View in English | Login »

Malayalam Movies and Songs

ബഹദൂര്‍

യഥാര്‍ത്ഥ പേര്പടിയത്ത് കൊച്ചുമൊയ്ദീന്‍ കുഞ്ഞാലു
ജനനം1930
മരണം2000 മെയ് 22
സ്വദേശംകൊടുങ്ങല്ലൂര്‍
പ്രവര്‍ത്തനമേഖലഅഭിനയം (492), നിര്‍മ്മാണം (1), ആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംഅവകാശി (1954)
അവസാന ചിത്രംജോക്കര്‍ (2000)


1935ല്‍ കൊടുങ്ങല്ലൂര്‍ പടിയത്ത് ബ്ളാങ്ങാലില്‍ മൊയ്തീന്റെയും ഖദീജയുടെയും മകനായാണ് ബഹദൂര്‍ ജനിച്ചത്. പി കെ കുഞ്ഞാലു എന്നാണ് യഥാര്‍ത്ഥ പേര്. എട്ട് സഹോദരങ്ങളില്‍ ഏഴും സഹോദരിമാരായിരുന്നു. ബാല്യം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നെങ്കിലും കുഞ്ഞാലുവിന്റെ മനസ്സുനിറയെ നാടകവും സിനിമയുമായിരുന്നു. അഭിനയത്തിലെന്നപോലെ പഠിത്തത്തിലും മിടുക്കനായിരുന്നു. പത്താംക്ളാസ് ഫസ്റ്റ് ക്ളാസില്‍ പാസ്സായി. തുടര്‍ന്ന് കോഴിക്കോട് ഫറൂഖ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. സാമ്പത്തിക പരാധീനത കാരണം പഠനം ഉപേക്ഷിച്ച് സ്വകാര്യ ബസ്സില്‍ കണ്ടക്ടറായി.

ഹാസ്യനടന്റെയും സഹനടന്റെയും നായകന്റെയും വേഷംകെട്ടി അരനൂറ്റാണ്ടോളം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത പ്രതിഭാധനനായിരുന്ന ബഹദൂര്‍ 1954ല്‍ റിലീസ് ചെയ്ത പി സുബ്രഹ്മണ്യത്തിന്റെ 'അവകാശി'യില്‍ ഒരു ചെറിയ വേഷംചെയ്ത് ചലച്ചിത്രലോകത്ത് എത്തി.. ആകാശവാണിയിലും അമച്വര്‍-പ്രൊഫഷണല്‍ നാടകങ്ങളിലും അഭിനയിച്ച് പേരെടുത്ത കുഞ്ഞാലുവിനെ തിക്കുറിശ്ശി സുകുമാരന്‍നായരാണ് ബഹദൂറാക്കി സിനിമയിലെത്തിച്ചത്. നീലാ പ്രൊഡക്ഷന്‍സിന്റെ 'പാടാത്ത പൈങ്കിളി'യിലെ ചക്കരവക്കന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ബഹദൂര്‍ ശ്രദ്ധിക്കപ്പെട്ടത്. ഹാസ്യതാരം എന്ന നിലയില്‍ അടൂര്‍ ഭാസിയോടൊപ്പം ചേര്‍ന്ന് പൊട്ടിച്ചിരിയുടെ ഒരു യുഗംതന്നെ സൃഷ്ടിച്ചു. കച്ചവടസിനിമയില്‍ അടൂര്‍ ഭാസി-ബഹദൂര്‍ ടീമിന്റെ സാന്നിദ്ധ്യം അവിഭാജ്യഘടകമായി മാറി.

ഉദയായുടെ നീലിസാലി, മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം നായകനായിരുന്നു. കടല്‍പ്പാലം, വാഴ്വേമായം, യക്ഷി, അനുഭവങ്ങള്‍ പാളിച്ചകള്‍, പണിതീരാത്ത വീട്, ജോക്കര്‍, ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. ജോക്കെറില്‍ അഭിനയിച്ചതിനു ശേഷം ആണ് അദ്ദേഹം മരിക്കുന്നത്. മുഖത്തു ചായം തേച്ച്‌ വെടിയിലെത്താനുള്ള ഒരു പഴയ സര്‍ക്കസ്കാരന്റെ ആഗ്രഹവും അത് സഫലമാകാതെ അയാള്‍ മരിക്കുന്നതും ഹൃദയസ്പര്‍ശി ആയിരുന്നു. അറം പറ്റിയത് പോലെ ആണ് ബഹദൂര്‍ അതിനു ശേഷം അന്തരിക്കുന്നത്.

1970ലും '72ലും മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡും '73ലും '76ലും മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. 1970ല്‍ ഇതിഹാസ് പിക്ചേഴ്സ് എന്ന പേരില്‍ ഒരു ചലച്ചിത്ര കമ്പനിയും തുടങ്ങി. സിന്ദൂരച്ചെപ്പ്, മരം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ഇതിഹാസ് പിക്ചേഴ്സ് ആണ്. തിരുവനന്തപുരം കൈമനത്ത് ബ്ളാക്ക് & വൈറ്റ് പ്രോസസ്സിംഗ് സ്റ്റുഡിയോ തുടങ്ങിയെങ്കിലും മലയാള സിനിമ അപ്പോഴേക്കും പൂര്‍ണ്ണമായി കളറിലേക്ക് മാറിയതിനാല്‍ വന്‍ നഷ്ടമായി.

ബഹദൂര്‍ 2000 മേയ് 22ന് അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: സിദ്ദിഖ്, മുഹമ്മദ്, റുഖിയ.

സിനി ഡയറിയോട് കടപ്പാട്



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംനിര്‍മ്മാണംആലാപനം
19543 - - -
19552 - - -
19563 - - -
19573 - - -
19584 - - -
19593 - - -
19603 - - -
19614 - - -
19628 - - -
19636 - - -
19647 - - -
19659 - - -
19663 - - -
196711 - - -
196814 - - -
196911 - - -
197014 - - -
1971201 - -
197223 - - -
197336 - - -
197433 - - 1
197533 - - -
197628 - - -
197746 - - -
197833 - - -
197916 - - -
198011 - - -
198110 - - -
19829 - - -
198312 - - -
198417 - - -
198511 - - -
198613 - - -
19877 - - -
19884 - - -
19894 - - -
19906 - - -
19913 - - -
19921 - - -
19932 - - -
19941 - - -
19951 - - -
19962 - - -
19971 - - -
20001 - - -