View in English | Login »

Malayalam Movies and Songs

ഗോവിന്ദരാജുലു നായിഡു

പ്രവര്‍ത്തനമേഖലസംഗീതം (1 സിനിമകളിലെ 7 പാട്ടുകള്‍)
ആദ്യ ചിത്രംചന്ദ്രിക (1950)


തെന്നിന്ദ്യന്‍ സിനിമാ ലോകത്തെ പ്രശസ്ത സംഗീത സംവിധായകന്‍ ആയിരുന്നു ടി ഗോവിന്ദരാജുലു നായിഡു. ജി രാമനാഥന്‍, എസ വി വെങ്കട രാമന്‍, എസ്‌ എം സുബ്ബയ്യ നായിഡു എന്നിവരുടെ ഒക്കെ മുന്ഗാമിയായിരുന്നു അദ്ദേഹം. തമിഴ് തെലുങ്ക്‌ സിനിമകളില്‍ നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി.

തിരുച്ചിയിലായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബം. അവിടെ പ്രശസ്ത സംഗീതജ്ഞനായ എം കെ ത്യാഗരാജ ഭാഗവതര്‍ നിത്യ സന്ദര്‍ശകനായിരുന്നു. നായിടുവിന്റെ കുട്ടികളെ ഭാഗവതര്‍ സംഗീതം അഭ്യസിപ്പിച്ചു. നായിഡു ഹാര്‍മോണിയം വാദകന്‍ ആണെങ്കിലും പ്രശസ്ത ഗായിക കെ ബി സുന്ദരാംബാളിന്റെ ഗുരു എന്ന നിലയിലാണ് കൂടുതല്‍ അറിയപ്പെട്ടത്. തിരുച്ചിയില്‍ സംഗീതോപകരണങ്ങളും ഗ്രാമഫോണും വില്‍ക്കുന്ന സ്ഥാപനം തുടങ്ങി എങ്കിലും അത് വിജയിച്ചില്ല.

പ്രശസ്ത സംഗീതജ്ഞന്‍ ടി ജി ലിംഗപ്പ നായിടുവിന്റെ രണ്ടാമത്തെ മകനാണ്. പിതാവില്‍ നിന്നും അദ്ദേഹം പല സംഗീതോപകരണങ്ങളും വായിക്കാനുള്ള പ്രാഗത്ഭ്യം നേടി. 1940 ല്‍ നായിഡു തന്റെ കുടുംബവുമായി മദിരാശിയിലേക്ക് താമസം മാറി.

മുപ്പതോളം വര്ഷം സിനിമാസംഗീത രംഗത്ത്‌ നായിഡു ഉണ്ടായിരുന്നു. കുറച്ചു ഗാനങ്ങള്‍ക്ക് മാത്രമേ അദ്ദേഹം സംഗീതം നല്‍കിയുള്ളൂ എങ്കിലും അവയെല്ലാം മികച്ചവ ആയിരുന്നു.

മലയാളത്തില്‍ ചന്ദ്രിക എന്ന ചിത്രത്തില്‍ നായിഡു സംഗീതം നല്‍കിയ ഗാനങ്ങള്‍ ഉണ്ട്. മനതില്‍ ഉരുതി വേണം എന്ന തമിഴിലെ പ്രശസ്തമായ എ എം രാജ - പി ഭാനുമതി ഗാനം നായിഡു സംഗീതം നല്‍കിയതാണ്. ആന്തമാന്‍ കൈദിയിലെ ഗാനങ്ങളും ജനപ്രിയങ്ങളായിരുന്നു



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതം
19507 -