View in English | Login »

Malayalam Movies and Songs

ഉണ്ണിമേരി

പ്രവര്‍ത്തനമേഖലഅഭിനയം (116), നിര്‍മ്മാണം (1)
ആദ്യ ചിത്രംശ്രീ ഗുരുവായൂരപ്പന്‍ (1972)


1962 മാര്‍ച്ച് 12ന് കൊച്ചിയില്‍ ജനിച്ചു. അമ്മ വിക്ടോറിയ. അച്ഛന്‍ അഗസ്റ്റിന്‍ ഫെര്‍ണ്ണാണ്ടസ്. ഉണ്ണിമേരി നാലാം വയസ്സിൽ ലിറ്റിൽ മിസ്.കൊച്ചിനായി. ആറുവയസ്സിൽ അഭിനയ ജീവിതം തുടങ്ങി. പി ഭാസ്കരന്റെ നവവധു എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയമാരംഭിച്ചു.ഏഴാം വയസ്സില്‍ ശ്രീഗുരുവായൂരപ്പന്‍ എന്ന ചിത്രത്തില്‍ ഉണ്ണിക്കണ്ണനായി അഭിനയിച്ചു. ആ ചിത്രത്തില്‍ സുബ്രഹ്മണ്യം സ്വാമിയുടെ നിര്‍ദ്ദേശാനുസരണം ബേബി കുമാരി എന്നു ഉണ്ണിമേരിക്കു പേരിട്ടു. പന്ത്രണ്ടാം വയസ്സില്‍ പിക്‍നിക് എന്ന സിനിമയില്‍ സാരിയുടുത്ത് വിൻസെന്റിന്റെ നായികയായി. അഷ്ടമി രോഹിണി എന്ന ചിത്രത്തിലെ പ്രേംനസീറിന്റെ നായികാവേഷം ധാരാളം ആരാധകരെ നേടിക്കൊടുത്തു. പിന്നീട് തെന്നിന്ത്യൻ ഭാഷകളിലെ സുപ്പർ സ്റ്റാറുകളായ കമലാഹാസൻ,രജനീകാന്ത്,ചിരഞ്ജീവി,തുടങ്ങിയവരുടെ നായികയായി.ഉണ്ണിമേരി മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ദീപ എന്ന പേരിലാണ് അഭിനയിച്ചത്.ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. തച്ചോളി അമ്പു, കരിയിലക്കാറ്റുപോലെ എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു.പദ്മരാജൻ സിനിമകളിൽ ഉണ്ണിമേരിക്ക് അഭിനയപ്രാധാന്യമുള്ള റോളുകൾ ലഭിച്ചിരുന്നു.1985 ൽ കാട്ടുറാണി എന്നൊരു സിനിമ നിർമ്മിച്ചതിലൂടെ അവർ സിനിമാനിർമാതാവും ആയി.കുറച്ച് കാലം യൂത്ത്കോൺഗ്രസ്സിന്റെ കൾച്ചറൽ വിങ്ങ് പ്രസിഡണ്ടായി രാഷ്ട്രീയത്തിലും സജീവമായിരുന്നു.
ഉണ്ണിമേരി ഇപ്പോള്‍ അഭിനയരംഗത്തില്ല. ഭര്‍ത്താവ് റിജോയ് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ നിന്നും വിരമിച്ച ഇംഗ്ലീഷ് അദ്ധ്യാപകന്‍ . മകന്‍ നിര്‍മ്മല്‍ മരുമകള്‍ രഞ്ജിനി ചെറുമകന്‍ റീഹാന്‍ എന്നിവരോടൊപ്പം കൊച്ചിയില്‍ കതൃക്കടവില്‍ താമസിക്കുന്നു.



തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംനിര്‍മ്മാണം
19711 -
19721 -
19741 -
19754 -
19766 -
197713 -
197817 -
19795 -
19801 -
19811 -
19825 -
19838 -
198415 -
1985101
19868 -
19872 -
19883 -
19891 -
19902 -
19917 -
19925 -