View in English | Login »

Malayalam Movies and Songs

അഭിരാമി

യഥാര്‍ത്ഥ പേര്ദിവ്യ ഗോപികുമാര്‍
ജനനം1983 ജൂലായ് 26
സ്വദേശംതിരുവനന്തപുരം
പ്രവര്‍ത്തനമേഖലഅഭിനയം (15), ആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംമെര്‍ക്കാറ (1999)


അഭിരാമി ആദ്യമായി ക്യാമറക്ക്‌ മുന്നില്‍ വന്നത് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ്. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ്, അഭിരാമി ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത 'അക്ഷയ പാത്രം' എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. 5 അടി 8" കാരിയായ അഭിരാമി ശ്രദ്ധിക്കപ്പെടുന്നത് രാജസേനന്‍ സംവിധാനം ചെയ്ത 'ഞങ്ങള്‍ സന്തുഷ്ടരാണ്' എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിച്ചപ്പോഴാണ്. അതിനു മുന്‍പ് ജോഷി സംവിധാനം ചെയ്ത പത്രം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം കൈകാര്യം ചെയ്തിരുന്നു. മലയാളത്തില്‍ അല്ലാതെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അഭിരാമിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രം എന്ന് പറയാവുന്നത് തന്റെ ഇഷ്ട നടനായ കമലഹാസന്റെ 'വീരുമാണ്ടി' ആണ്. ആ ചിത്രത്തിലൂടെ ആണ് തമിഴ് സിനിമാ ലോകത്ത് സജീവമായത്.



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
19971 - -
19993 - -
20003 - 1
20011 - -
20021 - -
20141 - -
20161 - -
20181 - -
20191 - -
20201 - -
20231 - -