View in English | Login »

Malayalam Movies and Songs

ഗോമതി

പ്രവര്‍ത്തനമേഖലആലാപനം (7 സിനിമകളിലെ 7 പാട്ടുകള്‍)
ആദ്യ ചിത്രംലൈലാ മജ്‌നു (1962)


ഭര്‍ത്താവ് എന്ന ചിത്രത്തിലെ 'കണ്ണീരൊഴുക്കുവാന്‍ മാത്രം....'എന്ന ഗാനം പാടി ഗോമതി ഒരു പിന്നണിഗായികയായി.
ഒരു കാലത്ത് തമിഴ് നാടകവേദിയിലെ പ്രതിഭാശാലിയായ ഗായകനടനായിരുന്ന എസ്.ജി. കിട്ടപ്പയുടെ സഹോദരീപുത്രിയാണ് ഗോമതി. ഗോമതിയും സഹോദരി അരുണയും ആദ്യകാലങ്ങളില്‍ സംഘഗായകരായിരുന്നു. പിന്നീട് ഇടയ്ക്കും തലയ്ക്കും അവര്‍ക്കു ചെറിയ ഗാനശകലങ്ങള്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായി. 'ഭര്‍ത്താവ്' എന്ന ചിത്രത്തില്‍ പി. ഭാസ്കരന്‍ എഴുതി , ബാബുരാജ് സംവിധാനം ചെയ്ത 'കണ്ണീരൊഴുക്കുവാന്‍ മാത്രം....' എന്ന പാട്ടു പാടി ഗോമതി ഒരു പൂര്‍ണ്ണ ഗായികയായി.

കുറച്ചുകാലം മുമ്പ് ഗോമതി അന്തരിച്ചു.
കടപ്പാട് : സിനി ഡയറി



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
1962 - 1
1964 - 2
1965 - 3
1968 - 1