View in English | Login »

Malayalam Movies and Songs

ഏറ്റുമാനൂര്‍ സോമദാസന്‍

ജനനം1936 മെയ് 16
പ്രവര്‍ത്തനമേഖലഗാനരചന (6 സിനിമകളിലെ 19 പാട്ടുകള്‍)
ആദ്യ ചിത്രംകാമുകി (1971)


1936 മെയ് 16 ന് എസ് മാധവൻ പിള്ള-പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി ഏറ്റുമാനൂർ കുറുക്കൻ കുന്നേൽ തറവാട്ടിൽ ജനിച്ച എം സോമദാസൻ പിള്ള എന്ന ഏറ്റുമാനൂർ സോമദാസൻ. എറ്റുമാനൂർ ഗവ.ഹൈസ്കൂൾ, കോട്ടയം സി എം എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം, എറണാകുളം ലോകോളേജുകൾ, ചങ്ങനാശ്ശേരി എസ് ബി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.. 1959 മുതൽ 64 വരെ കമ്പിത്തപാൽ വകുപ്പിൽ ജോലി ചെയ്തു. 66 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും തുടർന്ന് വിവിധ എൻ എസ് എസ് കോളേജുകളിലും മലയാള അധ്യാപകൻ ആയിരുന്നു.91 ൽ പെരുന്ന എൻ എസ് എസ് കോളേജിൽ നിന്നു ഫസ്റ്റ് ഗ്രേഡ് പ്രൊഫസ്സർ ആയി വിരമിച്ചു. 91 മുതൽ 2009 വരെ പെരുന്നയിൽ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തി. 1951 ൽ വിദ്യാർത്ഥിയായിരുന്നപ്പോൾ സഖി,54 ൽ നീയെന്റെ കരളാ എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചു.തുടർന്ന് ആനുകാലികങ്ങളിൽ കവിതകൾ എഴുതി.1956 ൽ പടവാളില്ലാത്ത ഒരു കവി എന്ന ആദ്യ കവിതാ സമാഹാരം.2009 ൽ അതിജീവനം എന്ന ബൃഹദ് നോവൽ. 58 ൽ പി ആർ ചന്ദ്രന്റെ പുകയുന്ന തീമലകൾ എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങൾ എഴുതിയത്, തുടർന്ന് ചങ്ങനാശ്ശേരി ഗീഥ, തരംഗം, പെരുമ്പാവൂർ നാടകശാല തുടങ്ങിയ നാടക സമിതികൾക്കു വേണ്ടി ഗാനങ്ങൾ എഴുതി. 67 ൽ അടൂർ ഗോപാലകൃഷ്ണന്റെ കാമുകി എന്ന ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങൾ എഴുതി വി കെ ശശിധരനും പി കെ ശിവദാസും ചേർന്ന് ശിവൻ-ശശി എന്ന പേരിൽ ചിട്ടപ്പെടുത്തിയെങ്കിലും ചിത്രം റിലീസ് ആയില്ല. ഈ ചിത്രത്തിലെ ജീവനിൽ ജീവന്റെ, വാടിക്കൊഴിഞ്ഞ എന്നീ ഗാനങ്ങൾ പിന്നീട് തീരങ്ങൾ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. അക്കൽദാമ ആണ് ആദ്യം പുറത്തു വന്ന ചിത്രം. പിന്നീട് മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങൾക്കും പാട്ടുകൾ എഴുതി.

സമഗ്ര സംഭാവനയ്ക്കുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഏറ്റുമാനൂർ സോമദാസന് വാമദേവൻ പുരസ്കാരം (തിരുവനന്തപുരം നാട്ടരങ്ങ് 1991), കൃഷ്ണഗീതി പുരസ്കാരം (രേവതി പട്ടത്താനം കോഴിക്കോട് 2001). മൂലൂർ കവിതാ അവാർഡ് 2002, ഉള്ളൂർ സ്മാരക പുരസ്കാരം 2010 എന്നിവയും ലഭിച്ചിട്ടുണ്ട്.
2011 നവംബർ 21 ന് അന്തരിച്ചു.

ഭാര്യ - എ തുളസീബായ് അമ്മ
മക്കൾ- എസ് കവിത, ഡോ എസ് പ്രതിഭ.



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
19714 -
19753 -
19775 -
19782 -
19804 -
19841 -