View in English | Login »

Malayalam Movies and Songs

ബേബി ജോസഫ്

പ്രവര്‍ത്തനമേഖലഅഭിനയം (1)
ആദ്യ ചിത്രംനിര്‍മ്മല (1948)


പ്രശസ്ത നാടകനടനും നിർമാതാവുമായ പി.ജെ.ചെറിയാൻ 1948 ൽ നിർമ്മിച്ച ‘നിർമ്മല’ മലയാള സിനിമാചരിത്രത്തിൽ പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്.അണിയറപ്രവർത്തകരെല്ലാവരും ആദ്യമായി മലയാളികളായ ഈ സിനിമയിലാണ് പിന്നണിഗാനരീതിയും ആദ്യമായി കൊണ്ടുവന്നത്.ചെറിയാന്റെ മകനായ ജോസഫ് ചെറിയാൻ നായകനായപ്പോൾ പറ്റിയൊരു നായികയേ തേടിനടന്നു അമ്മാവനും സംവിധായകനുമായ കൃഷ്ണവർമ്മ.ഒടുവിൽ അവിചാരിതമായി ചെറിയാന്റെ വീട്ടിൽനിന്ന് തന്നെ ആ നായികയെ കണ്ടെത്തി-ചെറിയാന്റെ സ്വന്തം ഭാര്യയായ ബേബീ ജോസഫ്! 1943ൽ ആയിരുന്നു അവരുടെ വിവാഹം.സിനിമയിലഭിനയിക്കുമ്പോൾ ആ ഇരുപത്തിരണ്ട്കാരിക്ക് പറയത്തക്ക ഒരു പരിഭ്രമവുമില്ലായിരുന്നു.കാരണം സെറ്റിലുള്ളവരൊക്കെ സ്വന്തം കുടുംബക്കാർ.മാത്രമല്ല,പാടാനും അഭിനയിക്കാനുമൊക്കെയുള്ള കഴിവ് തെളിയിച്ചൊരു വിദ്യാഭ്യാസകാലവുമുണ്ടായിരുന്നു അവർക്ക്.
ഭർത്താവുമൊത്ത് മലയാളസിനിമയിലെ ആദ്യത്തെ യുഗ്മഗാനത്തിന് ചുണ്ടനക്കി-‘പാടുക പാടുക പൂങ്കിയിലേ’-ബേബി ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തു.
ഈ ഒരൊറ്റസിനിമയിലഭിനയിച്ച് വിടവാങ്ങി കുടുംബജീവിതത്തിൽ മുഴുകിയ ബേബീജോസഫ് എൺപത്തിയെട്ടാം വയസ്സിൽ 2012 ഏപ്രിൽ 10 ന് നിര്യാതയായി.
ഭർത്താവ് ചെറിയാൻ 2000ൽ മരിച്ചുപോയി.
മക്കൾ ആറ് പേർ-ലൈസ,ആനി,മീര,റീത്ത,റസിയ,പി.ജെ.ചെറിയാൻ.



തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19481