View in English | Login »

Malayalam Movies and Songs

അനൂപ് മേനോൻ

ജനനം1977 ഓഗസ്റ്റ് 03
പ്രവര്‍ത്തനമേഖലഅഭിനയം (93), ഗാനരചന (9 സിനിമകളിലെ 22 പാട്ടുകള്‍), തിരക്കഥ (14), സംഭാഷണം (11), കഥ (10), സംവിധാനം (2)
ആദ്യ ചിത്രംകാട്ടുചെമ്പകം (2002)


കോഴിക്കോട് ആണ് അനൂപ്‌ മേനോന്റെ ജന്മ സ്ഥലം.

തിരുവനന്തപുരം ലോ കോളേജില്‍ നിന്നാണ് നിയമ ബിരുദം എടുത്തത്‌. അഭിനയ രംഗത്തേക്ക് കടന്നു വന്നത് സീരിയലുകളിലൂടെ ആണ്. കെ.കെ.രാജീവ്‌ സംവിധാനം ചെയ്ത സ്വപ്നം, മേഘം തുടങ്ങിയ സീരിയലുകളിലെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തു.

സീ­രി­യ­ലു­ക­ളി­ലൂ­ടെ രം­ഗ­ത്തു­വ­ന്ന അനൂ­പ് വി­ന­യ­ന്റെ കാ­ട്ടു­ചെ­മ്പ­ക­ത്തി­ലൂ­ടെ­യാ­ണ് സി­നി­മ­യില്‍ സജീ­വ­മാ­കു­ന്ന­ത്. ബ്രേ­ക്കാ­യ­ത് രഞ്ജി­ത്തി­ന്റെ തി­ര­ക്ക­ഥ­യി­ലെ വേ­ഷ­മാ­ണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയ്യടി നേടിയ ഒന്നായിരുന്നു തിരക്കഥയിലെ 'അജയചന്ദ്രന്‍'. ഈ ചിത്രത്തിലെ അഭിനയത്തിന് അനൂപിന് കേരള സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും , 2009 ലെ ഫിലിം ഫെയര്‍ പുരസ്കാരവും ലഭിച്ചു.

അനൂപ്‌ ആദ്യമായി തിരക്കഥ രചിച്ചത് രാജീവ്‌ നാഥ് സംവിധാനം ചെയ്ത പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിനാണ്. മോ­ഹന്‍­ലാ­ലും സു­രേ­ഷ് ഗോ­പി­യും പ്ര­ധാ­ന­പ്പെ­ട്ട രണ്ടു­വേ­ഷ­ങ്ങ­ളില്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ട പകല്‍­ന­ക്ഷ­ത്ര­ങ്ങ­ളില്‍ മു­ഖ്യ­വേ­ഷം ചെ­യ്ത­തും അനൂ­പ് തന്നെ­യാ­യി­രു­ന്നു. കൂടാതെ കോ­ക്ക്ടെ­യ്ല്‍ എന്ന ചിത്രത്തിന്റെ സംഭാഷണം രചിച്ചതും അനൂപ്‌ ആണ്.



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംഗാനരചനതിരക്കഥസംഭാഷണംകഥസംവിധാനം
20021 - - - - - -
20051 - - - - - -
20073 - - - - - -
20082 - 11 - - -
20095 - - - - - -
20106 - 111 - -
201186111 - -
2012134211 - -
201367333 - -
201452111 - -
20155 - - 11 - -
20169 - 111 - -
20174 - - - - - -
20185 - 211 - -
20192 - - - - - -
202041 - - - - 1
20211 - - - - - -
2022922 - - - 1
20233 - - - - - -
20241 - - - - - -