View in English | Login »

Malayalam Movies and Songs

ബാബു ആന്റണി

ജനനം1966 ഫിബ്രവരി 22
പ്രവര്‍ത്തനമേഖലഅഭിനയം (88), കഥ (1)
ആദ്യ ചിത്രംശത്രു (1985)
മക്കള്‍ആർതർ ആന്റണി


ബാബു ആന്റണി മലയാളം സിനിമകളിലെ വില്ലനായി പേരുകേട്ട നടൻ ആണ്. പല സിനിമകളിലും നായകൻ ആയിട്ടും നടിച്ചിട്ടുള്ള ഇദ്ദേഹം, ഭരതന്റെ ‘ചിലമ്പ്’ എന്ന സിനിമയിലൂടെ ആണ് രംഗപ്രവേശം ചെയ്തത്. ബാബു ആന്റണി അഭിനയിച്ചിട്ടുള്ള ചില പ്രധാനപ്പെട്ട സിനിമകൾ വൈശാലി, സായാഹ്നം, ഉപ്പുകണ്ടം ബ്രദേഴ്സ്, അപരാഹ്നം തുടങ്ങിയവയാണു്.

അദ്ദേഹത്തിന്റെ മറ്റൊരു സിനിമയായ “പൂവിനു പുതിയ പൂന്തെന്നൽ” ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് എന്നീ നാലുഭാഷകളിൽ പുറത്തുവന്നു. മലയാളം ഉൾപ്പടെയുള്ള അഞ്ചു ഭാഷകളിലും ബാബു ആന്റണി തന്നെയാണു അദ്ദേഹത്തിന്റെ വേഷം അഭിനയിച്ചത്. ഇതു ചിലപ്പോൾ സിനിമയിൽ ഒരു റെക്കോർഡ് ആയിരിക്കാം. തമിഴിലും, തെലുങ്കിലും പുറത്തുവന്ന “ വിണ്ണൈ താണ്ടി വരുവായാ” എന്ന സിനിമയുംവിജയം വരിച്ചഒരു സിനിമയായിരുന്നു.

ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബി എ ബിരുദവും, ഹ്യൂമൻ റിസോഴ്സസ്മാനേജ്മെന്റിൽ എം എ ബിരുദവും നേടിയിട്ടുള്ള ഇദ്ദേഹം കോളേജിലെ വോളിബോൾ ടീമിന്റെയും, മറ്റു കായികവിനോദങ്ങളുടേയും ക്യാപ്റ്റൻ ആയിരുന്നു. മാർഷ്യൽ ആർട്ടിലും വിദഗ്ദ്ധൻ ആയ ബാബു ആന്റണിയ്ക്കു, പെയിന്റിംഗ്, കവിത തുടങ്ങിയ പല മേഖലകളിലും താല്പര്യം ഉണ്ട്. 2003-ൽ മലയാളം സിനിമയുടെ 75 –മത്തെ വാർഷികം ആഘോഷിക്കാനായി ഒരു സ്പെഷ്യൽ ജൂറി തിരഞ്ഞെടുത്ത 31 സിനിമകളിൽ ബാബുആന്റണിയുടെ 2 സിനിമകൾ (വൈശാലി, സായാഹ്നം) ഉണ്ടായിരുന്നു.ബാബു ആന്റണിയുടെ ഭാര്യയുടെ പേരു് - ഈവ് ഗേലിയ, കുട്ടികള്‍ - അലക്സ് & ആര്‍തര്‍



കടപ്പാട് – വിക്കിപീഡിയ
ബാബുആന്റണി.കോം



തയ്യാറാക്കിയത് : ലത നായര്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംകഥ
19851 -
19863 -
19873 -
19882 -
19896 -
19903 -
19914 -
19925 -
19933 -
19946 -
19957 -
199721
19981 -
19993 -
20001 -
20012 -
20021 -
20043 -
20051 -
20063 -
20081 -
20093 -
20104 -
20112 -
20122 -
20133 -
20142 -
20151 -
20163 -
20171 -
20181 -
20191 -
20201 -
20221 -
20232 -