View in English | Login »

Malayalam Movies and Songs

ദേവൻ

യഥാര്‍ത്ഥ പേര്മോഹൻ
പ്രവര്‍ത്തനമേഖലഅഭിനയം (252), നിര്‍മ്മാണം (1)
ആദ്യ ചിത്രംസ്വന്തം എന്ന് കരുതി (തായമ്പക) (1982)


സാങ്കേതിക മികവില് തെളിഞ്ഞുനിന്നതും എന്നാല് കച്ചവടത്തില് പരാജയപ്പെട്ടതുമായ വെള്ളം എന്ന സിനിമയുടെ നിര്മ്മാതാവായാണ് ദേവന് ഈ രംഗത്ത് വന്നത്. സഹനടന്റെ വേഷങ്ങളായിരുന്നു ദേവന് അധികവും ലഭിച്ചതെങ്കിലും, തനിക്ക് ലഭിച്ച ഗൌരവമുള്ള ചില വേഷങ്ങളെ ദേവന് മികച്ചതാക്കി. എണ്പതുകളില് ഊഴം, സൈമണ് പീറ്റര് നിനക്കുവേണ്ടി, ആരണ്യകം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ ചിത്രങ്ങളില് ദേവന് നായകവേഷം അഭിനയിച്ചിട്ടുണ്ട്. എന്നാല് ഇതില് മിക്ക ചിത്രങ്ങളും പരാജയമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളില് ദേവന് അഭിനയിച്ചിട്ടുണ്ട്. ഏകലവ്യന്, ബാഷ, ഇന്ദ്രപ്രസ്ഥം എന്നീ സിനിമകളിലെ ദേവന്റെ അഭിനയം ജനപ്രീതി നേടിയിരുന്നു. പ്രശസ്ത സംവിധായകന് രാമു കാര്യാട്ടിന്റെ അനന്തിരവനാണ് ദേവന്.
ഇപ്പോള് രാഷ്ട്രീയത്തിലും ദേവന് തന്റെ സാന്നിദ്ധ്യം തെളിയിച്ചിരിക്കുകയാണ്. കേരള പീപ്പിള്സ് പാര്ട്ടി എന്ന രാഷ്ട്രീയപ്പാര്ട്ടിയുടെ നേതാവാണ് ദേവന്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംനിര്‍മ്മാണം
19801 -
19821 -
19832 -
19843 -
198541
19866 -
19879 -
198815 -
198910 -
19909 -
19912 -
19927 -
19937 -
19944 -
19956 -
19963 -
19976 -
19986 -
19996 -
200010 -
200111 -
200210 -
20031 -
20043 -
20053 -
20068 -
20073 -
20084 -
20097 -
20105 -
20118 -
201211 -
20138 -
201411 -
20159 -
20165 -
20173 -
20186 -
20199 -
20203 -
20212 -
20222 -
20233 -