View in English | Login »

Malayalam Movies and Songs

സി വി ശ്രീരാമൻ

പ്രവര്‍ത്തനമേഖലകഥ (4), അഭിനയം (3), സംഭാഷണം (1)
ആദ്യ ചിത്രംചിദംബരം (1986)


അനുഗൃഹീത കഥാകൃത്തായ ശ്രീ സി വി ശ്രീരാമന്‍ പോര്‍ക്കുളം അകതിയൂര്‍ ചെറുതുരുത്തിയില്‍ വേലപ്പന്റെയും കല്ലായില്‍ ജാനകിയുടെയും മകനായി 1931 ഫെബ്രുവരി ഏഴാം തീയതി ജനിച്ചു. ബാല്യകാലത്തില്‍ ഒരു ഭാഗം ശ്രീലങ്കയില്‍ ചെലവഴിച്ചു. വിദ്യാഭ്യാസം കുന്നംകുളം ഗവന്മെന്റ്റ് ഹൈസ്കൂള്‍, ടി എം എച് എസ് പെരുമ്പിലാവ്, സെന്റ്‌ തോമസ്‌ കോളേജ് തൃശൂര്‍, സെന്റ്‌ അലോഷിയസ് കോളേജ് മാംഗ്ലോര്‍, ചെന്നൈ ലോ കോളേജ് എന്നിവിടങ്ങളില്‍ ആയിരുന്നു.



പോര്‍ക്കുളം, ചൊവ്വന്നൂര്‍ പഞ്ചായത്തുകളില്‍ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1988 മുതല്‍ 1999 വരെ കേരള സാഹിത്യ എക്സീക്യൂട്ടിവ് കമ്മിറ്റിയില്‍ മെമ്പറായിരുന്നു. ഏഴു വര്‍ഷം ആൻഡമാന്‍-നിക്കോബാര്‍ ദ്വീപില്‍ കിഴക്കന്‍ ബംഗാള്‍ അഭയാര്‍ഥി കുടിയേറ്റ വകുപ്പില്‍ ജോലി ചെയ്തു. വക്കീലായും ഗവന്മെന്റ്റ് ഉദ്യോഗസ്ഥനായും ജോലി ചെയ്തിരുന്നപ്പോള്‍ ലഭിച്ച അനുഭവസമ്പത്ത് അദ്ദേഹത്തെ മികവുറ്റ ഒരു കഥാകാരനാക്കി. പിന്നീട് സിനിമയാക്കപ്പെട്ട വാസ്തുഹാര, ചിദംബരം, പുരുഷാര്‍ത്ഥം എന്നിവയും പൊന്തന്‍ മാട എന്ന സിനിമയാക്കപ്പെട്ട ശീമത്തമ്പുരാന്‍ ‍, പൊന്തന്‍ മാട എന്നീ ചെറുകഥകളും അദ്ദേഹത്തിന്‍റെ കഴിവുകള്‍ വിളിച്ചറിയിക്കുന്നവയാണ്. അദ്ദേഹത്തിന്‍റെ ചെറുകഥകള്‍ ഇംഗ്ലീഷ്, ജര്‍മ്മന്‍ തുടങ്ങിയ വിദേശ ഭാഷകളിലും, ഹിന്ദി, ബംഗാളി, തമിഴ്, കന്നഡ, തെലുഗു, മറാഠി, ഒറിയ എന്നീ ഭാരതീയ ഭാഷകളിലും തര്‍ജ്ജമ ചെയ്യപ്പെട്ടു.



1983 -ല്‍ അദ്ദേഹത്തിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുമ്പോള്‍ 2007 ഒക്ടോബര്‍ 11 -നു കരള്‍, വൃക്ക രോഗം കലശലായതിനെ തുടര്‍ന്നു ഈ ലോകത്തോട്‌ വിടപറഞ്ഞു.



ഭാര്യ: യശോദ. മക്കള്‍ സഞ്ജയന്‍, ബൈജു, അഡ്വ. ഋത്വിക്



കടപ്പാട്:

http://jaldi.walletwatch.com/connect/voi/fullstory.php?id=14541518

വിക്കിപീഡിയ

http://www.hindu.com/2007/10/11/stories/2007101160420400.htm



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംകഥഅഭിനയംസംഭാഷണം
19862 - -
1987 - 1 -
1989 - 2 -
19911 - 1
19941 - -