View in English | Login »

Malayalam Movies and Songs

ദേവിക (തമിഴ്)

മരണം2023 മെയ് 02
പ്രവര്‍ത്തനമേഖലഅഭിനയം (6)
ആദ്യ ചിത്രംശാന്തിനിവാസ്‌ (1962)
മക്കള്‍കനക


പ്രമീളാദേവി എന്നാണ് ദേവികയുടെ ശരിയായ പേര്.
രേ ചുക്ക എന്ന തെലുങ്ക് ചിത്രമാണവരുടെ ആദ്യ ചിത്രമെന്ന് കരുതപ്പെടുന്നു.
ഈ ചിത്രം തമിഴിലും പിന്നീട് മലയാളത്തിലും നാട്യതാരാ എന്ന പേരിൽ ഡബ്ബ് ചെയ്ത് വന്നിട്ടുണ്ട്. അതിലവർ ഉപനായികയായി ലളിതാദേവി എന്ന കഥാപാത്രത്തെ പ്രതിനിധീകരിച്ചു.
അമ്പതുകളുടെ മധ്യകാലം മുതൽ ദേവിക തമിഴിൽ ഒട്ടനവധി ചിത്രങ്ങളിൽ നായികയായും ഉപ നായികയായും തിളങ്ങി.
മുതലാളി, ആനന്ദജ്യോതി, കർണ്ണൻ, കുലമകൾ രാധ, ആണ്ടവൻ കട്ടളൈ, അൻപു കരങ്ങൾ, അന്നൈ ഇല്ലം, പാവമന്നിപ്പ്, മുരടൻ മുത്തു, സഹോദരി, പാഞ്ചാലി, നീലവാനം, സുമൈതാങ്ങി, നെഞ്ചം മറപ്പതില്ലൈ, നെഞ്ചിൽ ഒരാലയം തുടങ്ങി നിരവധി ചിത്രങ്ങൾ അവരുടെ ക്രെഡിറ്റിലുണ്ട്.
തെലുങ്കിലും കുറേ ചിത്രങ്ങളുണ്ട്.
കന്നടത്തിലും ഹിന്ദിയിലും ഏതാനും ചിത്രങ്ങൾ ചെയ്തിരുന്നു.
തമിഴിൽ തിളങ്ങി നിന്നിരുന്ന കാലത്ത് പ്രശസ്ത നൃത്തസംവിധായകൻ K തങ്കപ്പൻ തന്റെ കാട്ടുപൂക്കളിലും കരുണയിലും ദേവികയെ നായികയാക്കി മലയാളത്തിലവതരിപ്പിച്ചു.
കാട്ടുപൂക്കളിലെ അനാഥാലയം നടത്തുന്ന ആനി മിസ്ട്രസ്സ് എന്ന വേഷം അവർ ഭംഗിയാക്കി.
കുമാരനാശാന്റെ അനശ്വര കഥാപാത്രം വാസവദത്ത ദേവികയുടെ കയ്യിൽ ഒന്നാംതരമായി.
ക്യാമറാമാൻ EN ബാലകൃഷ്ണൻ സംവിധാനം ചെയ്ത പുള്ളിമാനിൽ SKപൊറ്റക്കാടിന്റെ പാർവ്വതി ടീച്ചർ എന്ന കഥാപാത്രവമായും ദേവിക തിളങ്ങി.
മൂന്നു ചിത്രങ്ങളിലും മധുവായിരുന്നു നായകൻ.
1970 ലെ നിഴലാട്ടത്തിൽ തിക്കുറിശ്ശിയുടെ വെപ്പാട്ടിയായി ഒരു ഗസ്റ്റ് റോളിലും ദേവിക വന്നിട്ടുണ്ട്.
ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ... എന്ന ഗാനം പാടിയഭിനയിക്കുന്നത് ദേവികയാണ്.
തെലുങ്കിൽ നിന്നു ഡബ്ബ് ചെയ്യപ്പെട്ട ശാന്തിനിവാസിലും
തമിഴിൽ നിന്ന് ഡബ്ബ് ചെയ്യപ്പെട്ട
വേളാങ്കണ്ണി മാതാവിലും ദേവികയുണ്ടായിരുന്നു.
ഒരു ചിത്രത്തിൽ അവർ പ്രേംനസീറിന്റെ നായികയുമായിട്ടുണ്ട്. 1959 ൽ ഭീംസിംഗ് സംവിധാനം ചെയ്ത സഹോദരി എന്ന തമിഴ്ചിത്രത്തിലാണ് ഇരുവരും ജോടിയായിട്ടുള്ളത്.
[ദേവികയെക്കുറിച്ചുള്ള online infos ൽ അവർ മലയാളത്തിൽ CID in jungle എന്ന ചിത്രത്തിലുള്ളതായി ചേർത്തിട്ടുണ്ട്. അത് ശരിയല്ല. ആ ചിത്രത്തിലുള്ളത് ദേവകി എന്നൊരു നടിയാണ്.]
1968 ൽ അവർ ദേവദാസ് എന്ന ചലച്ചിത്രപ്രവർത്തകനെ വിവാഹം കഴിച്ചു. പിന്നീടവർ ബന്ധം പിരിഞ്ഞു.
നടി കനക ഏക മകളാണ്.
മകൾ നടിയെന്ന നിലയിൽ പേരും പെരുമയും നേടുന്നതിനവർ സാക്ഷിയായി. മിക്കപ്പോഴും മകൾക്കൊപ്പം ലൊക്കേഷനുകളിൽ പോയിരുന്നത്
ഈ പഴയകാല നായിക തന്നെയായിരുന്നു.
2002 മേയ് 2ന് ഹൃദയാഘാതത്തെത്തുടർന്ന് മദ്രാസിൽ നിര്യാതയായി.
ശ്രദ്ധാഞ്ജലി.....
പ്രദീപ് കുമാരപിള്ള



തയ്യാറാക്കിയത് : ജയ് മോഹന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19621
19651
19661
19701
19711
19721