View in English | Login »

Malayalam Movies and Songs

സി ഐ പോൾ

ജനനം1944
മരണം2005 ഡിസംബര്‍ 14
സ്വദേശംതൃശ്ശൂര്‍
പ്രവര്‍ത്തനമേഖലഅഭിനയം (113)
ആദ്യ ചിത്രംമാടത്തരുവി (1967)


മലയാള സിനിമകളിലും പരമ്പരകളിലും ഒരു കാലത്ത് സ്ഥിര സാന്നിധ്യം നേടിയിരുന്ന നടനായിരുന്ന ശ്രീ. സി. ഐ. പോളിന്റെ ജനനം 1944 ല്‍ ആയിരുന്നു.

ഫാദര്‍ വടക്കന്റെ നേതൃത്വത്തിലുള്ള നാടക സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം. നാടകങ്ങളില്‍ പ്രത്യേകിച്ചും, കലാനിലയം നാടകങ്ങളിലുള്ള അദ്ദേഹത്തിന്റെ അഭിനയ നൈപുണ്യം വളരെയധികം പ്രശംസനീയമായിരുന്നു.

1967 ല്‍ പുറത്തിറങ്ങിയ 'മാടത്തരുവി' എന്ന സിനിമയിലെ ഫാദര്‍ ബെനഡിക്റ്റ് എന്ന കഥാപാത്രത്തിലൂടെ ആണ് അദ്ദേഹം തന്റെ സിനിമാ ജീവിതത്തിനു തുടക്കമിട്ടത്. തുടര്‍ന്ന്, ഒട്ടനവധി പരമ്പരകളിലും 300 ഓളം സിനിമകളിലും അഭിനയിച്ചു. നായക പ്രാധാന്യമുള്ള വേഷങ്ങളില്‍ തുടങ്ങിയ അദ്ദേഹം, പിന്നീട് ഹാസ്യ കഥാപാത്രങ്ങളെയും വില്ലന്‍ കഥാപാത്രങ്ങളെയും ഒരു പോലെ കൈകാര്യം ചെയ്തിരുന്നു. 2005 ഡിസംബര്‍ 14 ന് ഹൃദയാഘാതം മൂലം നിര്യാതനായി.

കടപ്പാട്: വിക്കിപ്പീഡിയ



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19672
19681
19751
19761
19772
19805
19818
19824
19838
19848
198510
19868
19876
198811
19894
19903
19921
19933
19942
19952
19962
19973
19981
19993
20001
20012
20023
20032
20043
20051
20081
20101