View in English | Login »

Malayalam Movies and Songs

സത്യന്‍

യഥാര്‍ത്ഥ പേര്മാനുവല്‍ സത്യനേശന്‍ നാടാര്‍
ജനനം1912 നവംബര്‍ 09
മരണം1971 ജൂണ്‍ 15
സ്വദേശംതിരുമല, തിരുവനന്തപുരം
പ്രവര്‍ത്തനമേഖലഅഭിനയം (147)
ആദ്യ ചിത്രംത്യാഗസീമ (1951)
അവസാന ചിത്രംചെക്ക്‌ പോസ്റ്റ്‌ (1974)
മക്കള്‍സതീഷ് സത്യൻ


മലയാളികള്‍ക്ക് പ്രിയങ്കരനായ സത്യന്‍ എന്ന സത്യനേശന്‍ നാടാര്‍ 1912 നവംബര്‍ 9-നു തിരുവനന്തപുരത്തു തൃക്കണ്ണാപുരം എന്ന സ്ഥലത്ത് ജനിച്ചു. അച്ഛനമ്മമാര്‍ ചെറുവിളാകത്ത് വീട്ടില്‍ മാനുവേൽ പ്രൈമറി സ്കൂൾമാസ്റ്റർ അമ്മ ലില്ലിയും. 1950-70 കളില്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. മറ്റു നായകനടന്മാരില്‍ നിന്ന്സത്യനെ വേര്‍തിരിച്ചു നിര്‍ത്തിയത് അദ്ദേഹത്തിന്റെ താരതമ്യേന നാടകീയതയില്ലാത്ത അഭിനയ ശൈലി ആയിരുന്നു .

മലയാളം ഹയ്യറും ഇ എസ എല്‍ സി യും പാസായ അദ്ദേഹം സിനിമയില്‍ എത്തുന്നതിനു മുന്‍പ് തികച്ചും വൈവിധ്യമുള്ള പല ഉദ്യോഗങ്ങളിലും ഏര്‍പ്പെട്ടിരുന്നു. വിദ്വാന്‍ പരീക്ഷ ജയിച്ച ശേഷം സെന്റ്‌ ജോസഫ്‌സ് ഉള്‍പ്പെടെ മൂന്നു സ്കൂളുകളില്‍ അധ്യാപകനായി, പിന്നെ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആർക്കൈവ്സ് ഉദ്യോഗസ്ഥനായി , അതിനൊക്കെ ശേഷം 1941 –ല്‍ ഭാരത സേനയില്‍ ഭടനായി. സുബേദാർ മുതൽ പടിപടിയായി ഓഫീസർ കമാൻഡിങ്ങ് വരെ അഞ്ചുവർഷം കൊണ്ടെത്തി. മണിപ്പൂര്‍ , ബര്‍മ്മ , മലേഷ്യ എന്നിവിടങ്ങളില്‍ സേവനം പൂര്‍ത്തിയാക്കിയ ശേഷം തിരുവിതാംകൂര്‍ പോലീസില്‍ ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ആലപ്പുഴയില്‍ സബ് ഇൻസ്പെടറായി 5 വർഷം,തിരുവനന്തപുരത്ത് ആംഡ് രിസർവ് പൊലീസിൽ എസ്.ഐ. ഇതിനിടെ ഏതാനും വർഷം ട്യുഷൻ മാസ്റ്റർ, അമെച്വർ നാടകനടൻ എന്നീ വേഷങ്ങളിലും ശോഭിച്ചു.

പോലീസില്‍ ജോലി ചെയ്യുന്ന സമയത്ത് കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ധാരാളം നാടകങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരെ പരിചയപ്പെട്ടു. അക്കാലത്താണ് സിനിമയില്‍ അഭിനയിക്കാനുള്ള ആശ അദ്ദേഹത്തിനുണ്ടായത്‌. 1951 –ല്‍ കൌമുദി ചീഫ് എഡിറ്റര്‍ കെ ബാലകൃഷ്ണന്‍ നിര്‍മ്മിച്ച ത്യാഗസീമയില്‍ അഭിനയിച്ചെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. വെളിച്ചം കാണാത്ത ആ ചിത്രമായിരുന്നു പിന്നീട് നിത്യവസന്ത നായകനായ പ്രേം നസീറിന്റെയും ആദ്യ സിനിമ. സത്യന്‍ അഭിനയിച്ചു ആദ്യം പുറത്തിറങ്ങിയ ചിത്രം “ആത്മസഖി” (1952) ആയിരുന്നു . എങ്കിലും 1954 –ല്‍ റിലീസായ “നീലക്കുയില്‍ ” എന്ന ചിത്രമാണ് സത്യനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്‌. 1962 –ല്‍ ഭാഗ്യജാതകം എന്ന സിനിമയില്‍ ഡബിള്‍ റോളില്‍ അഭിനയിച്ചു. 1969 –ല്‍ കടല്‍പ്പാലം എന്ന ചിത്രത്തില്‍ അച്ഛനായും മകനായും ഡബിള്‍ റോളില്‍ മികച്ച അഭിനയം കാഴ്ച വച്ച് അദ്ദേഹം ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.

