View in English | Login »

Malayalam Movies and Songs

മുരളി ഗോപി

യഥാര്‍ത്ഥ പേര്വി ജി മുരളീകൃഷ്ണൻ
ജനനം1972 മാര്‍ച്ച് 04
പ്രവര്‍ത്തനമേഖലഅഭിനയം (30), ആലാപനം (11 സിനിമകളിലെ 12 പാട്ടുകള്‍), തിരക്കഥ (7), കഥ (7), സംഭാഷണം (6), ഗാനരചന (2 സിനിമകളിലെ 2 പാട്ടുകള്‍), നിര്‍മ്മാണം (1)
ആദ്യ ചിത്രംരസികന്‍ (2004)
പിതാവ്ഭരത് ഗോപി


പ്രശസ്ത മലയാള നടന്‍ ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി എന്ന വി ജി മുരളീകൃഷ്ണന്‍. അദ്ദേഹം ഭരത് ഗോപിയുടെയും ജയലക്ഷ്മിയുടെയും മകനായി 1972 മാര്ച് നാലിന് ജനിച്ചു.

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ രണ്ടായിരത്തി നാലിലാണ് മുരളി ചലച്ചിത്ര രംഗത്ത്‌ എത്തുന്നത്‌. രസികന്റെ തിരക്കഥയും അതിലെ വില്ലന്‍ വേഷവും മുരളി ആയിരുന്നു. രസികനിലെ 'ചാഞ്ഞു നില്‍ക്കണ' എന്ന പാട്ടും മുരളിയാണ് ആലപിച്ചിരിക്കുന്നത്. പിന്നീട് ബ്ലെസ്സിയുടെ ഭ്രമരം എന്ന ചിത്രത്തില്‍ ഡോ. അലക്സ് വര്‍ഗീസ്‌ എന്ന വേഷത്തില്‍ അഭിനയിച്ചു. ഇതിനു മുരളിക്ക് 2009 ല്‍ മികച്ച സഹനടനുള്ള സത്യന്‍ സ്മാരക പുരസ്കാരം ലഭിച്ചു. കമലിന്റെ ഗദ്ദാമയിലെ ഭരതന്‍ എന്ന ട്രക് ഡ്രൈവറുടെ വേഷം മികച്ച പ്രേക്ഷക പ്രശംസ നേടി.

2012 ലെ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലൂടെ ആണ് മുരളി വീണ്ടും ശ്രദ്ധേയനാവുന്നത്. മുരളി കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചു അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അജയ് കുരിയന്‍ എന്ന കഥാപാത്രത്തെയും മുരളി അവതരിപ്പിക്കുന്നു. ഈ വര്‍ഷം തന്നെ നവംബറില്‍ പുറത്തിറങ്ങുന്ന അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലാണ് മുരളി ഇപ്പോള്‍.

മികച്ച ഒരു ചെറുകഥാകൃത്ത് ആണ് മുരളി. 1991 ല്‍ 19 വയസ്സുള്ളപ്പോള്‍ കലാ കൌമുദിയില്‍ പ്രസിദ്ധീകരിച്ച ആയുര്‍ രേഖ എന്ന കഥയാണ് ആദ്യ കഥ. പിന്നീട് അദ്ദേഹത്തിന്‍റെ കഥാ സമാഹാരം റെയിന്‍ബോ ബുക്സ് 'രസികന്‍ സോദനൈ' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ഹിന്ദുവിലും ഇന്ത്യന്‍ എക്സ്പ്രസ്സിലും സബ് എഡിറ്റര്‍ ആയി മുരളി ജോലി ചെയ്തിട്ടുണ്ട്. നല്ലൊരു കാര്ട്ടൂണിസ്റ്റ് കൂടിയാണ് മുരളി. ഹിന്ദുവില്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഭരത് ഗോപിയുടെ നാടക നിയോഗം എന്ന പുസ്തകത്തിന്‌ വേണ്ടിയും മകന്‍ ചിത്രങ്ങള്‍ വരച്ചു. ഈ പുസ്തകത്തിനു 2003 ലെ മികച്ച നാടക സംബന്ധിയായ പുസ്തകത്തിനുള്ള പുരസ്കാരം ലഭിച്ചു.

നടനും, എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും എല്ലാമായി അദ്ദേഹം സിനിമാരംഗത്തും തുടരുന്നു. MSN India Entertainment (India Syndicate) ന്റെ ചീഫ് എഡിറ്റര്‍ ആണ് അദ്ദേഹം.

മുരളിയുടെ മികച്ച ബ്ലോഗുകള്‍ www.vanguardvgm.blogspot.com എന്ന ബ്ലോഗില്‍ കാണാം.

ഭാര്യ അര്‍ച്ചന പിള്ള. മക്കള്‍ ഗൌരി, ഗൌരവ്. തിരുവനന്തപുരത്തു താമസിക്കുന്നു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനംതിരക്കഥകഥസംഭാഷണംഗാനരചനനിര്‍മ്മാണം
200411 - 111 - - -
20091 - - - - - - - -
20111 - - - - - - - -
20122 - - 111 - - -
201352 - 111 - - -
201421 - - - - - - -
201521 - - - - - - -
201652 - 111 - - -
201733 - 111 - - -
201912 - 2 - 1 - 1 -
20214 - - - - - - - -
20222 - - - 1 - - 11
20231 - - - 1 - - - -