View in English | Login »

Malayalam Movies and Songs

കണ്ണന്‍ സൂരജ് ബാലന്‍

ജനനം1971
മരണം2015 ജൂലായ് 13
സ്വദേശംകലവൂര്‍, ആലപ്പുഴ
പ്രവര്‍ത്തനമേഖലപശ്ചാത്തല സംഗീതം (7), സംഗീതം (1 സിനിമകളിലെ 7 പാട്ടുകള്‍)
പിതാവ്കലവൂര്‍ ബാലന്‍


മലയാളത്തിലെ നിരവധി സംഗീതസംവിധായകര്‍ക്കൊപ്പം കീബോര്‍ഡ് പ്രോഗ്രാമറായി പ്രവര്‍ത്തിച്ചിട്ടുള്ള സൂരജ് ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളില്‍ കീബോര്‍ഡ് ആര്‍ട്ടിസ്റ്റായി ആണ് കൂടുതലും അറിയപ്പെട്ടിരുന്നത്. നിരവധി ആല്‍ബങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള സൂരജ് ബാലന്‍ ഏതാനും ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുണ്ട്.

മാരാരിക്കുളം എസ് എല്‍ പുരത്ത് സ്റ്റുഡിയോയായി ഉപയോഗിച്ചിരുന്ന വാടകമുറിയില്‍ രാവിലെ എത്തിയ ഡ്രൈവര്‍ സൂരജിനെ മരിച്ചനിലയില്‍ കാണുകയായിരുന്നു. ആന്തരിക രക്തസ്രാവവും കരള്‍സംബന്ധമായ അസുഖവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതായും, അനേകം വര്‍ഷങ്ങളായി രക്താര്‍ബുദത്തിന് ചികിത്സയില്‍ ആയിരുന്നതായും വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംപശ്ചാത്തല സംഗീതംസംഗീതം
20001 - -
2002 - 7 -
20051 - -
20062 - -
20082 - -
20091 - -