View in English | Login »

Malayalam Movies and Songs

അമൽരാജ്

പ്രവര്‍ത്തനമേഖലഅഭിനയം (9)
ആദ്യ ചിത്രംഅന്യര്‍ (2003)


പ്രശസ്തരായ തിയേറ്റര്‍ സംവിധായകരായ മയടന്ഗെ ബെര്‍ഗ് (സ്വീഡന്‍), അഭിലാഷ് പിള്ള (നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ, ഡല്‍ഹി), പ്രൊഫ. എസ്. രാമാനുജം (എന്‍. എസ്. ഡി), കെ. ജെ. കൃഷ്ണമൂര്‍ത്തി (എന്‍. എസ്. ഡി), സുലൈഖ അല്ലന (എന്‍. എസ്. ഡി), ഡി. രഗൂത്തമന്‍ (അഭിനയ തിയേറ്റര്‍ ഗ്രൂപ്പ്, തിരുവനന്തപുരം) എന്നിവരുടെ കൂടെ നാടക രംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ (കോഴിക്കോട് സര്‍വകലാശാല) നിന്നുള്ള ബിരുദ വിദ്യാര്‍ഥിയായ അമല്‍ രാജ്.

'ലങ്കാ ലക്ഷ്മി', 'മദര്‍ കറേജ് ആന്‍ഡ്‌ ഹേര്‍ ചില്ട്രന്‍', 'ഉബുറോയ്', 'ഫയര്‍ ആന്‍ഡ്‌ ദി റെയിന്‍', 'മേല്‍വിലാസം', 'പ്രേമലേഖനം' എന്നിവ അദ്ദേഹം അഭിനയിച്ച നാടകങ്ങളില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ 5 വര്‍ഷമായി സൂര്യ കൃഷ്ണമൂര്‍ത്തിയുടെ കീഴിലുള്ള തിയേറ്റര്‍ ഗ്രൂപ്പില്‍ അഭിനയിച്ചു വരുന്നു. അമല്‍ രാജിലുള്ള അഭിനയ ചാതുര്യം മനസ്സിലാക്കിയ കേരളത്തിലെ പ്രശസ്ത നാടക ഗ്രൂപ്പ് ആയ കെ. പി. എ. സി., അവരുടെ നാടകങ്ങളായ രാജാ രവിവര്‍മ (ലെനിന്‍ രാജേന്ദ്രന്‍ ആണ് സംവിധാനം നിര്‍വഹിച്ചത്) യില്‍ രാജാ രവിവര്‍മ ആയും, അശ്വമേധത്തില്‍ ഡോ. തോമസ്‌ ആയും അഭിനയിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു.

കേരളത്തിലുടനീളം സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഒരു പാട് ശില്പ ശാലകള്‍ അമല്‍ രാജ് സംഘടിപ്പിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും അവശരായവര്‍ക്കു തങ്ങളുടെ മാനസികാവസ്ഥയും ജീവിത രീതിയും വികസിപ്പിക്കുന്നതിനു വേണ്ടി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതു കൂടാതെ, ഗള്‍ഫ് നാടുകളിലും യൂറോപ്പിലും ധാരാളം യാത്രകള്‍ നടത്തി, ഒരു പാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമേ Light Designer എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക സംവിധായകരായ അഭിലാഷ് പിള്ള (വേര്ടിഗ്രിസ്), പ്രൊഫ. എസ്. രാമാനുജം (ഫയര്‍ ആന്‍ഡ്‌ ദി റെയിന്‍), പ്രശാന്ത്‌ നാരായണന്‍ (chayamukhi - എന്‍.എസ്.ഡി. ഫെസ്ടിവല്‍ - ന്യു ഡല്‍ഹി), സുലൈഖ അല്ലന (ഓള്‍ കേരള വിമന്‍സ് തിയേറ്റര്‍ ഫെസ്ടിവല്‍) എന്നിവ എടുത്തു പറയാവുന്നതാണ്.

പ്രശസ്ത സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, ശ്രീകുമാരന്‍ തമ്പി, മധു അമ്പാട്ട്, രാജസേനന്‍, സഞ്ജയ്‌ നമ്പ്യാര്‍ എന്നിവരുടെ കൂടെ വിവിധ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.



ലക്ഷ്മി അമല്‍:
ശ്രീ ശങ്കര സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദം നേടിയ ലക്ഷ്മി അമല്‍, അമ്പലപ്പുഴ ഓട്ടന്തുള്ളല്‍ സ്മാരക കേന്ദ്രത്തില്‍ നിന്ന് ഓട്ടന്തുള്ളല്‍ - ല്‍ ഔപചാരിക ശിക്ഷണം ലഭിച്ച വ്യക്തി ആണ്.
വിദ്യാര്‍ഥി ആയിരുന്ന കാലം മുതല്‍ക്കു തന്നെ ഭരതനാട്യത്തിലും ഓട്ടന്തുള്ളല്‍ - ലും ഒരു പാട് സമ്മാനങ്ങളും അംഗീകാരങ്ങളും ലഭിച്ചിരുന്നു. കൂടാതെ, പ്രശസ്ത സംവിധായകരായ രമേശ്‌ വര്‍മയുടെ 'മായസംഗീതം' , സൂര്യ കൃഷ്ണമൂര്‍ത്തിയുടെ 'പ്രേമലേഖനം' എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
20031
20041
20051
20091
20132
20182
20231