍ട്ടിയില്‍ ചേര്ന്നു , പിന്നീട് ജയലളിതയോടൊപ്പവും.

തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ പലതവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
1996ല്‍ അദ്ദേഹം ‘ബാഷ’ നിര്മ്മി ച്ചു.
തമിഴ്നാട് ദേവസ്വം മന്ത്രി ആയിരിക്കെ കുംഭാഭിഷേകം, അന്നദാനം എന്നീ പ്രധാന ഇനങ്ങള്‍ ക്ഷേത്രങ്ങളില്‍ നടപ്പില്‍ വരുത്തി.
തമിഴ്നാട്ടിലെ സാംസ്കാരിക രംഗത്തെ അതികായനാണ് വീരപ്പന്‍. കമ്പന് കഴകം, ആഴ്വാര്ക്ള്‍ ഐവു മയ്യം എന്നിവയുടെ സ്ഥാപകനാണ്‍. പിന്നോക്കക്കാര്‍ക്കു വേണ്ടി വിദ്യാഭ്യാസ പദ്ധതികളും അദ്ദേഹം നടത്തി വരുന്നു.
1956 മാര്ച്ച് 12ന്‍ തിരുപ്പുറം കുണ്‍‌ഡ്രത്തുവച്ച് രാജമ്മാളിനെ വിവാഹം കഴിച്ചു. അണ്ണായുടെ ആശിസ്സുകളോടെ ദ്രാവിഡ രീതിയിലായിരുന്നു വിവാഹം. മൂന്നാണ്മക്കളും മൂന്നു പെണ്മക്കളും ഇവര്ക്കുണ്ട്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണംതിരക്കഥ
197211