View in English | Login »

Malayalam Movies and Songs

ബോബ് ക്രിസ്റ്റോ

മരണം2011 മാര്‍ച്ച് 10
പ്രവര്‍ത്തനമേഖലഅഭിനയം (3)
ആദ്യ ചിത്രംആര്യന്‍ (1988)


1980 ല്‍ മസ്കറ്റില്‍ ജോലി ലഭിച്ച ഓസ്ട്രല്യന്‍ പൗരന്‍ ബോബ് ക്രിസ്ടോ വിസ മാറാന്‍ വേണ്ടി ബോംബയില്‍ എത്തുന്നു. അവിടെ വച്ചു ബോബ്, പര്‍വീന്‍ ബാബി എന്ന ഹിന്ദി സിനിമാതാരത്തെ കണ്ടുമുട്ടുന്നു. പിന്നെ നടന്നത് രസകരമായ ഒന്നാണ്. ഒമാനിലെ ജോലി ബോബ് വേണ്ടെന്നു വെയ്ക്കുന്നു. ആ വര്‍ഷം ഇറങ്ങിയ അബ്ദുള്ള എന്ന ഹിന്ദി ചിത്രത്തില്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നു. ടോം ആള്‍ട്ടെര്‍ എന്ന നടനായിരുന്നു അതിനു മുന്‍പ് ഹിന്ദി സിനിമയിലെ വെളുത്ത തൊലിക്കാരന്‍! ഷേവ് ചെയ്ത തലയും ഷേവ് ചെയ്യാത്ത താടിയും ആയി ബോബ് വില്ലന്‍ വേഷം കെട്ടിത്തുടങ്ങി. പലപ്പോഴും മെയിന്‍ വില്ലന്റെ ഗുണ്ട വേഷം മാത്ര ആയിരുന്നു കിട്ടിയിരുന്നത്. എന്നാല്‍ ഡോണ്‍ എന്ന ചിത്രത്തിലെ അമിതാഭിന്റെ കൂടെ ഉള്ള വില്ലന്‍ വേഷം ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നു എല്ലാ പ്രാദേശിക ഭാഷകളിലും അഭിനയിക്കാന്‍ അവസരം കിട്ടി. മലയാളത്തില്‍ ജീവന്റെ ജീവന്‍, പ്രത്യേകം ശ്രദ്ധിക്കുക, ഹല്ലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഫ്ളാഷ് ബാക്ക്: മൈ ടൈംസ് ഇന്‍ ബോളിവുഡ് ആന്‍ഡ് ബിയോണ്ട് എന്ന ആത്മകഥ രചിച്ചിട്ടുണ്ട്.

2003 ല്‍ അഭിനയം മതിയാക്കിയ ഇദ്ദേഹം ബാഗ്ലൂരില്‍ യോഗ അദ്ധ്യാപകന്‍ ആയി ജോലി ചെയ്തു വരവേ 2011 മാര്‍ച്ച്‌ പത്തിന് എഴുപതാം വയസ്സില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.



തയ്യാറാക്കിയത് : ജയ് മോഹന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19811
19861
19881