View in English | Login »

Malayalam Movies and Songs

ഘണ്ടശാല

യഥാര്‍ത്ഥ പേര്ഘണ്ടശാല വെങ്കിടേശ്വര റാവു
പ്രവര്‍ത്തനമേഖലസംഗീതം (1 സിനിമകളിലെ 10 പാട്ടുകള്‍), ആലാപനം (6 സിനിമകളിലെ 8 പാട്ടുകള്‍)
ആദ്യ ചിത്രംജീവിതനൗക (1951)


ഘണ്ടശാല വെങ്കടേശ്വരറാവു എന്ന ഘണ്ടശാല ആന്ധ്രപ്രദേശില്‍ ചൌതപ്പള്ളിയില്‍ 1922 ഡിസംബര്‍ നാലാം തീയതി ജനിച്ചു.
തെലുങ്ക്, തമിഴ്, മലയാളം, തുളു, ഹിന്ദി എന്നീ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനവും നിര്‍വഹിച്ചു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കലാകാരന്‍ .

2003 ല്‍ ഘണ്ടശാലയുടെ സ്മരണാര്‍ഥം ഒരു സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. പ്രാദേശിക ഗായകനായ ശൂരയ്യയുടെ മകനായി ആന്ധ്രപ്രദേശില്‍ കൃഷ്ണ ജില്ലയിലെ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടപ്പെട്ടു. ശേഷം അമ്മാവനായ പിച്ചി രാമയ്യയുടെ സംരക്ഷണയില്‍ വളര്‍ന്നു.

പത്രയണി സീതാരാമശാസ്ത്രിയുടെ ശിക്ഷണത്തില്‍ സംഗീതമഭ്യസിച്ചു. വിജയനഗരത്തിലെ മഹാരാജാ ഗവണ്മെന്റ് കോളേജ് ഫോര്‍ മ്യൂസിക് ആന്‍ഡ് ഡാന്‍സില്‍ വീട്ടുകാരറിയാതെ പോയി ചേര്‍ന്നു. ഒരുപാട് കഷ്ടപ്പാടുകള്‍ക്കു ശേഷം സംഗീത വിദ്വാന്‍ പട്ടം ലഭിച്ചു,

1942 ല്‍ ക്വിറ്റ് ഇന്‍ഡ്യാ മൂവ്മെന്റില്‍ പങ്കെടുത്ത് ആലിപ്പൂര്‍ ജയിലിലടയ്ക്കപ്പെട്ടു. ജയില്‍‌വാസത്തിനു ശേഷമാണ് ആകാശവാണിയിലും എച് എം വിയിലുമായി നിരവധി ഗാനങ്ങള്‍ ആലപിക്കുന്നത്. ‘സീതാരാമ ജനനം‘ എന്ന ചിത്രത്തില്‍ കോറസ് പാടിയാണ് സിനിമാഗാനരംഗത്തേക്ക് പ്രവേശം. അതില്‍ അഭിനയിക്കുകയും ചെയ്തു.

പിന്നീട് ‘ബാലരാജു‘, കീലുഗുറ് റം ‘ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളോടെ പ്രശസ്തനായി.

ഓരോ ചിത്രത്തിലെ നായകനു വേണ്ടിയും വ്യത്യസ്ത ആലാപന രീതികള്‍ സൃഷ്ടിച്ച് ഘണ്ടശാല ശ്രോതാക്കളെ അല്‍ഭുതപ്പെടുത്തി. നായകന്‍ തന്നെയാണ് പാടുന്നതെന്ന തോന്നല്‍ കാണികളെയും അല്‍ഭുതപ്പെടുത്തി.

ആദ്യമായി ഒരു ഗാനത്തിന് സംഗീതം നല്‍കിയ ചിത്രം ‘ലക്ഷ്മമ്മ’ യാണ്. എന്നാല്‍ ഒരു ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങള്‍ക്കും സംഗീതം നല്‍കുന്നത് ‘മനദേശം’ എന്ന ചിത്രത്തിനാണ്. എന്‍ റ്റി രാമറാവുവിന്റെ ആദ്യചിത്രം കൂടിയായിരുന്നു അത്. തുടര്‍ന്ന് ‘മായാബസാര്‍ ‘,ലവകുശ’ തുടങ്ങി ഒട്ടനേകം ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ സംഗീതവും സ്വരവും ആസ്വാദകര്‍ക്കു സമര്‍പ്പിച്ചു.

മലയാളത്തില്‍ അദ്ദേഹം ‘ജീവിതനൌക’, ‘അമ്മ’,’ആത്മസഖി’, ലോകനീതി’‘ആശാദീപം’, ‘നാട്യതാര’ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പി ലീലയ്ക്ക് തെലുങ്കില്‍ ധാരാളം അവസരങ്ങള്‍ നല്‍കിയത് ഘണ്ടശാലയാണ്.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആദ്യ ആസ്ഥാനഗായകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങളും, ഭഗവത് ഗീതാലാപനവും, ദേശഭക്തിഗാനങ്ങളും, നാടന്‍ പാട്ടുകളും ഇന്നും ശ്രോതാക്കളുടെ ഇഷ്ടഗാനങ്ങള്‍ തന്നെ.

ഐക്യരാഷ്ട്രസഭാസ്ഥാനത്ത് അദ്ദേഹം സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 1970 ല്‍ സില്‍‌വര്‍ ജൂബിലി സെലിബ്രേഷന്‍സ് ഓഫ് ഘണ്ടശാല ഹൈദരാബാദിലെ ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച് അദ്ദേഹത്തെ ആദരിച്ചു.

സാവിത്രിയാണ് ഭാര്യ. നാലാണ്മക്കളും നാലു പെണ്മക്കളും ഉണ്ട്.

1974 ഫെബ്രുവരി 4 ന് 52 വയസ്സു മാത്രം പ്രായമായിരിക്കെ മദിരാശിയില്‍ വച്ച് ആ മഹാ ഗായകന്‍ അന്തരിച്ചു.

കടപ്പാട് : വിക്കിപ്പീഡിയ



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംആലാപനം
1951 - 1 - -
1952 - 3 - -
1953 - 2 - -
1955 - 2 - -
196210 - - -