View in English | Login »

Malayalam Movies and Songs

സ്നേഹ ശ്രീകുമാര്‍

സ്വദേശംഎറണാകുളം
പ്രവര്‍ത്തനമേഖലഅഭിനയം (21)
ആദ്യ ചിത്രംവല്ലാത്ത പഹയന്‍ (2013)


1986 മെയ് 9 ന് എറണാകുളത്ത് ജനിച്ചു.അച്ഛൻ ശ്രീകുമാർ,അമ്മ ഗിരിജാദേവി.

സെന്റ് ആന്റണിസ് എച് എസ് ൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം.മഹാരാജാസ് കോളേജിൽ നിന്ന് ബി എ ബിരുദവും കാലടി ശ്രീ ശങ്കര കോളേജിൽ നിന്ന് തീയേറ്റർ ആർട്സിൽ എം എ ബിരുദവും നേടി.കോട്ടയം എം ജി യൂണിവേഴ് സിറ്റിയിൽ നിന്ന് പെർഫോമിംഗ് ആർട്സിൽ എം ഫിൽ ബിരുദവും നേടിയിട്ടുണ്ട്.

കലാമണ്ഡലം ഇ വാസുദേവനിൽ നിന്നു കഥകളിയും കലാമണ്ഡലം പ്രഭാകരനിൽ നിന്ന് ഓട്ടൻ തുള്ളലും നിർമ്മല പണിക്കരിൽ നിന്ന് മോഹിനിയാട്ടവും അഭ്യസിച്ചു.

ദേശിയതലത്തിൽ ശ്രദ്ധ നേടിയ സ്പൈനൽ കോഡ് ,മറിമാൻ കണ്ണി,യക്ഷിക്കഥയും നാട്ടുവർത്തമാനവും,ഉവ്വാവു തുടങ്ങിയ അമേച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത ഛായാമുഖി എന്ന നാടകത്തിൽ മോഹൻ ലാൽ, മുകേഷ് എന്നിവർക്കൊപ്പം ഹിഡുംബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടി.മഴവിൽ മനോരമയിലെ മറിമായം എന്ന സീരിയലിലെ മണ്ഡോദരി എന്ന കഥാപാത്രം സ്നേഹയെ മലയാളികളുടെ ഇഷ്ടനടിയാക്കി.

യൂ ക്യാൻ ഡൂ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ആദ്യം പുറത്തു വന്ന ചിത്രം വല്ലാത്ത പഹയൻ ആണ്.



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
20133
20144
20154
20161
20172
20182
20194
20221