View in English | Login »

Malayalam Movies and Songs

അക്കിനേനി നാഗേശ്വര റാവു

ജനനം1924 സെപ്റ്റമ്പര്‍ 20
സ്വദേശംരാമപുരം, കൃഷ്ണ ജില്ല , ആന്ധ്ര പ്രദേശ്‌
പ്രവര്‍ത്തനമേഖലഅഭിനയം (4)
ആദ്യ ചിത്രംനാട്യതാര (1955)
മക്കള്‍നാഗാർജ്ജുന


തെലുങ്ക്‌ സിനിമാലോകത്തെ അതികായനാണ് അക്കിനെനി നാഗേശ്വര റാവു. കൃഷ്ണ ജില്ലയിലെ രാമപുരത്തു ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകും മുന്‍പ് തന്നെ അഭിനയ രംഗത്തേക്ക് കടന്നു. നാടകരംഗത്ത് പെണ്‍ വേഷം കെട്ടിയായിരുന്നു ആദ്യ കാലങ്ങള്‍.
മന്മധുടു എന്ന തെലുങ്ക്‌ ചിത്രത്തിലൂടെ ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്നില്‍ സിനിമാ രംഗത്തെത്തി . എഴുപത്തിയെട്ടു വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ മുന്നൂറോളം തെലുങ്ക്‌ സിനിമകളിലും, മുപ്പതോളം തമിഴ് സിനിമകളിലും പ്രധാന വേഷം ചെയ്തു. ഇവയില്‍ മിക്കതും തട്ടുപൊളിപ്പന്‍ വിജയങ്ങള്‍ ആയിരുന്നു. ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, പദ്മശ്രീ, പദ്മ ഭൂഷന്‍ , പദ്മ വിഭൂഷന്‍ , തമിഴ് നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
ഭാര്യ, അന്തരിച്ച ശ്രീമതി അന്നപൂര്‍ണ അക്കിനെനി. തെലുങ്ക്‌ സിനിമയിലെ നായകന്‍ നാഗാര്‍ജുന ഉള്‍പടെ രണ്ടു ആണ്മക്കള്‍ . പ്രശസ്ത നായികയായിരുന്ന അമല മരുമകള്‍ ആണ്. ചെറുമക്കള്‍ നാഗ ചൈതന്യ ഉള്‍പ്പടെ എല്ലാവരും സിനിമാ രംഗത്ത്‌ പ്രശസ്തര്‍
ഹൈദരാബാദില്‍ താമസിക്കുന്നു.
അവലംബം വിക്കിപീടിയ



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19551
19621
19751
20121