ആലപ്പി വിൻസന്റ്
സ്വദേശം | അമ്പലപ്പുഴ |
പ്രവര്‍ത്തനമേഖല | അഭിനയം (8) |
ആദ്യ ചിത്രം | ബാലന്‍ (1938) |
രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞുള്ള വര്‍ഷമായിരുന്നു 1938. അക്കാലത്ത് അരങ്ങില്‍ നിറഞ്ഞു നിന്നവരില്‍ സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരും (ആലപ്പി വിന്സന്റിന്റെ സഹോദരന്‍) അഗസ്റ്റിന്‍ ജോസഫും (യേശുദാസിന്റെ അച്ഛന്‍ ) മുഖ്യരായിരുന്നു. കലാ-നാടക രംഗങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്ന ആലപ്പി വിന്സന്റ് , മുതുകുളം രാഘവന്‍ പിള്ള എന്നിവരടങ്ങിയ ചെറുപ്പക്കാരുടെ ഒരു സംഘം ആദ്യ മലയാളം ശബ്ദ ചിത്രം കേരളത്തിലേക്ക് കൊണ്ടു വരാന്‍ സേലം തീയേറ്റര്‍ ഉടമകളെ ഉത്സാഹപ്പെടുത്തി. അങ്ങനെ ബാലന്‍ എന്ന ആദ്യ മലയാള ശബ്ദ ചിത്രം മലയാളക്കരയിലേക്ക് കൊണ്ടുവരാന്‍ മാത്രമല്ല, ആ ചിത്രം പുറത്തിറങ്ങാനും ആലപ്പി വിന്സന്റ് മുഖ്യ പ്രേരകശക്തിയായി.
ആലപ്പി വിന്സിന്റിനെപ്പറ്റി "മലയാള സിനിമയുടെ സ്നാപകന്‍" എന്ന ഗ്രന്ഥം എഴുതിയ ഡോ. സബാസ്റ്റ്യന്‍ പോള്‍ എം പി, അദ്ദേഹം മലയാള സിനിമയ്ക്ക് അടിസ്ഥാനം ഇടുന്നതിനു മുഖ്യ പങ്കു വഹിച്ചു എന്ന് അഭിപ്രായപ്പെടുന്നു. കേരളത്തില്‍ സ്റ്റുഡിയോകള്‍ ആരംഭിക്കുന്നതിലും ( ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോ, ആലുവയിലെ അജന്താ സ്റ്റുഡിയോ) ആലപ്പി വിന്സന്റ് നേതൃത്വം നല്‍കി.
സിനിമ മാത്രമല്ല, അദ്ദേഹം ഒരു പൊതുപ്രവര്‍ത്തകനും ആയിരുന്നു. പുന്നപ്ര-വയലാര്‍ കാലഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. വ്യക്തിപരമായി നഷ്ടം മാത്രമായിരുന്നു ജീവിതത്തില്‍ എങ്കിലും ചരിത്രത്തില്‍ അദ്ദേഹത്തിനു വലിയ സ്ഥാനമുണ്ട്.
ആദ്യ മലയാള സിനിമ ശബ്ദിച്ചപ്പോള്‍ പ്രേക്ഷകര്‍ കേട്ട "ഹലോ മിസ്റ്റര്‍" എന്ന ആദ്യ ശബ്ദവും ആലപ്പി വിന്സന്റിന്റെതായിരുന്നു.
ഈ സര്ഗ്ഗപ്രതിഭയെ കലാകേരളം എന്നും നന്ദിയോടെ സ്മരിക്കും.
കടപ്പാട്:
ഗാനലോകവീഥികള്‍ (ബി വിജയകുമാര്‍ )
വിക്കിപ്പീഡിയ
തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം |
---|---|
1938 | 1 |
1940 | 1 |
1949 | 1 |
1953 | 1 |
1964 | 1 |
1973 | 1 |
1974 | 1 |
1984 | 1 |