View in English | Login »

Malayalam Movies and Songs

ആസിഫ് അലി

ജനനം1986 ഫിബ്രവരി 04
പ്രവര്‍ത്തനമേഖലഅഭിനയം (94), നിര്‍മ്മാണം (3), ആലാപനം (2 സിനിമകളിലെ 2 പാട്ടുകള്‍)
ആദ്യ ചിത്രംഋതു (2009)


മലയാള സിനിമ ഉറ്റു നോക്കുന്ന പുതു തലമുറയിലെ ഒരു നടന്‍ ആണ് ആസിഫ് അലി.

4th February 1986 നു തൊടുപുഴയില്‍ ജനിച്ചു.
മാതാപിതാക്കള്‍ എം.പി.ഷൌക്കത്ത് അലിയും മോളിയും.
സ്കൂള്‍ വിദ്യാഭാസം പുത്തന്‍കുരിശു രാജേര്ഷി മെമ്മോറിയല്‍ സ്കൂളില്‍ പൂര്‍ത്തിയാക്കി
അതിനു ശേഷം കുട്ടിക്കാനത്തെ മരിയന്‍ കോളേജില്‍ നിന്ന് ബിരുദം നേടി.

ആസിഫ് ബിരുദ പഠന കാലത്ത് തന്നെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുകയും വീഡിയോ ജോക്കിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് ശ്യാമപ്രസാദ് തന്റെ ചിത്രമായ ഋതു-വിലേക്ക് ക്ഷണിക്കുന്നത്. ഈ ചിത്രവും ആസിഫിന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. അടുത്ത ചിത്രം സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു ആയിരുന്നു. ഈ ചിത്രവും ഒരു വിജയമായിരുന്നു. മൂന്നാമത് ചിത്രം സിബി മലയിലിന്റെ അപൂര്‍വരാഗം, ഈ ചിത്രവും സാമ്പത്തികമായി വിജയിച്ചു.

ആദ്യ ചിത്രങ്ങള്‍ തന്നെ വലിയ സംവിധായകരുടെ കീഴില്‍ ചെയ്യുവാന്‍ കഴിഞ്ഞത് ആസിഫിന്റെ കരിയറിനെ നല്ല രീതിയില്‍ സഹായിച്ചു.



References

Wikipedia



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംനിര്‍മ്മാണംആലാപനം
20091 - - -
20103 - - -
20116 - - -
201214 - - -
20136 - - 1
20148 - - -
201571 - -
201662 - -
20178 - - -
20183 - - -
20199 - - 1
20204 - - -
20214 - - -
20227 - - -
20236 - - -
20242 - - -