View in English | Login »

Malayalam Movies and Songs

ചങ്ങനാശേരി ചിന്നമ്മ

ജനനം1936
മരണം2014 മെയ് 18
സ്വദേശംചങ്ങനാശേരി
പ്രവര്‍ത്തനമേഖലഅഭിനയം (3)


ചങ്ങനാശേരി സിസ്റ്റേഴ്സില്‍ ഒരാളായ ചങ്ങനാശേരി ചിന്നമ്മ, ആദ്യകാല മലയാള സിനിമ-നാടക നടിയാണ്. അന്‍പതോളം നാടകങ്ങളില്‍ അഭിനയിച്ച ചിന്നമ്മ കേരള കലാക്ഷേത്രയിലൂടെയാണ് നാടകത്തില്‍ വന്നത്. ചങ്ങനാശേരി ഗീഥ, ആലപ്പി തീയേറ്റേഴ്സ് എന്നീ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചങ്ങനാശേരി സിസ്റ്റേഴ്സില്‍ പരേതയായ തങ്കത്തിനൊപ്പമാണ് ചിന്നമ്മ അഭിനയരംഗത്ത് വരുന്നത്. നാടകത്തില്‍ തിലകന്റെ ആദ്യ നായികയായിരുന്നു. സംഗീതസംവിധായകന്‍ പരേതനായ ചെങ്ങന്നൂര്‍ തങ്കച്ചനാണ് ഭര്‍ത്താവ്. മക്കള്‍: ആശ, ആദര്‍ശ്, സിന്ധു, ബിന്ദു, ഗായികയായ രശ്മി. തിരുവനന്തപുരം കുമാരപുരം പൂന്തിറോഡ് സത്ഗമയില്‍ വെച്ച് അന്തരിച്ചു.

കടപ്പാട്: മാതൃഭൂമി ദിനപത്രം, 19-05-2014



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19571
19581
19651