View in English | Login »

Malayalam Movies and Songs

സി എസ് ആർ ആഞ്ജനേയലു

യഥാര്‍ത്ഥ പേര്ചിലകലപുടി സീത രാമ ആഞ്ജനേയലു
ജനനം1907 ജൂലായ് 11
മരണം1963 ഒക്റ്റോബര്‍ 08
സ്വദേശംമചിലി പട്ടണം, ആന്ധ്ര പ്രദേശ്‌
പ്രവര്‍ത്തനമേഖലഅഭിനയം (1)
ആദ്യ ചിത്രംഭക്തകുചേല (1961)


ചിലകലപുടി സീതാരാമ ആന്ജനെയുലു 1907 ജൂലൈ പതിനൊന്നിനു ആന്ധ്ര പ്രദേശില്‍ മചിലി പട്ടണത്ത് ജനിച്ചു. പുരാതനമായ ആറായിരം നിയോഗികള്‍ എന്ന തെലുഗു ബ്രാഹ്മണ കുലത്തില്‍ ആയിരുന്നു ജനനം. അച്ഛനും ഒരു നടന്‍ ആയിരുന്നു. മചിലി പട്ടണത്ത് നിന്നും പിന്നീട് അദ്ദേഹം ഗുണ്ടൂരിലെ പോന്നൂരിലേക്ക് താമസം മാറ്റി. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം നാടക രംഗത്തേക്ക് കടന്നു. വളരെ കുറച്ചു സമയത്തിനകം തന്നെ അദ്ദേഹം സ്ഥാനം നരസിംഹ റാവു, ഡി വി സുബ്ബരാവ് എന്നീ മഹാ നടന്മാര്‍ക്കൊപ്പം സ്ഥാനം നേടി. പുരാണ നാടകങ്ങളില്‍ നായക കഥാപാത്രങ്ങള്‍ ആയിരുന്നു അദ്ദേഹം കൂടുതലും അവതരിപ്പിച്ചത്. ശ്രീ കൃഷ്ണ എന്ന ചിത്രത്തില്‍ ശ്രീ കൃഷ്ണന്‍ ആയും, തുക്കാറാം എന്ന ചിത്രത്തില്‍ തുക്കാറാം ആയും അഭിനയിച്ചു അദ്ദേഹം ജനപ്രിയ നടന്‍ ആയി. മികച്ച ഒരു നടന്‍ എന്ന പോലെ അദ്ദേഹം മികച്ച ഒരു ഗായകനും ആയിരുന്നു. കവിതാലാപനത്തില്‍ ഉള്ള അദ്ദേഹത്തിന്‍റെ അപാരമായ പാടവം തന്റെ കഥാ പ്രാത്രങ്ങളെ കൂടുതല്‍ മിഴിവുറ്റതാക്കുവാന്‍ സഹായിച്ചു.
അന്നത്തെ ദേശീയ പ്രസ്ഥാനങ്ങളിലും അദ്ദേഹം ആക്രിഷ്ടന്‍ ആയിരുന്നു. തൊട്ടുകൂടായ്മയെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പതിത പാവന എന്ന നാടകം വളരെയധികം ജന ശ്രദ്ധ നേടി.
സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല ആര്‍മിക്ക്‌ വേണ്ടി അന്ന് തന്റെ തുക്കാറാം നാടകത്തില്‍ നിന്ന് ലഭിച്ച പതിനായിരം രൂപ അദ്ദേഹം സംഭാവന നല്‍കി;
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളില്‍ അദ്ദേഹം അനിഷേധ്യനായ ഒരു നായകനായി ഉയര്‍ന്നു. എന്‍ ടി ആര്‍, നാഗേശ്വര റാവു തുടങ്ങിയ പിന്‍ഗാമികള്‍ എന്നും ആദരവോടെ നോക്കിക്കാണുന്ന മാതൃകയായി. ഭക്ത രാമദാസ്, പാതാള ഭൈരവി, ദേവദാസ് , മായാബസാര്‍ എന്നീ ചിത്രങ്ങളിലെ അഭിനയം എടുത്തു പറയേണ്ടതാണ്.
ശ്രീ വെങ്കടേശ്വര മാഹാത്മ്യം എന്ന ചിത്രത്തില്‍ ശ്രീ വെങ്കടെശ്വരനായി ആണ് അദ്ദേഹം അഭിനയിച്ചത്.
മലയാളത്തില്‍ ഭക്ത കുചേല എന്ന ചിത്രത്തില്‍ ഭക്ത കുചെലയായത് സി എസ ആര്‍ ആണ്.
ജയപ്രദ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തു. (1939)
അദ്ദേഹത്തിന്‍റെ സഹോദരന്മാരായ സി എസ്‌ നാഗേശ്വര റാവുവും, സി വി രത്നവും തെലുഗു ചലച്ചിത്ര ലോകത്തെ സുപരിചിത നാമങ്ങള്‍ ആയിരുന്നു.
1963 ഒക്ടോബര്‍ 8 നു അദ്ദേഹം അന്തരിച്ചു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19611