View in English | Login »

Malayalam Movies and Songs

ജഗന്നാഥൻ

യഥാര്‍ത്ഥ പേര്ജഗന്നാഥൻ നായർ
മരണം2012 ഡിസംബര്‍ 08
പ്രവര്‍ത്തനമേഖലഅഭിനയം (59), ആലാപനം (4 സിനിമകളിലെ 5 പാട്ടുകള്‍)
ആദ്യ ചിത്രംഒരിടത്ത് (1987)
മക്കള്‍ചന്തു ജഗന്നാഥൻ


അറിയപ്പെടുന്ന സിനിമ-സീരിയല്‍-നാടക നടനാണ്‌ ശ്രീ ജഗന്നാഥന്‍ നായര്‍. 1938-ല്‍ ചങ്ങനാശ്ശേരിയില്‍ ജനിച്ചു. അച്ഛന്‍ അദ്ധ്യാപകന്‍ ആയിരുന്നതിനാല്‍ പല സ്ഥലങ്ങളില്‍ ആയിരുന്നു വിദ്യാഭ്യാസം. കോട്ടയത്ത് നിന്ന് കോളേജ് വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്ത് എത്തി. വളരെ ചെറുതിലെ മുതല്‍ അദ്ദേഹം ഒരു കായികപ്രേമിയായിരുന്നു. ഫുട്ബോള്‍, ബാസ്കെറ്റ് ബോള്‍, എന്നിവയില്‍ കോളേജ് ടീമുകളില്‍ ഊര്‍ജ്ജസ്വലനായി പങ്കെടുത്തു.സഹപാഠികള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദം നേടിയ ശേഷം അതെ കോളേജില്‍ തന്നെ ജോലിയും നേടി. സര്‍ക്കാര്‍ ആയിടയ്ക്ക് നടത്തി വന്ന നാഷണല്‍ ഡിസിപ്ലിന്‍ സ്കീം എന്ന എന്‍ ഡി എസ്സില്‍ ആയിരം മത്സരാര്‍ഥികള്‍ ‍ ഉണ്ടായിരുന്നതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്തു പേരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു.

കെ പി എസ് മേനോന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് തുടങ്ങിയ ബാലഭവന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ ജഗന്നാഥന്‍ നല്ല ഒരു പങ്കു വഹിച്ചു. പിന്നീട് പൂജപ്പുര ഗവണ്മെന്റ് സ്കൂളില്‍ കായിക-കലാ പരിശീലകനായി എത്തിയ അദ്ദേഹം അവിടെ സ്ഥിര താമസമാക്കി.

1987 ലെ ദേശീയ ഗെയിംസ് -ല്‍ ഓപ്പണിംഗ് - ക്ലോസിംഗ് സെറിമണികളുടെ കോ-ഓര്‍ടിനേറ്റര്‍ ജഗന്നാഥന്‍ ആയിരുന്നു. ആ ഗെയിംസിന് ശേഷം അദ്ദേഹം സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടറേറ്റിന്റെ അഡ്മിനിസ്ട്രേറ്ററായി. 1990 മെയ്‌ മാസത്തില്‍ ജോലിയില്‍ നിന്ന് വിരമിച്ചു കലാ പ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് കാവാലം നാരായണ പണിക്കരെ പരിചയപ്പെട്ടു. "സോപാന" ത്തിന്റെ മിക്ക നാടകങ്ങളിലും അഭിനയിച്ചു.

രാജീവ് നാഥിന്റെ "ഒരു ഗ്രാമത്തില്‍ നിന്ന്" ആണ് അദ്ദേഹം അഭിനയിച്ച ആദ്യ ചിത്രം. പിന്നീട് തീര്‍ത്ഥം, ശ്രുതി, പത്താം നിലയിലെ തീവണ്ടി, ദേവാസുരം തുടങ്ങി 179 -ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഒരിടത്ത് ഒരിക്കല്‍, വൈതരണി, അര നാഴിക നേരം, ശ്രീ കൃഷ്ണന്‍ തുടങ്ങി അനേകം സീരിയലുകളിലും അഭിനയിച്ചു.

അവനവന്‍ കടമ്പ, ഒറ്റയാന്‍, ശാകുന്തളം തുടങ്ങി ധാരാളം നാടകങ്ങളില്‍ തിളങ്ങിയ അദ്ദേഹം, പതനം, പരിവര്‍ത്തനം,കരടി, വിവാഹാലോചന തുടങ്ങി പല നാടകങ്ങളുടെ സംവിധാനവും നിര്‍വഹിച്ചു. 1985 -ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നാടക നടനുള്ള അവാര്‍ഡും 1999 -ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള ടെലിവിഷന്‍ അവാര്‍ഡും നേടിയിട്ടുണ്ട്.

ഭാര്യ നെടുമങ്ങാട് സ്വദേശിനി സരസ്വതിയമ്മ. മകള്‍ രോഹിണി തിരുവനന്തപുരത്ത് അധ്യാപികയായും , മകന്‍ ചന്ദ്രശേഖരന്‍ കൊച്ചി റേഡിയോയിലും ജോലി ചെയ്യുന്നു .



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
197811 -
19874 - -
198821 -
198971 -
19907 - -
19917 - -
19929 - -
19934 - -
19941 - -
19952 - -
199712 -
19981 - -
19992 - -
20013 - -
20022 - -
20032 - -
20081 - -
20092 - -
20121 - -