അടൂർ പങ്കജം
| മരണം | 2010 ജൂണ്‍ 26 |
| പ്രവര്‍ത്തനമേഖല | അഭിനയം (136), ആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍) |
| ആദ്യ ചിത്രം | അച്ഛന് (1952) |
| മക്കള്‍ | അജയന്‍ അടൂര്‍ |
ഡബ്ബിംഗ് - 1 കഥാപാത്രങ്ങള്‍
അടൂർ പാറപ്പുറത്തെ കുഞ്ഞുരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും എട്ടുമക്കളിൽ രണ്ടാമത്തെ മകളായാണ് പങ്കജം ജനിച്ചത്. നടി അടൂര്‍ ഭവാനി സഹോദരിയാണ്. പങ്കജം നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യ താരമായും അഭിനയിച്ചിട്ടുണ്ട്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നാലാം ക്ലാസ്സില്‍ വച്ച് പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും പതിനൊന്നാം വയസ്സ് വരെ പന്തളം കൃഷ്ണപിള്ള ഭാഗവതരുടെ കീഴില്‍ സംഗീത അഭ്യാസം തുടര്‍ന്നു. ആ പ്രായത്തില്‍ തന്നെ നാട്ടിലുള്ള അമ്പലങ്ങളിലും മറ്റും കച്ചേരി അവതരിപ്പിച്ചിരുന്നു പങ്കജം.പന്ത്രണ്ടാമത്തെ വയസ്സിൽ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചു കണ്ണൂര്‍ കേരള കലാനിലയം ട്രൂപ്പിന്റെ മധുമാധുര്യം എന്ന നാടകത്തിലൂടെയാണ് പങ്കജം നാടകവേദിയിലെത്തുന്നത്. പിന്നീട് രക്തബന്ധം, ഗ്രാമീണ ഗായകൻ, വിവാഹ വേദി തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. ആ സമയത്താണ് അവര്‍ കൊല്ലം ഭാരത കലാചന്ദ്രിക എന്ന ട്രൂപ്പിന്റെ ഉടമ ദേവരാജന്‍ പോറ്റിയുമായി വിവാഹിതയാകുന്നത്. പങ്കജത്തിന്റെ ആദ്യ ചിത്രം എം കെ മണി സംവിധാനം ചെയ്ത പ്രേമലേഖ ആണ് .
പക്ഷേ ആദ്യമായി റിലീസ് ചെയ്ത ചിത്രം വിശപ്പിന്റെ വിളി ആണ്. അവസാന ചിത്രം കുഞ്ഞിക്കൂനന്‍ . അടൂര്‍ പങ്കജത്തിന്റെ മകന്‍ അജയന്‍ അടൂരും ഒരു ചലച്ചിത്ര നടനാണ്.
ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ് പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. 2008-ൽ കേരള സംഗീത നാടക അക്കാദമി, നാടക രംഗത്തു നൽകിയ സംഭാവനകളെ പരിഗണിച്ച് പങ്കജത്തെ ആദരിച്ചു. 2010 ജൂൺ 26-നു് അടൂരിലെ വീട്ടിൽ വെച്ച് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു
References
Wikipedia
തയ്യാറാക്കിയത് : വിജയകുമാര്‍ പി പി
സ്ഥിതിവിവരക്കണക്കുകള്‍
| വര്‍ഷം | അഭിനയം | ആലാപനം | |
|---|---|---|---|
| 1952 | 3 | - | - |
| 1953 | 2 | - | - |
| 1954 | 3 | - | - |
| 1955 | 4 | - | - |
| 1956 | 3 | - | - |
| 1957 | 3 | - | - |
| 1958 | 1 | - | - |
| 1959 | 2 | - | - |
| 1961 | 4 | - | - |
| 1962 | 4 | - | - |
| 1963 | 7 | - | - |
| 1964 | 10 | - | - |
| 1965 | 9 | - | - |
| 1966 | 3 | - | - |
| 1967 | 3 | - | - |
| 1968 | 4 | - | - |
| 1969 | 4 | - | - |
| 1970 | 4 | - | - |
| 1971 | 4 | - | - |
| 1972 | 6 | - | 1 |
| 1973 | 9 | - | - |
| 1974 | 4 | - | - |
| 1975 | 3 | - | - |
| 1976 | 4 | - | - |
| 1977 | 3 | - | - |
| 1978 | 3 | - | - |
| 1979 | 2 | - | - |
| 1980 | 1 | - | - |
| 1981 | 2 | - | - |
| 1985 | 1 | - | - |
| 1987 | 1 | - | - |
| 1988 | 1 | - | - |
| 1989 | 2 | - | - |
| 1990 | 2 | - | - |
| 1991 | 2 | - | - |
| 1992 | 2 | - | - |
| 1995 | 3 | - | - |
| 1996 | 2 | - | - |
| 1998 | 2 | - | - |
| 2001 | 2 | - | - |
| 2002 | 1 | - | - |
| 2004 | 1 | - | - |