തുടര്‍ന്ന് അഭിനയിച്ച 150 –ഓളം മലയാള ചലച്ചിത്രങ്ങളില്‍ അദ്ദേഹം പ്രേക്ഷകരുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന അനേകം കഥാപാത്രങ്ങളെ അഭ്രപാളികളില്‍ അവതരിപ്പിച്ചു.

ഓടയില്‍നിന്നിലെ പപ്പു (1965), ചെമ്മീനിലെ പളനി (1965), അശ്വമേധത്തിലെ ഡോക്ടര്‍ (1967) തുടങ്ങി അനുഭവങ്ങള്‍ പാളിച്ചകള്‍ , വാഴ്വേ മായം , ഒരു പെണ്ണിന്റെ കഥ എന്ന് വേണ്ട , അഭിനയിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളെയും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു സത്യന്‍ അവിസ്മരണീയങ്ങളാക്കി .

വര്‍ഷങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം പെട്ടെന്ന് രോഗം വഷളായതിനെ തുടര്‍ന്ന് 1971 ജൂണ്‍ 15 -നു മദിരാശിയില്‍ വച്ച് മരണമടഞ്ഞു . മൃതദേഹം സ്വദേശമായ തിരുവനന്തപുരത്തെത്തിയപ്പോള്‍ റോഡിന്റെ ഇരുവശത്തായി വന്‍പിച്ച ജനാവലി പുഷ്പാലംകൃത വാഹനത്തില്‍ കിടത്തിയ തങ്ങളുടെ പ്രിയപ്പെട്ട നടന് അന്ത്യോപചാരമര്‍പ്പിച്ചു. മൃതദേഹം തിരുവനന്തപുരം എല്‍ എം എസ് കോമ്പൌണ്ടില്‍ അടക്കം ചെയ്തു.

ഭാര്യ ജെസ്സി സത്യന്‍ , മക്കള്‍ പ്രകാശ് സത്യന്‍ , സതീഷ്‌ സത്യന്‍ , ജീവന്‍ സത്യന്‍ ‍.

പ്രഥമ അവാർഡ്- മികച്ച നടൻ,ചിത്രം അവരുണരുന്നു (1955) കൊടുത്തത് മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷൻ.
പ്രഥമ ദേശീയാംഗീകാരം- ഇൻഡ്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിന് രജതമുദ്ര നേടിയ ‘നീലക്കുയിൽ’
പ്രഥമ വർണ്ണ ചിത്രം- ചെമ്മീൻ പ്രസിഡന്റിന്റെ സുവർണ്ണമുദ്ര നേടിയ ആദ്യമലയാള ചിത്രം.
പ്രഥമ സംസ്ഥാന അവാർഡ്- കടൽ‌പ്പാലം (1969),മികച്ച നടൻ
പ്രഥമ തമിഴ് ചിത്രം- സുഭാഷ് മൂവീസ് ‘ആളുക്കൊരു വീട്’ (1960)
ഏറ്റവുമധികം ചിത്രങ്ങളിൽ നായിക- ശാരദ- 24 ചിത്രങ്ങൾ
രണ്ടാംസ്ഥാനം- അംബിക, ഷീല (21 ചിത്രങ്ങൾ)
ഏറ്റവുമധികം ചിത്രങ്ങളുടെ സംവിധായകൻ- സേതുമാധവൻ- 26 ചിത്രങ്ങൾ, കുഞ്ചാക്കോ (17), പി.ഭാസ്ക്കരൻ(16)
റിലീസായ നൂറാമത്തെ ചിത്രം-അടിമകൾ (1969)
റിലീസായ അവസാന ചിത്രം-ചെക്ക് പോസ്റ്റ്-1974കടപ്പാട്:
Wikipedia
Chithrabhoomiതയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19511
19521
19533
19542
19551
19561
19574
19582
19592
19614
19629
19637
19648
196511
196611
196719
196811
196912
197017
197115
19724
19731
19741